HOME
DETAILS
MAL
മുഴക്കുന്നില്‍ കോണ്‍ഗ്രസ് നേതാവിന്റെ കാറിന് നേരേ ആക്രമണം
backup
September 09 2016 | 01:09 AM
ഇരിട്ടി: മുഴക്കുന്ന് മുടക്കോഴിയിലെ കോണ്‍ഗ്രസ് മുന്‍ ബൂത്ത് പ്രസിഡന്റും കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിയുമായ രമേശിന്റെ കാറിന് നേരേ അക്രമം.
കല്ലേറില്‍ കാറിന്റെ ഗ്ലാസ് തകര്‍ന്നു. ഇലക്ട്രീഷ്യന് തൊഴിലാളിയായ രമേശന് കാറില്‍ വീട്ടിലേക്ക് പോകവെ ഇന്നലെ രാത്രി 8.30 ഓടെയാണ് മുഴക്കുന്ന് ടൗണിന് സമീപം വച്ച് കല്ലേറുണ്ടണ്ടായത്.
ഇരിട്ടി സി.ഐ സജേഷ് വാഴാളപ്പില്‍, മുഴക്കുന്ന് എസ്.ഐ പി.എ ഫിലിപ്പ് എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഇതിന് മുമ്പും രമേശന്റെ വീടിന് നേരെ അക്രമം നടന്നിരുന്നു. അന്ന് കരിയോയില്‍ ഒഴിച്ച് വീട് വികൃതമാക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."