HOME
DETAILS

ഫ്രഷ് കട്ട് പ്ലാന്റ് സംഘർഷം: പ്രദേശത്ത് ഏഴ് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു

  
Web Desk
October 31, 2025 | 1:27 PM

Fresh Cut Plant Conflict Curfew Declared for Seven Days in the Area

കോഴിക്കോട്: അറവുമാലിന്യ സംസ്കരണ പ്ലാന്റായ ഫ്രഷ് കട്ടിനെതിരായ ജനകീയ പ്രക്ഷോഭം സംഘർഷത്തിലേക്ക് വഴിമാറിയതിനെത്തുടർന്ന് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

സമരസമിതിയുടെ പ്രതിഷേധങ്ങൾക്കിടയിൽ പ്ലാന്റ് തുറക്കാൻ ജില്ലാ ഭരണകൂടം അനുമതി നൽകിയിട്ടും, സുരക്ഷ ഉറപ്പാക്കുന്നത് വരെ തുറക്കേണ്ടതില്ലെന്ന നിലപാടിലാണ് നിലവിൽ കമ്പനി ഉടമകൾ. എന്നാൽ, പ്ലാന്റ് തുറന്നാൽ സമരം പുനരാരംഭിക്കുമെന്ന് സമരസമിതി പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിലാണ് പൊലിസ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

പ്രദേശത്തെ ക്രമസമാധാന നില ഉറപ്പാക്കാനും അശാന്തി തടയാനുമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്ന് പൊലിസ് വൃത്തങ്ങൾ അറിയിച്ചു. ഇന്ന് (ഒക്ടോബർ 31) മുതൽ ഏഴ് ദിവസത്തേക്കാണ് നിരോധനാജ്ഞ നിലവിൽ വരിക.

ഫ്രഷ് കട്ട് പ്ലാന്റിന്റെ 300 മീറ്റർ ചുറ്റളവിൽ.

ഫ്രഷ് കട്ടിലേക്കുള്ള റോഡുകളുടെ 50 മീറ്ററിനുള്ളിൽ.

അമ്പായത്തോട് ജംഗ്ഷനിൽ 100 മീറ്ററിനുള്ളിൽ.

ഉപാധികളോടെ അനുമതി

പ്രതിഷേധങ്ങളെയും സംഘർഷങ്ങളെയും തുടർന്ന് അടച്ചിട്ടിരുന്ന പ്ലാന്റിന്, കർശന ഉപാധികളോടെ പ്രവർത്തനാനുമതി നൽകാൻ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള ജില്ലാതല ഫെസിലിറ്റേഷൻ കമ്മിറ്റി കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. മലിനീകരണ നിയന്ത്രണ ബോർഡിന്റെയും ശുചിത്വ മിഷന്റെയും അനുകൂല റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി.

പ്രധാന നിബന്ധനകൾ:

വൈകിട്ട് 6 മണി മുതൽ രാത്രി 12 മണി വരെ പ്ലാന്റ് പ്രവർത്തിപ്പിക്കാൻ പാടില്ല.

പഴകിയ അറവ് മാലിന്യം പ്ലാന്റിൽ കൊണ്ടുവരുന്നത് നിരോധിച്ചു.

പ്രതിദിനം സംസ്കരിക്കുന്ന മാലിന്യത്തിന്റെ അളവ് 25 ടണ്ണിൽ നിന്ന് 20 ടണ്ണായി കുറയ്ക്കണം.

ഈ നിബന്ധനകളിൽ വീഴ്ച വരുത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്.

എന്നാൽ, ജില്ലാ ഭരണകൂടം അനുമതി നൽകിയിട്ടും പ്ലാന്റ് ഇന്ന് തുറന്നു പ്രവർത്തിച്ചില്ല. പൊലിസ് സുരക്ഷ ഉറപ്പു വരുത്തിയാലെ തുറക്കൂ എന്നാണ് കമ്പനി നിലവിൽ സ്വീകരിച്ചിട്ടുള്ള നിലപാട്.

 ഉറച്ചു നിന്ന് സമരക്കാർ

പ്ലാന്റിന് അനുമതി നൽകിയതിൽ പ്രദേശവാസികൾ കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. ഫാക്ടറി തുറക്കുകയാണെങ്കിൽ വീണ്ടും ശക്തമായ സമരം തുടങ്ങുമെന്ന് സമരസമിതി വ്യക്തമാക്കി. ഫാക്ടറി അടച്ചു പൂട്ടും വരേ സമരം തുടരുമെന്നും സമര സമിതി അറിയിച്ചു.

പ്ലാന്റ് വിരുദ്ധ സമരത്തിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് പോലീസ് നടപടികൾ ഇപ്പോഴും തുടരുകയാണ്. ഡി.വൈ.എഫ്.ഐ. കൊടുവള്ളി ബ്ലോക്ക് പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ടി. മെഹറൂഫ് ഉൾപ്പെടെ 321 പേർക്കെതിരെയാണ് കലാപം, വഴി തടയൽ, അന്യായമായി സംഘം ചേരൽ, പോലീസിനെ ആക്രമിക്കൽ തുടങ്ങിയ ഗുരുതര വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുള്ളത്.

അറസ്റ്റ് ഉൾപ്പെടെയുള്ള തുടർ നടപടികളിലേക്ക് പോലീസ് കടന്നിട്ടുണ്ട്. അതേസമയം, സമരത്തെ തുടർന്നുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് രാത്രിയിൽ വീട് കയറിയുള്ള പരിശോധന ഒഴിവാക്കുമെന്ന് സർവകക്ഷി യോഗത്തിൽ പൊലിസ് ഉറപ്പ് നൽകിയിട്ടുണ്ട്.

 

A seven-day curfew has been imposed in the area following a conflict related to the Fresh Cut Plant.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്യലഹരിയിൽ മകന്റെ ക്രൂരമർദ്ദനം; മുൻ ന​ഗരസഭാ കൗൺസിലർ മരിച്ചു

crime
  •  2 days ago
No Image

ഇന്‍ഡിഗോ പ്രതിസന്ധി; യാത്രക്കാര്‍ക്കായി സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് റെയില്‍വേ; ബുക്കിങ് ആരംഭിച്ചു

Kerala
  •  2 days ago
No Image

മംഗളൂരുവിൽ വിദ്യാർഥികൾക്ക് എംഡിഎംഎ വിൽക്കാൻ ശ്രമിച്ച കേസ്; മലയാളികൾ ഉൾപ്പെടെ അഞ്ച് പ്രതികൾക്ക് തടവും, ഏഴ് ലക്ഷം പിഴയും

Kerala
  •  2 days ago
No Image

കടമക്കുടി നിങ്ങളെ മാറ്റിമറിക്കും'; കൊച്ചിയുടെ ദ്വീപ് സൗന്ദര്യത്തെ വാനോളം പുകഴ്ത്തി ആനന്ദ് മഹീന്ദ്രയുടെ ഥാർ യാത്ര

Kerala
  •  2 days ago
No Image

ഷെയർ ടാക്സി സേവനം അൽ മക്തൂം വിമാനത്താവളത്തിലേക്കും വേൾഡ് ട്രേഡ് സെന്ററിലേക്കും വ്യാപിപ്പിക്കാൻ ഒരുങ്ങി ദുബൈ ആർടിഎ

uae
  •  2 days ago
No Image

'പൂരം' കലക്കല്‍ മാതൃക; തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് ആരാധനാലയങ്ങള്‍ ആക്രമിക്കാന്‍ ബിജെപി ഗൂഢാലോചന നടത്തുന്നു; രാജിവെച്ച യുവ നേതാവിന്റെ വെളിപ്പെടുത്തല്‍

Kerala
  •  2 days ago
No Image

മെഡിസെപ് ആനുകൂല്യം നിഷേധിച്ച കേസ്: കിഴിശ്ശേരി സ്വദേശിനിക്ക് വൻ തുക നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  2 days ago
No Image

'എത്ര തിരഞ്ഞെടുപ്പുകളിൽ തോറ്റാലും ഞങ്ങൾ നിങ്ങളോടും നിങ്ങളുടെ പ്രത്യയശാസ്ത്രത്തോടും പോരാടും'; മോദിയെയും ബിജെപിയെയും കടന്നാക്രമിച്ച് പ്രിയങ്കാ ഗാന്ധി

National
  •  2 days ago
No Image

സ്ഥാനാർഥികളുടെ വിയോഗം: വിഴിഞ്ഞത്തും മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിലെയും തെരഞ്ഞെടുപ്പ് മാറ്റിവെച്ചു

Kerala
  •  2 days ago
No Image

ഗുരുതര നിയമലംഘനം; മിഡോഷ്യൻ സർവകലാശാലയുടെ അംഗീകാരം പിൻവലിച്ച് യുഎഇ മന്ത്രാലയം

uae
  •  2 days ago