ഓണസമൃദ്ധി ഓണക്കാല പച്ചക്കറി വിപണികള്‍ ഇന്ന് ആരംഭിക്കും
കാസര്‍കോട്: കാര്‍ഷിക വികസന കര്‍ഷകക്ഷേമവകുപ്പിന്റെ ആഭിമുഖ്യത്തില്‍ വി എഫ് പി സി കെ, ഹോര്‍'ികോര്‍പ്, കുടുംബശ്രീ, സഹകരണ സ്ഥാപനങ്ങള്‍ എിവ സംയുക്തമായി ഇ് മുതല്‍ 13 വരെ നടത്തു ഓണസമൃദ്ധി ഓണം പഴം-പച്ചക്കറി വിപണിയുടെ ഭാഗമായി ജില്ലയില്‍ 54 ഓണക്കാല പച്ചക്കറി വിപണികള്‍ എല്ലാ കൃഷിഭവന്‍ തലത്തിലും നടത്തും.
വിപണികളുടെ പ്രവര്‍ത്തനം രാവിലെ ഒമ്പത് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെയായിരിക്കും. കര്‍ഷകരില്‍ നിും ശേഖരിക്കുന്ന നാടന്‍ പച്ചക്കറി ഇനങ്ങള്‍ 30 ശതമാനം വിലക്കുറവില്‍ വിപണികളില്‍ വില്‍പ്പന നടത്തും. ഹോര്‍ട്ടികോര്‍പ്പ് വിതരണം ചെയ്യു മറുനാടന്‍ പച്ചക്കറികളും വിപണികളില്‍ ലഭിക്കും.
ജില്ലാതല ഉദ്ഘാടനം ഇന്ന് വൈകുന്നേരം നാല് മണിയ്ക്ക് കറന്തക്കാട് സംസ്ഥാന സ്വീഡ് ഫാം പരിസരത്ത് കാസര്‍കോട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിമിന്റെ അധ്യക്ഷതയില്‍ ചേരും. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ ആദ്യ വില്‍പ്പന നടത്തും. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കര്‍ഷകരും ചടങ്ങില്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."