HOME
DETAILS

ഭക്ഷ്യസുരക്ഷാ ലംഘനം: സലാലയിൽ 34 സ്ഥാപനങ്ങൾ അടച്ചുപൂട്ടി; കർശന നടപടിയുമായി ദോഫാർ മുനിസിപ്പാലിറ്റി

  
October 31, 2025 | 12:42 PM

dhofar municipality shuts down 34 food establishments in salalah for food safety violations

മസ്‌കത്ത്: ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ഒമാനിലെ പ്രധാന നഗരമായ സലാലയിൽ 34 ഭക്ഷ്യ സ്ഥാപനങ്ങൾ ദോഫാർ മുനിസിപ്പാലിറ്റി അടച്ചുപൂട്ടി. ഒക്ടോബർ മാസം മുനിസിപ്പാലിറ്റിയുടെ ആരോഗ്യ നിയന്ത്രണ വകുപ്പിന് കീഴിൽ നടത്തിയ വ്യാപകമായ പരിശോധനകൾക്കൊടുവിലാണ് നടപടി.

സലാല നഗരത്തിലുടനീളമുള്ള ബേക്കറികൾ, റെസ്റ്റോറന്റുകൾ, സെൻട്രൽ മാർക്കറ്റ് ഉൾപ്പെടെയുള്ള വിവിധ ഭക്ഷ്യ സ്ഥാപനങ്ങളിൽ മുനിസിപ്പൽ പരിശോധനാ സംഘങ്ങൾ രാവിലത്തെയും വൈകുന്നേരത്തെയും ഷിഫ്റ്റുകളിലായി ഫീൽഡ് സന്ദർശനം നടത്തിയിരുന്നു. മൊത്തം 835 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 123 നിയമലംഘനങ്ങൾ കണ്ടെത്തുകയും 52 സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ആരോഗ്യ ചട്ടങ്ങൾ പാലിക്കാത്തതിനെ തുടർന്നാണ് അധികൃതർ 34 സ്ഥാപനങ്ങൾ അടച്ചുപൂട്ടിയത്.

ലംഘനം നടത്തിയ ഔട്ട്ലെറ്റുകൾക്കെതിരെ നിയമനടപടി സ്വീകരിച്ചതായി ദോഫാർ മുനിസിപ്പാലിറ്റി അറിയിച്ചു. ഭക്ഷണത്തിൻ്റെ ഗുണനിലവാരം നിലനിർത്തുന്നതിനും പൊതുജനാരോഗ്യവും സമൂഹത്തിൻ്റെ ക്ഷേമവും സംരക്ഷിക്കുന്നതിനും എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളും ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കേണ്ടത് അത്യാവശ്യമാണെന്നും മുനിസിപ്പാലിറ്റി ആവർത്തിച്ച് ഓർമ്മിപ്പിച്ചു.

Dhofar municipality's health inspection team conducted 835 field visits in salalah during october targeting bakeries restaurants and central market outlets resulting in 123 violations 52 warnings and 34 closures for serious breaches in hygiene and food handling standards this crackdown underscores the authority's dedication to public health protection amid rising tourism in the region

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മയക്കുമരുന്ന് കടത്ത്; ഏഷ്യന്‍ യുവാവിന് 3 വര്‍ഷം തടവും 1 ലക്ഷം ദിര്‍ഹം പിഴയും ചുമത്തി ദുബൈ കോടതി

uae
  •  5 days ago
No Image

ഖത്തർ ദേശീയ ദിനം: ഡിസംബർ 18 ന് ദോഹ കോർണിഷിൽ ഗംഭീര പരേഡ്; പ്രഖ്യാപനവുമായി ഖത്തർ സാംസ്കാരിക മന്ത്രാലയം

qatar
  •  5 days ago
No Image

രാഹുലിനെതിരായ രണ്ടാം കേസ്: ജി പൂങ്കുഴലി ഐ.പി.എസിന് അന്വേഷണചുമതല

Kerala
  •  5 days ago
No Image

ഫിഫ അറബ് കപ്പില്‍ ഒമാന് ഇന്ന് നിര്‍ണായകം; മൊറോക്കോയെ നേരിടും

oman
  •  5 days ago
No Image

അനധികൃതമായി പ്രവേശിച്ച യെമന്‍ പൗരൻമാരെ അറസ്റ്റ് ചെയ്ത് റോയല്‍ ഒമാന്‍ പൊലിസ് 

oman
  •  5 days ago
No Image

തൊഴിൽ തർക്കങ്ങൾ വേഗത്തിൽ പരിഹരിച്ച് യുഎഇ; 98 ശതമാനം കേസുകളിലും ഒത്തുതീർപ്പ്

uae
  •  5 days ago
No Image

റിപ്പോ നിരക്ക് കുറച്ച് ആര്‍.ബി.ഐ; അടിസ്ഥാന പലിശനിരക്കില്‍ 0.25 ശതമാനത്തിന്റെ കുറവ്; നേട്ടം ആര്‍ക്കൊക്കെ?

Business
  •  5 days ago
No Image

വാഹനങ്ങളില്‍ ഇനി ഈദ് ഇല്‍ ഇത്തിഹാദ് സ്റ്റിക്കറുകള്‍ പതിക്കരുത്; നിയമം ലംഘിച്ചാല്‍ കനത്ത പിഴയുമായി ഷാര്‍ജ പൊലിസ്

uae
  •  5 days ago
No Image

ദുബൈ-ഷാർജ റോഡുകളിൽ അപകടങ്ങൾ; കനത്ത ഗതാഗതക്കുരുക്ക്; ദുരിതത്തിലായി യാത്രക്കാര്‍

uae
  •  5 days ago
No Image

രാജ്യത്ത് വീണ്ടും പാക് ചാരവൃത്തി,നിര്‍ണായക സൈനിക വിവരങ്ങള്‍ ചോര്‍ത്തി, രണ്ട് പേര്‍ ഗുജറാത്തില്‍ അറസ്റ്റില്‍; പിടിയിലായ അജയ്കുമാര്‍ മുന്‍ സൈനികന്‍/Pak Spy Arrested

National
  •  5 days ago