ആദ്യം സച്ചിൻ, ഇപ്പോൾ ജെമീമ; ചരിത്രത്തിൽ അഞ്ചാമതായി ഇന്ത്യൻ ലോകകപ്പ് ഹീറോ
മുംബൈ: ഐസിസി വനിത ഏകദിന ലോകകപ്പിൽ കഴിഞ്ഞ ദിവസം നടന്ന രണ്ടാം സെമി ഫൈനലിൽ ഓസ്‌ട്രേലിയയെ അഞ്ചു വിക്കറ്റുകൾക്ക് വീഴ്ത്തി ഇന്ത്യ ഫൈനലിലേക്ക് കുതിച്ചിരിക്കുകയാണ്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 49.5 ഓവറിൽ 338 റൺസിന് പുറത്താവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ ഒമ്പത് പന്തുകളും അഞ്ചു വിക്കറ്റുകളും ബാക്കിനിൽക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു. തങ്ങളുടെ ചരിത്രത്തിലെ മൂന്നാം ഏകദിന ലോകകപ്പ് ഫൈനൽ കളിക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്.
സെഞ്ച്വറി നേടിയ ജെമീമ റോഡ്രിഗസിന്റെ കരുത്തിലാണ് ഇന്ത്യ വിജയിച്ചുകയറിയത്. 134 പന്തിൽ പുറത്താവാതെ 127 റൺസ് നേടിയാണ് ജെമീമ ഇന്ത്യയുടെ വിജയശിൽപിയായത്. 14 ഫോറുകളാണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്. ഈ തകർപ്പൻ പ്രകടനങ്ങൾക്ക് പിന്നാലെ മത്സരത്തിലെ പ്ലെയർ ഓഫ് മാച്ച് അവാർഡും ജെമീമയാണ് സ്വന്തമാക്കിയത്.
𝙃𝙤𝙢𝙚𝙩𝙤𝙬𝙣 𝙃𝙚𝙧𝙤𝙞𝙘𝙨 in an ICC Women's Cricket World Cup semi-final 👏
— BCCI Women (@BCCIWomen) October 30, 2025
Jemimah Rodrigues, TAKE A BOW! 🙇♀️
Scorecard ▶ https://t.co/ou9H5gNDPT#TeamIndia | #WomenInBlue | #CWC25 | #INDvAUS | @JemiRodrigues pic.twitter.com/C2VqREG6ey
ഇതോടെ ഐസിസി നോക്ക് ഔട്ട് മത്സരങ്ങളിൽ ഓസ്ട്രേലിയക്കെതിരെ പ്ലയെർ ഓഫ് ദി മാച്ച് അവാർഡ് സ്വന്തമാക്കുന്ന ഇതിഹാസതാരങ്ങളുടെ പട്ടികയിലേക്കും ജെമീമ കാലെടുത്തുവെച്ചു. ഈ നേട്ടത്തിലെത്തുന്ന അഞ്ചാമത്തെ ഇന്ത്യൻ താരമാണ് ജെമീമ. 1998 ചാമ്പ്യൻസ് ട്രോഫിയിൽ സച്ചിൻ ടെണ്ടുൽക്കറാണ് ആദ്യമായി ഐസിസി നോക്ക് ഔട്ട് മത്സരങ്ങളിൽ ഇന്ത്യയ്ക്കായി കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യൻ ഇതിഹാസം ഓൾ റൗണ്ടർ യുവരാജ് സിങ് മൂന്ന് തവണ ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. 2000ത്തിലെ ഐസിസി ചാമ്പ്യൻസ് ട്രോഫിയിലും 2007 ടി-20 ലോകകപ്പിലും 2011 ഏകദിന ലോകകപ്പിലും ആണ് യുവരാജ് ഓസ്ട്രേലിയക്കെതിരെ പ്ലെയർ ഓഫ് മാച്ച് അവാർഡ് സ്വന്തമാക്കിയത്. 2017 ഐസിസി വനിതാ ലോകകപ്പിൽ ക്യാപ്റ്റൻ ഹർമൻ പ്രീത് കൗറും 2025 ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ വിരാട് കോഹ്‌ലിയും ഈ നേട്ടം ആവർത്തിച്ചു.
അർദ്ധ സെഞ്ച്വറി നേടി ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും ഇന്ത്യൻ നിരയിൽ നിർണായകമായി. 88 പന്തിൽ 10 ഫോറുകളും രണ്ട് സിക്സുകളും അടക്കം 89 റൺസ് നേടിയാണ് ഇന്ത്യൻ ക്യാപ്റ്റൻ തിളങ്ങിയത്. നവംബർ രണ്ടിനാണ് ലോകകപ്പിന്റെ ഫൈനൽ പോരാട്ടം നടക്കുന്നത്. നവി മുംബൈയിലെ ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപോരാട്ടത്തിൽ സൗത്ത് ആഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികൾ.
അതേസമയം ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയക്കായി ഓപ്പണർ ഫീബി ലിച്ച്ഫീഫീൽഡ് സെഞ്ച്വറി നേടിയിരുന്നു. 97 പന്തിൽ 17 ഫോറുകളും മൂന്ന് സിക്സുകളും അടക്കം 119 റൺസാണ് താരം നേടിയത്. എലീസ് പെറി(77) ആഷ്‌ലി ഗാർഡ്‌നർ(63) എന്നിവരുടെ അർദ്ധ സെഞ്ച്വറികളും ഓസീസിന് മികച്ച സ്കോർ സമ്മാനിച്ചു. ഇന്ത്യൻ ബൗളിങ്ങിൽ നല്ലപുരെഡ്ഡി ചരണി, ദീപ്തി ശർമ്മ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ നേടി മികച്ച പ്രകടനം നടത്തി. ക്രാന്തി ഗൗഡ്, രാധ യാദവ്, അമൻജോത് സിങ് എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.
India have reached the final of the ICC Women's ODI World Cup after defeating Australia by five wickets in the second semi-final held yesterday. Jemimah Rodrigues scored a century to help India reach the final. Jemimah scored an unbeaten 127 off 134 balls and hit 14 fours.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."