HOME
DETAILS

മുസ്‌ലിംകള്‍ക്കെതിരെ കലാപമുണ്ടാക്കാന്‍ 'ഐ ലവ് മുഹമ്മദ്'എന്ന് ക്ഷേത്രച്ചുമരുകളില്‍ എഴുതിവെച്ചു; നാല് പേര്‍ അറസ്റ്റില്‍, ഒരാള്‍ ഒളിവില്‍,  അറസ്റ്റിലായത് ഹിന്ദു യുവാക്കള്‍

  
Web Desk
October 31, 2025 | 3:36 AM

hindu youths arrested for writing i love muhammad on temple walls to incite communal tension one absconding

ന്യൂഡല്‍ഹി: മനഃപൂര്‍വ്വം മുസ്‌ലിംകള്‍ക്കെതിരെ കലാപം സൃഷ്ടിക്കാന്‍ ക്ഷേത്രച്ചുമരുകളില്‍ 'ഐ ലവ് മുഹമ്മദ്' എന്നെഴുതി വെച്ചു. നാല് ഹിന്ദു യുവാക്കളാണ് അറസ്റ്റിലായത്. ഉത്തര്‍പ്രദേശിലെ അലിഗഢിലാണ് സംഭവം,.
 
ജിഷാന്ത് സിങ്, അകാശ് സാരസ്വത്, ദിലീപ് ശര്‍മ്മ, അഭിഷേക് സാരസ്വത് എന്നിവരെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. അലിഗഡില്‍ നിരവധി ക്ഷേത്രങ്ങളുടെ ചുമരുകളില്‍ ഗ്രാഫിറ്റി പെയിന്റിങ്ങിലൂടെ ഐ ലവ് മുഹമ്മദ് എന്നെഴുതി വെക്കുകയായിരുന്നു. 30നും 35നും ഇടയില്‍ പ്രായമുള്ളവരാണ് പ്രതികള്‍. പ്രതികളില്‍ രാഹുല്‍ എന്നയാള്‍ ഒളിവിലാണ്.

ആദ്യം ഇതുമായി ബന്ധപ്പെട്ട് എട്ട് മുസ്‌ലിം യുവാക്കള്‍ക്കെതിരെ പൊലിസ് കേസെടുത്തിരുന്നു. മുസ്തകീം, ഗുല്‍ മുഹമ്മദ്, സുലൈമാന്‍, സോനു, അല്ലാബക്ഷി, ഹമീദ്, യൂസഫ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരുന്നത്. ഒക്ടോബര്‍ 25നാണ് ചുമരെഴുത്ത് കാണുന്നത്. തുടര്‍ന്ന് ഹിന്ദുത്വസംഘടനാ പ്രവര്‍ത്തകന്‍ പ്രദേശത്തെ മുസ്‌ലിം യുവാക്കള്‍ക്കെതിരെ പരാതി നല്‍കി. 

പിന്നാലെ പൊലിസ് മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി സ്ഥലത്തെത്തി ചുവരെഴുത്തുകള്‍ മായ്ച്ചു. സംഘര്‍ഷത്തിനൊരുങ്ങി നിന്ന ജനക്കൂട്ടത്തെ ശാന്തരാക്കി. തുടര്‍ന്ന് മൗലവി മുസ്തകീം, ഗുല്‍ മുഹമ്മദ്, സുലൈമാന്‍, സോനു, അല്ലബക്ഷ്, ഹസന്‍, ഹമീദ്, യൂസഫ് എന്നിവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ച്യ്യുകയും ചെയ്തു,' അതിന് ശേഷമാണ് മറ്റൊരു കാര്യം തങ്ങളുടെ ശ്രദ്ധയില്‍ പെട്ടതെന്നും എസ്.എസ്.പി ജാദോണ്‍ പറഞ്ഞു. മുദ്രാവാക്യങ്ങള്‍ തെറ്റായാണ് എഴുതിയിരുന്നത്. മാത്രമല്ല എല്ലാ സ്ഥലത്തും എല്ലാം ഒരേ രീതിയിലുള്ള തെറ്റുകളാണ് കണ്ടത്. സെപ്തംബറില്‍ ബറേലിയില്‍ നടന്ന പ്രതിഷേധത്തിനിടെ ബാനറുകളില്‍ ഐ ലവ് മുഹമ്മദ് മുഹമ്മദ് എന്ന് എഴുതിയത് പോലെ ആയിരുന്നില്ല അത്. ഇതാണ് പൊലിസിന് സംശയമുണ്ടാക്കിയത്. തുടര്‍ന്ന് സിസിടിവികള്‍ പരിസോധിച്ചപ്പോഴാണ് കാര്യങ്ങള്‍ വ്യക്തമായത്.

മനപ്പൂര്‍വം ഗ്രാഫിറ്റി പെയിന്റ് ചെയ്ത് മുസ്‌ലിംകളെ കേസില്‍ കുടുക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നും പൊലിസ് പറഞ്ഞു. കേസിലെ പ്രധാന പ്രതിയായ ജിഷാന്ത് സിങ്ങും മുസ്തകീം തമ്മില്‍ ചെറിയ വൈരാഗ്യമുണ്ടായിരുന്നു. ഇതില്‍ നിന്നുണ്ടായ പകയെ തുടര്‍ന്നാണ് സുഹൃത്തുക്കളെ ഉപയോഗിച്ച് ക്ഷേത്രത്തില്‍ ഐ ലവ് മുഹമ്മദ് എന്ന് പെയിന്റ് ചെയ്തതെന്ന് പൊലിസ് അറിയിച്ചു.

നാല് പേര്‍ വിവിധ ക്ഷേത്രങ്ങളില്‍ പെയിന്റ് ഉപയോഗിച്ച് ഐ.ലവ് മുഹമ്മദ് എന്ന് എഴുതി കലാപമുണ്ടാക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും പൊലിസ് വിശദീകരിച്ചു.

 

police arrested four hindu youths for allegedly writing ‘i love muhammad’ on temple walls to spark communal violence. one suspect remains absconding as investigation continues.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ-ഷാർജ റോഡുകളിൽ അപകടങ്ങൾ; കനത്ത ഗതാഗതക്കുരുക്ക്; ദുരിതത്തിലായി യാത്രക്കാര്‍

uae
  •  3 days ago
No Image

രാജ്യത്ത് വീണ്ടും പാക് ചാരവൃത്തി,നിര്‍ണായക സൈനിക വിവരങ്ങള്‍ ചോര്‍ത്തി, രണ്ട് പേര്‍ ഗുജറാത്തില്‍ അറസ്റ്റില്‍; പിടിയിലായ അജയ്കുമാര്‍ മുന്‍ സൈനികന്‍/Pak Spy Arrested

National
  •  3 days ago
No Image

യാത്രക്കാരെ വലച്ച് ഇന്നും ഇന്‍ഡിഗോ, സര്‍വിസുകള്‍ ഇന്നും മുടങ്ങും; പ്രതിഷേധം കനക്കുന്നു, സാധാരണ നിലയിലെത്താന്‍ ഇനിയും രണ്ട് മാസമെടുക്കുമെന്ന് ഡി.ജി.സി.എ

National
  •  3 days ago
No Image

ശബരിമല തീര്‍ത്ഥാടകരുടെ വാഹനവും സ്‌കൂള്‍ ബസും കൂട്ടിയിടിച്ചു; തീര്‍ത്ഥാടകരിലൊരാള്‍ റോഡിലേക്ക് തെറിച്ചു വീണു

Kerala
  •  3 days ago
No Image

സ്ത്രീകള്‍ക്ക് മാസം 1000 രൂപ പെന്‍ഷന്‍ പദ്ധതി; തെരെഞ്ഞെടുപ്പിന് ശേഷമെന്ന് സര്‍ക്കാര്‍, കമ്മീഷന് വിശദീകരണം നല്‍കി

Kerala
  •  3 days ago
No Image

തുടരുന്ന അനാസ്ഥ; പെെലറ്റ് ക്ഷാമത്തിന് പുറമെ ബോംബ് ഭീഷണിയും; ദുരന്തമായി ഇൻഡി​ഗോ; ഇന്നലെ മുടങ്ങിയത് 300 സർവിസുകൾ

National
  •  3 days ago
No Image

ഡൽഹിയിലെ വായുമലിനീകരണം; ആശുപത്രികളിൽ റിപ്പോർട്ട് ചെയ്തത് രണ്ടു ലക്ഷം കേസുകൾ

National
  •  3 days ago
No Image

കോൺഗ്രസിന് അഗ്നിശുദ്ധി; ഇനി കണ്ണുകൾ സി.പി.എമ്മിലേക്ക്

Kerala
  •  3 days ago
No Image

കൊച്ചിയില്‍ പച്ചാളം പാലത്തിനു സമീപം റെയില്‍വേ പാളത്തില്‍ ആട്ടുകല്ല്; അട്ടിമറി ശ്രമമെന്ന് സംശയം

Kerala
  •  3 days ago
No Image

രാഹുൽ എപ്പിസോഡ് അവസാനിപ്പിച്ച ആശ്വാസത്തിൽ കോൺഗ്രസ്; പൊലിസ് അറസ്റ്റിന് മുൻപെ പുറത്താക്കൽ 

Kerala
  •  3 days ago