വീട്ടുജോലിക്കാരിയെ മകളെ പോലെ സ്‌നേഹിച്ചു, അഞ്ച് കോടിയുടെ സ്വത്ത് പേരില്‍ എഴുതിവച്ചു; ഒടുവില്‍ യുവതി ചെയ്തതോ...
ബംഗളൂരു: പാല് കൊടുത്ത കൈക്ക് കൊത്തുക എന്ന് കേട്ടിട്ടില്ലേ. അത്രമേല്‍ ചേര്‍്തതു നിര്‍ത്തിയിട്ടും പണി കൊടുക്കുക എന്നാണ് സാരം. ഇത്തരത്തില്‍ ഒരു സംഭവമാണ് പങ്കുവെക്കുന്നത്. വീട്ടു ജോലിക്കാരിയായിരുന്നിട്ടും മകളെ പോലെ കണ്ടു. കുടുംബത്തിലൊരാളായി കണക്കാക്കി എന്ന് മാത്രമല്ല. സ്വത്ത് വരെ അവളുടെ പേരില്‍ എഴുതി വെച്ചു. എന്നിട്ടവള്‍ ചെയ്തതോ അവിടെ നിന്ന് ലക്ഷങ്ങളുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു.
സംഭവം ഇങ്ങനെ
ബംഗളൂരുവിലെ ജെ.പി നഗറില്‍ താമസിക്കുന്ന 60കാരിയായ ആശാ ജാദവിന്റെ വീട്ടിലെ വേലക്കാരിയായിരുന്നു മംഗള (32). ഭര്‍ത്താവിന്റെ മരണശേഷം തനിച്ചായപ്പോഴാണ് മൈസൂരിലെ ടി നരസിപുരയില്‍ നിന്നുള്ള മംഗളയെ കൂടെക്കൂട്ടുന്നത്. അവരുടെ ബന്ധം ക്രമേണ ദൃഢമായിത്തുടങ്ങി. തനിക്ക് ജനിക്കാതെ പോയ മകളെന്നാണ് മംഗളയെ ആശ വിശേഷിപ്പിച്ചിരുന്നത്. ആഘോഷങ്ങള്‍ വരുമ്പോള്‍ മംഗളക്ക് ആശ വില കൂടിയ വസ്ത്രങ്ങള്‍ വാങ്ങിനല്‍കുകയും ശമ്പളം കൂടാതെ കൂടുതല്‍ പണം നല്‍കുകയും ചെയ്തിരുന്നു. കൂടാതെ മംഗളയുടെ 40 ലക്ഷം രൂപയുടെ വായ്പ തിരിച്ചടച്ച് പണയത്തിലായിരുന്ന വീട് തിരികെ എടുത്ത് നല്‍കി. മംഗളയും സ്വന്തം അമ്മയെപ്പോലെ കണ്ടാണ് കിടപ്പിലായ ആശയെ പരിചരിച്ചിരുന്നത്. തന്നോട് കാണിക്കുന്ന സ്‌നേഹത്തിനും വിശ്വസ്തതക്കും പ്രതിഫലമായി ഉടമസ്ഥ ജെ. പി നഗറിലെ കോടിക്കണക്കിന് വിലമതിക്കുന്ന തന്റെ വസ്തുവകകളില്‍ 5 കോടി രൂപയുടെ വീട് വരെ മംഗളയ്ക്ക് വേണ്ടി വില്‍പത്രത്തില്‍ എഴുതിവെച്ചിരുന്നു.
അതിനിടക്ക് ഒക്ടോബര്‍ 10ന് പൂജക്കായി ആഭരണങ്ങള്‍ എടുക്കാന്‍ ആശ തന്റെ അലമാര തുറന്നപ്പോഴാണ് കഥ മാറുന്നത്. ശൂന്യമായ അലമാര കണ്ടപ്പോള്‍ ആശ ഞെട്ടിപ്പോയി. സ്വര്‍ണ മാലകള്‍, മാലകള്‍, വളകള്‍, കമ്മലുകള്‍, വെള്ളി ആഭരണങ്ങള്‍, ഒരു ലക്ഷം രൂപ തുടങ്ങിയവ അലമാരയില്‍ ഇല്ലായിരുന്നു. എന്നാല്‍ ഇങ്ങനെയൊക്കെ സംഭവിച്ചിട്ടും ആശ മംഗളയെ സംശയിച്ചില്ല. പുറത്തുനിന്നുള്ള മോഷ്ടാക്കള്‍ ആയിരിക്കുമെന്ന് കരുതിയാണ് ആശ പൊലിസില്‍ പരാതി നല്‍കിയത് പോലും. ആ സമയത്ത് മംഗള നാട്ടില്‍ പോയിരിക്കുകയായിരുന്നു. ഏകദേശം മൂന്ന് ആഴ്ചയായിയിട്ടും അവള്‍ തിരിച്ചു വന്നില്ല.
സംശയം തോന്നിയ പൊലിസ് അവരെ പിന്തുടര്‍ന്നു. ചോദ്യം ചെയ്തു. ഒടുവില്‍യുവതി കുറ്റം സമ്മതിച്ചു. ബെറ്റിങ്ങിന്റെ കടം വീട്ടാനാണ് ആഭരണങ്ങള്‍ പണയം വെച്ചതെന്നും അവര്‍ വെളിപ്പെടുത്തി. അലമാരയുടെ ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും വളരെക്കാലമായി വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷ്ടിച്ചു വരികയാണെന്നും പൊലിസിനോട് പറഞ്ഞു. ജയനഗറിലെയും രാമമൂര്‍ത്തിനഗറിലെയും രണ്ട് കടകളില്‍ സ്വര്‍ണവും വെള്ളിയും പണയം വച്ചതായി അവര്‍ സമ്മതിച്ചു. 51.4 ലക്ഷം രൂപ വിലമതിക്കുന്ന 458 ഗ്രാം സ്വര്‍ണാഭരണങ്ങളും 3.8 കിലോഗ്രാം വെള്ളിയും പൊലിസ് കണ്ടെടുത്തിട്ടുണ്ട്.
ഓണ്‍ലൈന്‍ ബെറ്റിങ് എന്ന കെണിയില്‍ വീണതാണ് മംഗളയുടെ ജീവിതം താറുമാറാക്കിയത്. ആശയുടെ ആഭരണങ്ങള്‍ പണയം വച്ചാണ് ഓണ്‍ലൈന്‍ ചൂതാട്ടത്തിന് പണം കണ്ടെത്തിയിരുന്നത്.
മംഗളയുടെ കുറ്റസമ്മതം ആശാ ജാദവിനെ മാനസികമായി തളര്‍ത്തിയിരിക്കുകയാണ്. മകളെപ്പോലെ കരുതിയ ആള്‍ വഞ്ചിച്ചതറിഞ്ഞതോടെ, അവര്‍ മംഗളയെ അവകാശിയാക്കിക്കൊണ്ടുള്ള 5 കോടി രൂപയുടെ വില്‍പത്രം റദ്ദാക്കി. അറസ്റ്റിലായ മംഗള ഇപ്പോള്‍ പരപ്പന അഗ്രഹാര ജയിലിലാണ് .
in a shocking incident from bengaluru’s jp nagar, a 60-year-old woman, asha jadhav, who treated her maid mangala like a daughter and even wrote her property worth ₹5 crore in her name, was betrayed. mangala allegedly stole gold and silver ornaments worth over ₹51 lakh to settle online betting debts. police have recovered the stolen items and arrested mangala, who is now in parappana agrahara jail.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."