സെഞ്ച്വറിയടിച്ച് തിളങ്ങിയ പഴയ ടീമിലേക്ക് ക്യാപ്റ്റനായി സഞ്ജു തിരിച്ചെത്തുന്നു; റിപ്പോർട്ട്
2026 ഐപിഎല്ലിന് മുന്നോടിയായി മലയാളി താരം സഞ്ജു സാംസണെ സ്വന്തമാക്കാൻ ഡൽഹി ക്യാപിറ്റൽസ് ഒരുങ്ങുന്നതായി റിപ്പോർട്ട്. സഞ്ജുവിനെ ടീമിലെത്തിക്കാൻ ഡൽഹി മാനേജ്‌മന്റ് സഞ്ജുവുമായി ചർച്ച നടത്തിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സഞ്ജുവിനെ ടീമിലെത്തിക്കാനായി ക്യാപ്റ്റൻ സ്ഥാനവും ഡൽഹി വാഗ്ദാനം നൽകിയിട്ടുണ്ട്. റേവ് സ്പോർട്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‍തത്.
സഞ്ജു ഇതിന് മുമ്പ് ഐപിഎല്ലിൽ ഡൽഹിക്ക് വേണ്ടി കളിച്ചിട്ടുണ്ട്. 2016 മുതൽ 2018 വരെയാണ് സഞ്ജു ഡൽഹിയിൽ കളിച്ചത്. ഡെൽഹിക്കായി സെഞ്ച്വറി നേടാനും മലയാളി താരത്തിന് സാധിച്ചിരുന്നു. സഞ്ജുവിനെ സ്വന്തമാക്കാൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ചെന്നൈ സൂപ്പർ കിങ്സ് തുടങ്ങിയ ടീമുകൾ നേരത്തെതന്നെ ശ്രമങ്ങൾ നടത്തിയിരുന്നു.
2021ൽ ആയിരുന്നു സഞ്ജു രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായി ചുമതലയേറ്റത്. തൊട്ടടുത്ത വർഷം രാജസ്ഥാനെ ഫൈനലിലേക്ക് നയിക്കാനും സഞ്ജുവിന് സാധിച്ചു എന്നാൽ ഗുജറാത്ത് ടൈറ്റ്സിനോട് പരാജയപ്പെട്ട് രാജസ്ഥാന് കിരീടം നഷ്ടമാവുകയായിരുന്നു.
2025 ഐപിഎല്ലിൽ പരുക്കേറ്റതിന് പിന്നാലെ സഞ്ജുവിന് രാജസ്ഥാനൊപ്പമുള്ള ധാരാളം മത്സരങ്ങൾ നഷ്ടമായിരുന്നു. ഡൽഹി ക്യാപ്പിറ്റൽസിനെതിരായ മത്സരത്തിൽ പരുക്കേറ്റ് സഞ്ജു പുറത്തായിരുന്നു. മത്സരത്തിൽ റിട്ടയേർഡ് ഹർട്ടായാണ് സഞ്ജു മടങ്ങിയത്. സഞ്ജുവിന്റെ അഭാവത്തിൽ റിയാൻ പരാഗ് ആയിരുന്നു പല മത്സരങ്ങളിലും രാജസ്ഥാനെ നയിച്ചിരുന്നത്. തുടക്കത്തിലെ ആദ്യം മൂന്നു മത്സരങ്ങളിലും സഞ്ജു ഇമ്പാക്ട് പ്ലെയർ ആയാണ് കളത്തിൽ ഇറങ്ങിയത്
കഴിഞ്ഞ ഐപിഎല്ലിൽ നിരാശാജനകമായ പ്രകടനമാണ് രാജസ്ഥാൻ നടത്തിയിരുന്നത്. ഒമ്പതാം സ്ഥാനത്താണ് രാജസ്ഥാൻ ഫിനിഷ് ചെയ്‍തത്. 14 മത്സരങ്ങളിൽ നിന്നും നാല് വിജയവും 10 തോൽവിയും അടക്കം എട്ട് പോയിന്റായിരുന്നു രാജസ്ഥാൻ നേടിയിരുന്നത്.
അതേസമയം രാജസ്ഥാൻ റോയൽസ് പരിശീലക സ്ഥാനത്തുനിന്നും രാഹുൽ ദ്രാവിഡ് അടുത്തിടെ പടിയിറങ്ങിയിരുന്നു. ഇന്ത്യയുടെ 2024 ടി-20 ലോകകപ്പ് വിജയത്തിന് ശേഷം ദ്രാവിഡ് പരിശീലകസ്ഥാനം ഒഴിഞ്ഞ ദ്രാവിഡ് പിന്നീട് രാജസ്ഥാന്റെ പരിശീലകനായി ചുമതലയേൽക്കുകയായിരിക്കുന്നു. ശ്രീലങ്കൻ ഇതിഹാസം കുമാർ സംഗക്കാരക്ക് പകരക്കാരനായാണ് ദ്രാവിഡ് രാജസ്ഥാന്റെ പരിശീലക കുപ്പായമണിഞ്ഞിരുന്നത്.
Delhi Capitals are reportedly preparing to acquire Malayali player Sanju Samson ahead of the 2026 IPL. Reports indicate that the Delhi management has held talks with Sanju to bring him into the team.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ടേക്ക് ഓഫിന് പിന്നാലെ റഡാറിൽ നിന്ന് കാണാതായി; അമേരിക്കയിൽ പരിശീലന വിമാനം തടാകത്തിൽ ഇടിച്ചിറങ്ങി; പൈലറ്റും പരിശീലകയും മരിച്ചു
International
• 6 days agoഅതിജീവിതയുടെ വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു; ഇടുക്കിയിലും കാസർകോട്ടും കേസ്
Kerala
• 6 days agoബലാത്സംഗക്കേസ് പ്രതി ആസാറാം ബാപ്പുവിന്റെ ജാമ്യം റദ്ദാക്കണം; സുപ്രീംകോടതിയില്‍ ഹരജി നല്‍കി അതിജീവിത
National
• 6 days agoകാൽനട യാത്രക്കാരുടെ സുരക്ഷ പ്രധാനം; സീബ്രാ ക്രോസിൽ ചെയ്യേണ്ടത് എന്തെല്ലാം; ഓർമ്മിപ്പിച്ച് കേരള പൊലിസ്
Kerala
• 6 days agoതൃശൂരിൽ ഗർഭിണിയുടെ മരണം: ഭർതൃമാതാവ് അറസ്റ്റിൽ; ഭർത്താവ് നേരത്തേ പിടിയിൽ
Kerala
• 6 days agoചെന്നൈയില്‍ പ്രളയ മുന്നറിയിപ്പ്; കനത്ത മഴ തുടരുന്നു; സ്‌കൂളുകള്‍ക്കും, കോളജുകള്‍ക്കും അവധി
National
• 6 days agoഎസ്.ഐ.ആര്‍, തദ്ദേശ തെരഞ്ഞെടുപ്പിനെ ബാധിക്കില്ല; സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍
Kerala
• 6 days agoയുഎഇ ദേശീയ ദിനം: ഔദ്യോഗിക ഈദ് അൽ ഇത്തിഹാദ് ഗാനം പുറത്തിറക്കി
uae
• 6 days agoമുഖ്യമന്ത്രിക്ക് പുതിയ കാർ വാങ്ങാൻ 1.10 കോടി: അനുമതി നൽകി ധനവകുപ്പ്
Kerala
• 6 days agoനിലമ്പൂരിൽ 32 കിലോ ചന്ദനം പിടികൂടി; രണ്ടു പേർ അറസ്റ്റിൽ
Kerala
• 6 days agoവാക്കേറ്റത്തിന് പിന്നാലെ അതിക്രമം: നിലമ്പൂരിൽ വീടിന് മുന്നിലിട്ട കാർ കത്തിച്ചു; പ്രതികൾക്കായി വലവിരിച്ച് പൊലിസ്
Kerala
• 6 days agoമെഡിക്കൽ കോളേജിലേക്ക് പോയ ആംബുലൻസ് ടാങ്കറുമായി കൂട്ടിയിടിച്ച് മറിഞ്ഞു; രോഗി മരിച്ചു; ബന്ധുക്കൾക്ക് പരുക്ക്
Kerala
• 6 days agoഅഴിമതിക്കെതിരെ കർശന നടപടിയുമായി സഊദി: 112 സർക്കാർ ഉദ്യോഗസ്ഥർ അറസ്റ്റിൽ
latest
• 6 days agoചരിത്രത്തിലെ കൊളോണിയൽ വിരുദ്ധ പടനായകനെ ഹിന്ദുത്വവാദികൾ മതഭ്രാന്തനാക്കിയത് എന്തിന്? നമ്മൾ അറിഞ്ഞിരിക്കേണ്ട ടിപ്പു സുൽത്താൻ | Tipu Sultan
Trending
• 6 days agoദുബൈയിലെ നാല് പാർക്കുകൾക്ക് പുതിയ പേര്; 20 പാർക്കുകളുടെ പ്രവർത്തന സമയത്തിലും മാറ്റം
uae
• 6 days ago'ഞാൻ നല്ല കളിക്കാരനാണെന്ന് മെസ്സിക്കറിയാം'; അർജന്റീനയ്ക്കെതിരായ ഫൈനലിസിമയിൽ ലയണൽ മെസ്സിയെ നേരിടുന്നതിനെക്കുറിച്ച് ലാമിൻ യമാൽ സംസാരിക്കുന്നു.
Football
• 6 days agoജീവനക്കാർക്ക് ആഴ്ചയിൽ 'ഫൈവ് ഡേ വർക്ക്'; സംസ്ഥാന സർക്കാർ നിർണ്ണായക ചർച്ചയിലേക്ക്
Kerala
• 6 days agoയുഎഇ ദേശീയ ദിനം: നാളെ രാവിലെ 11 മണിക്ക് രാജ്യത്താകമാനം ദേശീയ ഗാനം മുഴങ്ങും; എല്ലാവരോടും പരിപാടിയിൽ പങ്കെടുക്കാൻ ആഹ്വാനം
uae
• 6 days agoഇന്ത്യൻ ക്രിക്കറ്റ് ടീമിൽ വൻ പൊട്ടിത്തെറി: 'കോലി-ഗംഭീർ 'ശീതസമരം, രോഹിത്തുമായുള്ള തർക്കം ഹോട്ടലിലേക്ക്'; ബിസിസിഐ അടിയന്തര യോഗം വിളിച്ചു
ടീം ഇന്ത്യയിൽ പ്രശ്നങ്ങൾ പുകയുന്നു: കോലി-രോഹിത്-ഗംഭീർ തർക്കം അതിരുകടക്കുന്നു