HOME
DETAILS

ക്രിപ്‌റ്റോ കറൻസിയുടെ മറവിൽ 300 കോടിയുടെ ഹവാല ഇടപാട്: മലപ്പുറത്തും കോഴിക്കോടും ഇൻകം ടാക്‌സ് റെയ്ഡ്

  
Web Desk
October 31, 2025 | 2:06 PM

income tax unearths 300 crore hawala transaction under crypto guise raids in malappuram and kozhikode

കൊച്ചി: ക്രിപ്‌റ്റോ കറൻസിയുടെ മറവിൽ കേരളത്തിലേക്ക് വൻതോതിൽ ഹവാല പണമെത്തിക്കുന്ന സംഘത്തെ ആദായ നികുതി വകുപ്പ് (ഐ.ടി) കണ്ടെത്തി. 300 കോടി രൂപയുടെ അനധികൃത ഇടപാടാണ് ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗം കൊച്ചി യൂണിറ്റ് നടത്തിയ റെയ്ഡിൽ വ്യക്തമായത്. 

മലപ്പുറം, കോഴിക്കോട് ജില്ലകൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. ഇന്തോനേഷ്യ, സഊദി അറേബ്യ എന്നിവിടങ്ങളിൽ നിന്നാണ് ക്രിപ്‌റ്റോ കറൻസിയായി ഹവാല പണം സംസ്ഥാനത്തേക്ക് എത്തിച്ചിരുന്നത്.

മലപ്പുറം സ്വദേശികളായ മുഹമ്മദാലി മാളിയേക്കൽ, റാഷിദ് എന്നിവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സംസ്ഥാനത്ത് ക്രിപ്‌റ്റോ കറൻസിയുടെ മറവിൽ ഇത്രയും വലിയ തുകയുടെ ഹവാല ഇടപാട് നടന്നിരുന്നതെന്ന് റെയ്ഡിൽ വ്യക്തമായി. ഇതിനെ തുടർന്നാണ് ഇവരുടെ സ്ഥാപനങ്ങളിലും വീടുകളിലും പരിശോധന നടത്തുന്നത്. 

സ്വന്തം ആവശ്യങ്ങൾക്കല്ലാതെ കെ.വൈ.സി (KYC) വിവരങ്ങൾ മറ്റാർക്കും കൈമാറരുതെന്ന് ആദായനികുതി വകുപ്പ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

 

The Income Tax Department's Kochi unit has unearthed a ₹300 crore hawala racket operating in Kerala under the guise of cryptocurrency transactions, following raids in Malappuram and Kozhikode.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പ്രതിയാക്കാന്‍ ഗൂഢാലോചന നടന്നു, പിന്നില്‍ മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥയും ക്രിമിനല്‍ പൊലിസ് സംഘവും' വിധിക്ക് പിന്നാലെ പ്രതികരിച്ച് ദിലീപ്

Kerala
  •  2 days ago
No Image

ആഗോള എ.ഐ സൂചിക: ആഗോളതലത്തിൽ അഞ്ചാം സ്ഥാനം, അറബ് ലോകത്ത് ഒന്നാമത്; വൻ നേട്ടവുമായി സഊദി അറേബ്യ

Saudi-arabia
  •  2 days ago
No Image

മാതാപിതാക്കള്‍ക്കുള്ള ജി.പി.എഫ് നോമിനേഷന്‍ വിവാഹത്തോടെ അസാധു: സുപ്രിംകോടതി

Kerala
  •  2 days ago
No Image

ഫുട്ബോളിൽ അവനെ തോൽപ്പിക്കാൻ ആർക്കും സാധിക്കില്ല: റയൽ ഇതിഹാസം ഗുട്ടി

Football
  •  2 days ago
No Image

കോഴിക്കോട് നെന്‍മണ്ടയില്‍ ബേക്കറിയില്‍ നിന്ന് വാങ്ങിയ കുപ്പിവെള്ളത്തില്‍ ചത്ത പല്ലി; വെള്ളം കുടിച്ച യുവാവ് ചികിത്സ തേടി ആശുപത്രിയില്‍- പരാതി നല്‍കി

Kerala
  •  2 days ago
No Image

പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ തേടി ജെബൽ അലി പൊലിസ്; 'കസ്റ്റമർ വോയ്‌സ്' സംരംഭത്തിന് തുടക്കം

uae
  •  2 days ago
No Image

നടിയെ ആക്രമിച്ച കേസ്: ദിലീപിനെ വെറുതെ വിട്ടു; ആദ്യത്തെ ആറ് പ്രതികള്‍ കുറ്റക്കാര്‍

Kerala
  •  2 days ago
No Image

മറ്റൊരു സഞ്ചീവ് ഭട്ട്: മോദിയുടെ അപ്രീതിക്കിരയായ മുന്‍ ഐ.എ.എസ്സുകാരന്‍ പ്രതീപ് ശര്‍മക്ക് വീണ്ടും തടവ്; സ്വത്തുക്കള്‍ കണ്ടുകെട്ടിയത് ശരിവെച്ചു

National
  •  2 days ago
No Image

നടിയെ ആക്രമിച്ച കേസ്: വിധി ഉടന്‍, ദിലീപ് ഉള്‍പെടെ പ്രതികള്‍ കോടതിയില്‍

Kerala
  •  2 days ago
No Image

ദുബൈ-ഷാർജ റോഡുകളിൽ അപകടങ്ങൾ; കനത്ത ഗതാഗതക്കുരുക്ക്; യാത്രക്കാർ ദുരിതത്തിൽ

uae
  •  2 days ago