HOME
DETAILS

'കലാപ സമയത്ത് ഉമര്‍ ഖാലിദ് ഡല്‍ഹിയില്‍ ഉണ്ടായിരുന്നില്ല' സുപ്രിം കോടതിയില്‍ കപില്‍ സിബല്‍/Delhi Riot 2020

  
Web Desk
October 31, 2025 | 9:56 AM

umar khalid was not in delhi during delhi riots kapil sibal tells supreme court

ന്യൂഡല്‍ഹി: ഡല്‍ഹി കലാപസമയത്ത് ഉമര്‍ഖാലിദ് ഡല്‍ഹിയില്‍ ഉണ്ടായിരുന്നില്ലെന്ന് കപില്‍ സിബല്‍ സുപ്രിംകോടതിയില്‍. ഉമര്ഖാലിദിനെതിരായ കേസ് ഗൂഢാലോചനയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അക്രമപ്രവര്‍ത്തനങ്ങളെ ബന്ധിപ്പിക്കുന്ന സാക്ഷിമൊഴി ഇല്ലെന്നും കപില്‍ സിബല്‍ വാദിച്ചു. 

കേസ് വൈകിപ്പിക്കുകയും സമയം കളയുകയും ചെയ്യുന്നത് ഞാനാണെന്ന് അവര്‍ പറയുന്നു, അതേസമയം വസ്തുതകള്‍ മറിച്ചാണ് പറയുന്നത്. എനിക്കെതിരെയുള്ള കുറ്റം ഗൂഢാലോചനയാണ്. 751 എഫ്ഐആറുകളുണ്ട്... കലാപം നടന്നപ്പോള്‍ ഹരജിക്കാരന്‍ ഡല്‍ഹിയില്‍ പോലും ഉണ്ടായിരുന്നില്ല. ഞാന്‍ അവിടെ ഇല്ലെങ്കില്‍ കലാപത്തെ എങ്ങനെ അതുമായി ബന്ധിപ്പിക്കാന്‍ കഴിയും? 751 എഫ്.ഐ.ആറുകളില്‍ ഒന്നില്‍ മാത്രമേ എന്നെ കക്ഷി ചേര്‍ത്തിട്ടുള്ളൂ' കപില്‍ സിബല്‍ പറഞ്ഞു. 

2020ല്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നെങ്കിലും ഇതുവരെയും ജാമ്യം ലഭിച്ചിരുന്നില്ല. ഉമര്‍ ഖാലിദ് അടക്കമുള്ളവര്‍ കാരണമാണ് വിചാരണ വൈകിയതെന്നായിരുന്നു ഡല്‍ഹി പൊലിസിന്റെ വാദം. ഇന്നലെ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലും പൊലിസ് ഇതേ വാദങ്ങള്‍ ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ പൊലിസിന്റെ വാദങ്ങളെ ഉമര്‍ ഖാലിദ് തള്ളി. താന്‍ കാരണമല്ല വിചാരണ വൈകിയതെന്നും അഭിഭാഷക സമരമവും കേസ് നിരന്തരം മാറ്റിവെക്കുന്നതും വിചാരണ നീളുന്നതിന് കാരണമായെന്ന് ഉമര്‍ ഖാലിദ് കോടതിയില്‍ പറഞ്ഞു.

ഡല്‍ഹി കലാപത്തിലെ വിശാല ഗൂഢാലോചന കേസില്‍ പ്രതികള്‍ ഇരവാദം പറയുന്നതായി ആരോപിച്ച് പൊലിസ് ഇന്നലെ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. 
കാലതാമസത്തിന്റെ അടിസ്ഥാനത്തില്‍ ജാമ്യത്തിന് അടിസ്ഥാനമില്ലെന്നും ദീര്‍ഘകാലം ജയിലില്‍ കഴിയുന്നത് ചൂണ്ടിക്കാട്ടി ഇവര്‍ 'ഇരവാദം' നടത്തുകയാണെന്നും ഡല്‍ഹി പൊലിസ് ആരോപിച്ചു. ദുരുദ്ദേശ്യപരമായ കാരണങ്ങളാല്‍ വിചാരണ ആരംഭിക്കുന്നത് നീണ്ടുപോകാന്‍ ഹരജിക്കാര്‍ തന്നെയാണ് ഉത്തരവാദികളെന്നും ജാമ്യാപേക്ഷയെ എതിര്‍ത്ത് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പൊലിസ് വാദിച്ചു.

രാജ്യത്തിന്റെ സ്വാധീനത്തെയും ഐക്യത്തെയും തകര്‍ക്കാനാണ് ഇവര്‍ ഗൂഢാലോചന നടത്തിയത്. ചെറിയ കൂട്ടായ്മകളെ സായുധ കലാപത്തിലേക്ക് തള്ളിവിടുകയായിരുന്നു ഇവരുടെ ലക്ഷ്യം. രാജ്യത്തെ സാമുദായിക സൗഹൃദം തകര്‍ക്കാനും പൊതുശാന്തി തകര്‍ക്കാനും മാത്രമല്ല, ആയുധ കലാപം പ്രേരിപ്പിക്കാനും ഇവര്‍ ശ്രമിച്ചു. ഇന്ത്യയിലാകെ ഈ ഗൂഢാലോചന നടപ്പാക്കാന്‍ പദ്ധതിയിട്ടിരുന്നതായും ഇത്തരമൊരു ഗുരുതര കുറ്റത്തിന് ജാമ്യം നല്‍കാന്‍ കഴിയില്ലെന്നുമാണ് പൊലിസ് സത്യവാങ്മൂലത്തിലുള്ളത്. 

ഉമര്‍ഖാലിദിനെക്കൂടാതെ കേസില്‍ അറസ്റ്റിലായ ഷര്‍ജീല്‍ ഇമാം, ഗുല്‍ഫിഷ ഫാത്തിമ, മീരാന്‍ ഹൈദര്‍, ഷിഫാഉര്‍റഹ്‌മാന്‍, മുഹമ്മദ് സലീം ഖാന്‍ എന്നിവരും നല്‍കിയ ഹരജി ജസ്റ്റിസ് അരവിന്ദ് കുമാര്‍ അധ്യക്ഷനായ രണ്ടംഗ ബെഞ്ച് മുമ്പാകെയാണുള്ളത്.  വിചാരണ പോലുമില്ലാതെ അഞ്ച് വര്‍ഷത്തിലേറെയായി ഇവര്‍ ജയിലില്‍ കഴിയുകയാണ്. സിഎഎ-എന്‍ആര്‍സി വിരുദ്ധ പ്രക്ഷോഭത്തിന്റെ പേരില്‍ ഡല്‍ഹിയില്‍ കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചാണ് 2020 മുതല്‍ ഇവര്‍ ജയിലില്‍ കഴിയുന്നത്.ജാമ്യാപേക്ഷയില്‍ വാദം തിങ്കളാഴ്ചയും തുടരും.  

 

senior advocate kapil sibal informed the supreme court that activist umar khalid was not present in delhi during the 2020 delhi riots. sibal made the argument while seeking bail for khalid, who has been charged under the uapa in connection with the case. the court has reserved its decision after hearing detailed submissions from both sides.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തിൽ അനധികൃത ക്യാമ്പുകൾ നീക്കി; സുരക്ഷ ഉറപ്പാക്കാൻ സംയുക്ത പരിശോധന

latest
  •  3 days ago
No Image

'പാര്‍ലമെന്റ് തടസ്സങ്ങളുടെ വലയത്തില്‍ കുരുങ്ങിക്കിടക്കുന്നു, വില നല്‍കേണ്ടി വരുന്നത് ജനാധിപത്യമാണ്'  രൂക്ഷവിമര്‍നശവുമായി ശശി തരൂര്‍

National
  •  3 days ago
No Image

ഭീമ കൊറേഗാവ് കേസ്: ഡല്‍ഹി സര്‍വ്വകലാശാലയിലെ മുന്‍ മലയാളി പ്രൊഫസര്‍ ഹാനി ബാബുവിന് ജാമ്യം

National
  •  3 days ago
No Image

റിയാദ് ഫാല്‍ക്കണ്‍ ലേലം റെക്കോര്‍ഡ് വില്‍പ്പനയില്‍ 

Saudi-arabia
  •  3 days ago
No Image

ആഷസിൽ ഇടിമിന്നലായി സ്റ്റാർക്ക്; റാഞ്ചിയത് പിങ്ക് ബോളിലെ മിന്നൽ റെക്കോർഡ്

Cricket
  •  3 days ago
No Image

പത്മകുമാറിന് കുരുക്ക് മുറുകുന്നു; ദ്വാരപാലക ശില്‍പപാളി കേസിലും പ്രതി, അറസ്റ്റ് രേഖപ്പെടുത്തി

Kerala
  •  3 days ago
No Image

ദുബൈ, ഷാര്‍ജ റോഡുകളില്‍ വാഹനാപകടം; ദുരിതത്തിലായി യാത്രക്കാര്‍

uae
  •  3 days ago
No Image

ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ കഞ്ചാവ് കടത്താന്‍ ശ്രമം; പരാജയപ്പെടുത്തി ഖത്തര്‍ കസ്റ്റംസ്

qatar
  •  3 days ago
No Image

തിരുവനന്തപുരത്തെ കെ.എസ്.എഫ്.ഡി.സി തിയേറ്ററുകളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ അശ്ലീല വെബ്‌സൈറ്റുകളില്‍; അന്വേഷണം

Kerala
  •  4 days ago
No Image

ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; ഏഴ് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു, റഫ അതിര്‍ത്തി ഭാഗികമായി തുറക്കുമെന്ന് 

International
  •  4 days ago