HOME
DETAILS

ഫൈനലിലേക്ക് പറന്നത് ലോക റെക്കോർഡുമായി; ചരിത്രത്തിന്റെ കൊടുമുടിയിൽ ഇന്ത്യ

  
October 31, 2025 | 4:19 AM

india womens cricket team create a historical record in womens odi cricket

മുംബൈ: ഐസിസി വനിത ഏകദിന ലോകകപ്പ് ഫൈനലിലേക്ക് മുന്നേറിയിരിക്കുകയാണ് ഇന്ത്യ. നവി മുംബൈയിലെ ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന സെമി ഫൈനൽ പോരാട്ടത്തിൽ ഓസ്‌ട്രേലിയയെ അഞ്ചു വിക്കറ്റുകൾക്ക് കീഴടക്കിയാണ് ഹർമൻപ്രീത് കൗറും സംഘവും കലാശപോരാട്ടത്തിന് ടിക്കറ്റെടുത്തത്. ചരിത്രത്തിലെ മൂന്നാം ഏകദിന ലോകകപ്പ് ഫൈനലിലേക്കാണ് ഇന്ത്യ മുന്നേറിയത്. ഇതിന് മുമ്പ് 2005ലും 2017ലുമാണ് ഇന്ത്യ ഫൈനൽ യോഗ്യത നേടിയിരുന്നത്. എന്നാൽ ഈ രണ്ട് ഫൈനലിലും ഇന്ത്യ പരാജയപ്പെടുകയായിരുന്നു. 

 മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 49.5 ഓവറിൽ 338 റൺസിന്‌ പുറത്താവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ ഒമ്പത് പന്തുകളും അഞ്ചു വിക്കറ്റുകളും ബാക്കിനിൽക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു. വിമൺസ് ഏകദിന ചരിത്രത്തിലെ ഏറ്റവും വലിയ ചെയ്‌സിങാണ് ഇന്ത്യ നടത്തിയത്. ഈ ടൂർണമെന്റിൽ തന്നെ ഓസ്‌ട്രേലിയ കൈവരിച്ച റെക്കോർഡ് തകർത്താണ് ഇന്ത്യ ഈ നേട്ടം സ്വന്തമാക്കിയത്. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യക്കെതിരെ 331 റൺസ് ചെയ്സ് ചെയ്തുകൊണ്ടാണ് ഓസ്ട്രേലിയ ഈ ചരിത്രനേട്ടം സ്വന്തമാക്കിയിരുന്നത്. എന്നാൽ ഇതേ ടൂർണമെന്റിൽ തന്നെ ഓസ്‌ട്രേലിയ തകർത്തുകൊണ്ട് ഇന്ത്യ ഈ റെക്കോർഡും കൈപ്പിടിയിലാക്കിയിരിക്കുകയാണ്. 

 സെഞ്ച്വറി നേടിയ ജെമീമ റോഡ്രിഗസിന്റെയും അർദ്ധ സെഞ്ച്വറി നേടി തിളങ്ങിയ ക്യാപ്റ്റൻ ഹർമൻപ്രീതിന്റെയും കരുത്തിലാണ് ഇന്ത്യ വിജയം പിടിച്ചെടുത്തത്. 134 പന്തിൽ പുറത്താവാതെ 127 റൺസ് നേടിയാണ് ജെമീമ ഇന്ത്യയുടെ വിജയശിൽപിയായത്. 14 ഫോറുകളാണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്. ഹർമൻപ്രീത് 88 പന്തിൽ 10 ഫോറുകളും രണ്ട് സിക്സുകളും അടക്കം 89 റൺസ് നേടിയാണ് കളംനിറഞ്ഞു കളിച്ചത്. 

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയക്കായി ഓപ്പണർ ഫീബി ലിച്ച്ഫീഫീൽഡ്  സെഞ്ച്വറി നേടിയിരുന്നു. 97 പന്തിൽ 17 ഫോറുകളും മൂന്ന് സിക്സുകളും അടക്കം 119 റൺസാണ് താരം നേടിയത്. എലീസ് പെറി(77) ആഷ്‌ലി ഗാർഡ്‌നർ(63) എന്നിവരുടെ അർദ്ധ സെഞ്ച്വറികളും ഓസീസിന് മികച്ച സ്കോർ സമ്മാനിച്ചു. 

ഇന്ത്യൻ ബൗളിങ്ങിൽ നല്ലപുരെഡ്ഡി ചരണി, ദീപ്തി ശർമ്മ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ നേടി മികച്ച പ്രകടനം നടത്തി. ക്രാന്തി ഗൗഡ്, രാധ യാദവ്, അമൻജോത് സിങ് എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി. 

നവംബർ രണ്ടിനാണ് ലോകകപ്പിന്റെ ഫൈനൽ പോരാട്ടം നടക്കുന്നത്. നവി മുംബൈയിലെ ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപോരാട്ടത്തിൽ സൗത്ത് ആഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികൾ. ഇരു ടീമുകൾക്കും ഇതുവരെ ഐസിസി വനിത ഏകദിന ലോകകപ്പ് സ്വന്തമാക്കാൻ സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ചരിത്രത്തിലെ ആദ്യ കിരീടം ലക്ഷ്യംവെച്ചുകൊണ്ട് ഇരു ടീമുകളും കളത്തിലിറങ്ങുമ്പോൾ കലാശപ്പോരാട്ടം തീപാറുമെന്ന് ഉറപ്പാണ്. 

India have advanced to the final of the ICC Women's ODI World Cup. India qualified for the final by defeating Australia by five wickets in the semi-final match held at the D.Y. Patil Stadium in Navi Mumbai. India made the biggest chase in the history of Women's ODIs.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തീവ്രവാദമില്ല; ഭീഷണിക്ക് പിന്നിൽ സീറ്റ് തർക്കം; ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുള്ള തർക്കത്തിൽ പരാജയപ്പെട്ട സന്യാസി മുസ്‌ലിങ്ങളെ ഭീകരരാക്കി 

National
  •  5 days ago
No Image

വീണ്ടും പാക് ചാരൻ വലയിൽ; അറസ്റ്റിലായത് പഞ്ചാബ് സ്വദേശിയായ പ്രകാശ് സിങ്; അതിർത്തികളിലെ അതീവ പ്രതിരോധനീക്കങ്ങൾ ചോർത്തി

National
  •  5 days ago
No Image

കോട്ടയത്ത് വിനോദ സഞ്ചാരത്തിന് പോയ ബസ് മറിഞ്ഞ് അപകടം; 28 പേര്‍ക്ക് പരിക്ക്

Kerala
  •  5 days ago
No Image

തദ്ദേശപ്പോര്; സമൂഹമാധ്യമം, എ.ഐ  പ്രചാരണങ്ങളിൽ നിയന്ത്രണം; മാർ​ഗനിർദേശങ്ങൾ പാലിക്കണം

Kerala
  •  5 days ago
No Image

2026ലേക്കുള്ള വമ്പന്‍ ബജറ്റിന് അംഗീകാരം നല്‍കി സൗദി; 1,312.8 ബില്യണ്‍ റിയാല്‍ ചെലവും 1,147.4 ബില്യണ്‍ റിയാല്‍ വരവും

Saudi-arabia
  •  5 days ago
No Image

പരിവർത്തിത ക്രൈസ്തവരുടെ എസ്.സി ആനുകൂല്യം തടയൽ: അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

National
  •  5 days ago
No Image

സഞ്ചാർ സാഥി: സർക്കാരിന്റെ പിൻമാറ്റം സംശയം ബലപ്പെടുത്തുന്നു; ആപ്പിളിന്റെ നടപടി കേന്ദ്രത്തെ പ്രതിരോധത്തിലാക്കി

National
  •  5 days ago
No Image

‌പൊടിപാറും പോരാട്ടം; കോർപറേഷൻ മേയർ സ്ഥാനാർഥികളുടെ വാർഡുകളിൽ കനത്ത മത്സരം

Kerala
  •  5 days ago
No Image

ഫ്രഷ്കട്ട്: വോട്ട് ചെയ്യാൻ കഴിയുമോ? ആശങ്കയിൽ സമരസമിതി പ്രവർത്തകരും കുടുംബങ്ങളും

Kerala
  •  5 days ago
No Image

ഇന്നും മഴ; ഏഴ് ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട്; ഒറ്റപ്പെട്ട മഴയ്ക്കും കാറ്റിനും സാധ്യത

Kerala
  •  5 days ago