ഓര്‍ഡര്‍ ചെയ്തത് 1.8 ലക്ഷം രൂപയുടെ സ്മാര്‍ട്ട് ഫോണ്‍; കിട്ടിയത് ഒരു മാര്‍ബിള്‍ കഷണം; അമ്പരപ്പ് മാറാതെ ബംഗളൂരിലെ ടെക്കി
ഓണ്‍ലൈന്‍ ഷോപ്പിങ് പ്ലാറ്റ്‌ഫോമായ ആമസോണ്‍ വഴി ഓര്‍ഡര്‍ ചെയ്ത 1.87 ലക്ഷം രൂപയുടെ സാംസങ് സ്മാര്‍ട്ട് ഫോണിന് പകരം കിട്ടിയത് ടൈല്‍ കഷണം. വീണ്ടും ഡെലിവറി തട്ടിപ്പിനിരയായിരിക്കുകയാണ് ഒരാളും കൂടെ. ബംഗഌരുവിലാണ് സംഭവം. ഒരു യുവ ടെക്കിക്ക് ഓണ്‍ലൈന്‍ ഷോപ്പിങ് നടത്തിയപ്പോള്‍ നേരിട്ടത് വിശ്വസിക്കാനാവാത്ത അനുഭവമായിരുന്നു.
ഏറെ നാളായി കാത്തിരുന്ന 1.87 ലക്ഷം രൂപ വിലയുള്ള പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ എത്തിയെന്ന സന്ദേശം കിട്ടിയപ്പോള്‍ ആഹ്ലാദത്തോടെ പാക്കറ്റ് തുറന്നപ്പോഴാണ് ഞെട്ടിപ്പോയത്. അകത്തുള്ളത് ഫോണ്‍ അല്ല, അതൊരു സാധാരണ മാര്‍ബിള്‍ കഷണമായിരുന്നു. ഇത്രയും വലിയ തുക മുടക്കി മാര്‍ബിള്‍ കിട്ടിയ സംഭവം സോഷ്യല്‍ മിഡിയയിലും ചര്‍ച്ചയായിരിക്കുകയാണ്.
പ്രേമാനന്ദ് എന്നാണ് ഇയാളുടെ പേര്. ഇയാള്‍ ഒക്ടോബര്‍ 14ന് ആമസോണ്‍ ആപ്പ് വഴി ഒരു സ്മാര്‍ട്ട് ഫോണ്‍ ഓര്‍ഡര്‍ ചെയ്തിരുന്നു. മുഴുവന്‍ തുകയും തന്റെ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് അടയ്ക്കുകയും ചെയ്തു. ഒക്ടോബര്‍ 19ന് ഡെലിവറി ചെയ്ത പാക്കേജ് അണ്‍ബോക്‌സ് ചെയ്യുന്ന വിഡിയോ അയാള്‍ റെക്കോഡും ചെയ്തു. അപ്പോഴാണ് സ്മാര്‍ട്ട് ഫോണിനു പകരം ഒരു ടൈല്‍ കഷണം കണ്ടെത്തിയത്. ഞാന്‍ 1.87 ലക്ഷം രൂപ വിലയുള്ള ഒരു സാംസങ് ഗാലക്‌സി Z ഫോള്‍ഡ് 7 ആണ് ഓര്‍ഡര്‍ ചെയ്തത്.
എന്നാല്‍, എന്നെ ഞെട്ടിച്ചു കൊണ്ട് ദീപാവലിക്ക് ഒരു ദിവസം മുമ്പ് ഫോണിനു പകരം വന്നത് ഒരു മാര്‍ബിള്‍ കല്ല്. ഓണ്‍ലൈനില്‍ പ്രത്യേകിച്ച് ആമസോണില്‍ ഷോപ്പിങ് നടത്തുമ്പോള്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്നും ഇദ്ദേഹം പറയുന്നു. അദ്ദേഹം ഉടനെ തന്നെ നാഷനല്‍ സൈബര്‍ ക്രൈം റിപോര്‍ട്ടിങ് പോര്‍ട്ടലില്‍ (NCRP)ഒരു റിപോര്‍ട്ട് സമര്‍പ്പിക്കുകയും പിന്നീട് ഔപചാരികമായി പരാതി രജിസ്റ്റര്‍ ചെയ്യാന്‍ വേണ്ടി പൊലിസ് സ്റ്റേഷനില്‍ പോവുകയും ചെയ്തു. പൊലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു കേസ് അന്വേഷിച്ചു വരുകയാണ്. എന്നാല്‍ അന്വേഷണം തുടരന്നതിനിടെ ആമസോണ്‍ പ്രേമാനന്ദിന് തുക തിരികെ നല്‍കിയിട്ടുണ്ട്.
In yet another shocking case of online delivery fraud, a Bengaluru-based techie named Premanand ordered a premium Samsung Galaxy Z Fold 7 smartphone worth ₹1.87 lakh through Amazon — but what he received instead left him stunned.After paying the full amount via credit card and eagerly waiting for days, the package finally arrived on October 19. When he opened it, he found not a smartphone but an ordinary tile piece inside. Premanand had even recorded the unboxing video, which clearly showed the fraudulent delivery.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."