കാര്‍ഷിക മേഖലയിലെ വിലത്തകര്‍ച്ചയ്ക്ക് കാരണം കേന്ദ്രനയങ്ങള്‍: എം.വി ഗോവിന്ദന്‍ മാസ്റ്റര്‍
ചെറുവത്തൂര്‍: കാര്‍ഷിക മേഖലയില്‍ അനുഭവപ്പെടുന്ന വിലത്തകര്‍ച്ചയ്ക്ക് കാരണം കേന്ദ്രനയങ്ങളാണെന്ന് കെഎസ്‌കെടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
കെ.എസ്.കെ.ടി.യു ജില്ലാ സമ്മേളനം ചെറുവത്തൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോളവല്‍ക്കരണത്തിന്റെ ഉല്‍പന്നമായ പല കരാറുകളിലും ഒപ്പ് വെച്ചത് വിലത്തകര്‍ച്ചയ്ക്കും ആഭ്യന്തര രഹസ്യങ്ങള്‍ ചോര്‍ന്ന് പോകുന്നതിനും ഇടയാക്കിയിരിക്കുകയാണ്.
കാര്‍ഷിക മേഖലയെ കോര്‍പറേറ്റുകള്‍ക്ക് തീറെഴുതുകയാണ് മോഡി സര്‍ക്കാര്‍ എന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. കെ കണ്ണന്‍ നായര്‍ അധ്യക്ഷനായി. പാവല്‍ കുഞ്ഞിക്കണ്ണന്‍, വി കെ രാജന്‍, ബി രാഘവന്‍, കെ കുഞ്ഞപ്പന്‍, കോമളകുമാരി, വി നാരായണന്‍, പി പി കുഞ്ഞമ്പു, എം വി ബാലകൃഷ്ണന്‍, കെ പി സതീഷ്ചന്ദ്രന്‍, കെ കുഞ്ഞിരാമന്‍ സംസാരിച്ചു. പ്രതിനിധി സമ്മേളന നഗരിയില്‍ ജില്ലാ പ്രസിഡന്റ് കെ കണ്ണന്‍ നായര്‍ പതാകയുയര്‍ത്തി.
ഇന്ന് സമാപിക്കും.പകല്‍ മൂന്നിന് കൊവ്വലില്‍ നിന്നും പ്രകടനം ആരംഭിക്കും. തുടര്‍ന്ന് വി. വി നഗറില്‍ നടക്കുന്ന പൊതു സമ്മേളനം മന്ത്രി കെ ടി ജലീല്‍ ഉദ്ഘാടനം ചെയ്യും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."