ദുബൈ, ഷാർജ റോഡുകളിൽ ഇനി നിയമങ്ങൾ കടുക്കും; ഡെലിവറി ബൈക്കുകൾക്കും ഹെവി വാഹനങ്ങൾക്കും കർശന നിയന്ത്രണം
ദുബൈ / ഷാർജ: ദുബൈയിലും ഷാർജയിലും നാളെ (2025 നവംബർ 1) മുതൽ ഡെലിവറി ബൈക്കുകൾ, ഹെവി വെഹിക്കിൾസ്, ബസുകൾ എന്നിവ പ്രധാന റോഡുകളിൽ ഓടിക്കുന്നതിന് പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരും. സമീപ വർഷങ്ങളിൽ ഡെലിവറി റൈഡർമാർ ഉൾപ്പെട്ട റോഡപകടങ്ങൾ വർധിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഈ തീരുമാനം എന്ന് 'എമിറാത്ത് അൽ യൗം' റിപ്പോർട്ട് ചെയ്തു.
ഇ-കൊമേഴ്‌സും ഫുഡ് ഡെലിവറിയും വർധിച്ചതോടെ ദുബൈയിലെ ഡെലിവറി റൈഡർമാരുടെ എണ്ണം വർധിച്ചിരുന്നു. ഗതാഗത സുരക്ഷ മെച്ചപ്പെടുത്തുക, ഡ്രൈവർമാരുടെ അശ്രദ്ധമായ പെരുമാറ്റം നിയന്ത്രിക്കുക എന്നിവയാണ് ഈ പുതിയ നടപടികളിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്.
ദുബൈയിലെ പുതിയ നിയമങ്ങൾ
നാളെ മുതൽ ദുബൈയിലെ പ്രധാന റോഡുകളിലെ അതിവേഗ ലെയ്നുകളിൽ ഡെലിവറി റൈഡർമാർക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തും. റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) ദുബൈ പൊലിസുമായി സഹകരിച്ചാണ് ഈ പരിപാടി നടപ്പിലാക്കുന്നത്.
- ഈ നടപടിയുടെ ഭാഗമായി, അഞ്ച് ലെയ്നുകളോ അതിലധികമോ ഉള്ള റോഡുകളിൽ, ഏറ്റവും വേഗതയേറിയ രണ്ട് ലെയ്നുകളിൽ ഡെലിവറി റൈഡർമാർക്ക് പ്രവേശനം ഉണ്ടാകില്ല.
- മൂന്നോ നാലോ ലെയ്നുകളുള്ള റോഡുകളിൽ, ഏറ്റവും വേഗതയേറിയ ലെയ്നിൽ ഡെലിവറി ബൈക്കുകൾ ഓടിക്കാൻ പാടില്ല.
- രണ്ടോ അതിൽ കുറവോ ലെയ്നുകളുള്ള ചെറിയ റോഡുകളിൽ ഡെലിവറി ബൈക്കുകൾക്ക് ഇപ്പോഴും പ്രവേശനം അനുവദിച്ചിട്ടുണ്ട്.
നിയമലംഘനങ്ങൾക്കുള്ള ശിക്ഷ:
- ആദ്യ നിയമലംഘനം: 500 ദിർഹം പിഴ.
- രണ്ടാം നിയമലംഘനം: 700 ദിർഹം പിഴ.
- മൂന്നാം നിയമലംഘനം: റൈഡിംഗ് പെർമിറ്റ് സസ്‌പെൻഡ് ചെയ്യും.
- കൂടാതെ, 100 km/h-ൽ കൂടുതൽ വേഗതയിൽ ഓടിക്കുന്നവർക്ക് ആദ്യ തവണ 200 ദിർഹം പിഴ ലഭിക്കും. ഇത് വീണ്ടും ആവർത്തിച്ചാൽ പിഴ 400 ദിർഹം ആയി ഉയരും.
ഷാർജയിലെ പുതിയ നിയമങ്ങൾ
ഷാർജയിലെ പ്രധാന റോഡുകളിൽ മോട്ടോർസൈക്കിളുകൾക്കും, ഡെലിവറി ബൈക്കുകൾക്കും, ഹെവി വാഹനങ്ങൾക്കും, ബസുകൾക്കുമായി പ്രത്യേക ലെയ്നുകൾ നിശ്ചയിക്കുന്ന ഒരു പുതിയ ലെയ്ൻ മാനേജ്‌മെന്റ് സംവിധാനം നടപ്പിലാക്കും.
- പുതിയ നിയമപ്രകാരം ഹെവി വാഹനങ്ങളും ബസുകളും: റോഡിലെ ഏറ്റവും വലത് ലെയ്ൻ ഉപയോഗിക്കണം.
മോട്ടോർസൈക്കിളുകളും ഡെലിവറി ബൈക്കുകളും
- നാല് ലെയ്നുള്ള റോഡുകളിൽ വലത് വശത്തുനിന്നുള്ള മൂന്നാമത്തെയും നാലാമത്തെയും ലെയ്ൻ ഉപയോഗിക്കണം.
- മൂന്ന് ലെയ്ൻ റോഡുകളിൽ നടുവിലെ അല്ലെങ്കിൽ വലത് ലെയ്ൻ മാത്രം ഉപയോഗിക്കണം.
- രണ്ട് ലെയ്ൻ റോഡുകളിൽ വലത് ലെയ്ൻ മാത്രം ഉപയോഗിക്കണം.
നിയമലംഘനങ്ങൾ കണ്ടെത്തൽ
- സ്മാർട്ട് റഡാറുകൾ, ഹൈ-ഡെഫനിഷൻ ക്യാമറകൾ, 24 മണിക്കൂർ നിരീക്ഷണം തുടങ്ങിയ സംവിധാനങ്ങളിലൂടെ നിയമലംഘനങ്ങൾ കർശനമായി നിരീക്ഷിക്കും.
- നിർദ്ദേശിച്ച ലെയ്നിൽ തുടരാത്ത ഹെവി വാഹനങ്ങൾക്ക് 1,500 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും.
- സൈൻ ബോർഡുകളോ, ട്രാഫിക് നിർദ്ദേശങ്ങളോ അവഗണിച്ചാൽ 500 ദിർഹം പിഴ ഈടാക്കും.
Starting November 1, 2025, Dubai and Sharjah will enforce stricter regulations governing the movement of delivery motorcycles, heavy vehicles, and buses on main and arterial roads.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."