HOME
DETAILS

രക്ഷകനായി 'ഹെൽമറ്റ്'; ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയെ അടിച്ച് വീഴ്ത്തി വിദ്യാർഥി ഓടി രക്ഷപ്പെട്ടു

  
Web Desk
October 31, 2025 | 9:20 AM

kasargod student uses helmet to beat up abductor and escape sexual assault

കാസർകോട്: റോഡരികിൽ ബസ് കാത്തുനിന്ന വിദ്യാർഥിയെ സ്കൂട്ടറിൽ കയറ്റിക്കൊണ്ടുപോയി ആളൊഴിഞ്ഞ വീട്ടിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം. വിദ്യാർഥിയുടെ കൈയ്യിലുണ്ടായിരുന്ന ഹെൽമറ്റ് ഉപയോഗിച്ച് അക്രമിയെ അടിച്ച് വീഴ്ത്തി ഓടി രക്ഷപ്പെട്ടതോടെ വൻ ദുരന്തം ഒഴിവായി.

പതിനാറ് വയസ്സുള്ള വിദ്യാർഥി വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്ന കുട്ടിയുടെ അടുത്തേക്ക് സ്കൂട്ടറിലെത്തിയ ഒരാൾ വഴി ചോദിച്ചെത്തി. വഴി പറഞ്ഞിട്ടും തൃപ്തനാകാത്ത പ്രതി, വഴി കാണിക്കാനെന്ന വ്യാജേന വിദ്യാർഥിയെ നിർബന്ധിച്ച് സ്കൂട്ടറിൽ കയറ്റിക്കൊണ്ടുപോയി.വിജനമായ സ്ഥലത്തെ ഒരു വീട്ടിലെത്തിച്ച ശേഷം ഇയാൾ വിദ്യാർഥിയെ പീഡിപ്പിക്കാൻ ശ്രമിച്ചു.

 അക്രമിയെ പ്രതിരോധിച്ച വിദ്യാർഥി, കൈയ്യിലുണ്ടായിരുന്ന ഹെൽമറ്റ് എടുത്ത് ഇയാളുടെ തലക്കടിച്ചു. ഈ സമയം പ്രതിയുടെ ശ്രദ്ധ മാറിയപ്പോൾ കുട്ടി അവിടുന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.പിന്നാലെ അക്രമിയും സ്കൂട്ടറിൽ രക്ഷപ്പെട്ടു. വീട്ടിലെത്തിയ വിദ്യാർഥി രക്ഷിതാക്കളോട് വിവരം ധരിപ്പിച്ച ശേഷം മേൽപ്പറമ്പ് പൊലിസ് സ്റ്റേഷനിൽ പരാതി നൽകി.

പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചതായും, പ്രതിയെ കണ്ടെത്താനായി സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചുവരികയാണെന്നും മേൽപ്പറമ്പ് പൊലിസ് അറിയിച്ചു.കൃത്യസമയത്ത് ആത്മധൈര്യം സംഭരിച്ച് പ്രതിരോധിച്ചതിലൂടെയാണ് വിദ്യാർഥി വലിയ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അടിച്ച് തകർത്ത് ഇന്ത്യൻ ബാറ്റേഴ്സ്; ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യക്ക് ഏകദിന പരമ്പര

Cricket
  •  a day ago
No Image

ഇന്തോനേഷ്യ പ്രളയം: മരണം 900 കവിഞ്ഞു, 410 പേരെ കാണാതായി; ദുരിതാശ്വാസ കേന്ദ്രങ്ങൾക്കായി മണിക്കൂറുകളോളം നടന്ന് പ്രദേശവാസികൾ

International
  •  a day ago
No Image

ഇഞ്ചുറി ടൈം ഷോക്ക്: ആഴ്സണലിനെ വീഴ്ത്തി ആസ്റ്റൺ വില്ല; 2-1ന് അട്ടിമറി ജയം

Football
  •  a day ago
No Image

ദേശീയ ദിനാഘോഷത്തിനിടെ വാൾ വീശി, യുവാവിന് പരുക്ക്; ഫുജൈറയിൽ മൊറോക്കൻ യുവതി അറസ്റ്റിൽ

uae
  •  a day ago
No Image

'ഇസ്റാഈൽ ജയിലുകളിൽ നടക്കുന്നത് വ്യവസ്ഥാപിത പീഡനം'; ദോഹ ഫോറത്തിൽ സയണിസ്റ്റ് രാഷ്ട്രത്തെ കടന്നാക്രമിച്ച് തുർക്കി

International
  •  a day ago
No Image

റൺവേട്ടയിൽ 'ഹിറ്റ്മാൻ' ചരിത്രത്തിലേക്ക്: ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ ഇന്ത്യൻ താരം

Cricket
  •  a day ago
No Image

ഇൻഡിഗോ പ്രതിസന്ധി: 84 പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ

National
  •  a day ago
No Image

തുടർച്ചയായി പുലിയെ കണ്ടതോടെ മലമ്പുഴയിൽ അതീവ ജാഗ്രത: രാത്രി യാത്ര നിയന്ത്രണം തുടരുന്നു

Kerala
  •  a day ago
No Image

വീട്ടിൽ വളർത്തിയ പിറ്റ് ബുള്ളുകളുടെ ആക്രമണത്തിൽ മുത്തശ്ശനും മൂന്ന് മാസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞും ദാരുണമായി യുഎസിൽ കൊല്ലപ്പെട്ടു

crime
  •  a day ago
No Image

പോക്സോ കേസ് അട്ടിമറിക്കാൻ നീക്കം? മകളെ ഉപദ്രവിച്ച 17-കാരനെ പിടികൂടിയ പിതാവിനെതിരെ കേസ്; കടവന്ത്ര സ്റ്റേഷൻ ഉപരോധിച്ച് കോൺഗ്രസ്

Kerala
  •  a day ago