HOME
DETAILS

സുരക്ഷയിൽ വിട്ടുവീഴ്ചയില്ല: ദുബൈയിലും ഷാർജയിലും ഡെലിവറി റൈഡർമാർക്ക് പുതിയ ലെയ്ൻ നിയമങ്ങൾ; നിയമം ലംഘിച്ചാൽ 1,500 ദിർഹം പിഴ

  
October 31, 2025 | 2:28 PM

no compromise on safety dubai and sharjah introduce new lane rules for delivery riders dh1500 fine for violations

ദുബൈ/ഷാർജ: ഡെലിവറി സേവനങ്ങളുടെ വേഗതയ്ക്ക് ഇനി യുഎഇ റോഡുകളിൽ മുൻഗണനയില്ല. സുരക്ഷ ഉറപ്പാക്കാനുള്ള കർശന നടപടികളുമായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA), ദുബൈ പൊലിസ്, ഷാർജ പൊലിസ് എന്നിവർ രംഗത്തെത്തി. 2025 ഒക്ടോബർ അവസാനമാണ് ഇതുസംബന്ധിച്ച സംയുക്ത പ്രഖ്യാപനം പുറത്തിറക്കിയത്. നവംബർ 1 മുതൽ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരും. അശ്രദ്ധമായ ഡ്രൈവിംഗിനും ലെയ്ൻ നിയമങ്ങൾ ലംഘിക്കുന്നതിനും ഇനിമുതൽ 1,500 ദിർഹം വരെ പിഴ ചുമത്തുകയും പെർമിറ്റ് താൽക്കാലികമായി സസ്‌പെൻഷന്റ് ചെയ്യുകയും ചെയ്യും.

ഡെലിവറി റൈഡർമാർക്ക് വേഗതയേറിയ പാതകൾ നിരോധിച്ചു

ഇ-കൊമേഴ്‌സ്, ഭക്ഷ്യ വിതരണ മേഖലകളിലെ വളർച്ച കാരണം ഡെലിവറി ബൈക്കുകൾ ഉൾപ്പെട്ട അപകടങ്ങളുടെ എണ്ണം കുത്തനെ വർധിച്ച സാഹചര്യത്തിലാണ് RTA യും ദുബൈ പൊലിസും ഏകോപിപ്പിച്ച് നടപടി സ്വീകരിച്ചിരിക്കുന്നത്. ദുബൈയിൽ പ്രധാന റോഡുകളിലെ ഏറ്റവും വേഗതയേറിയ പാതകൾ ഡെലിവറി മോട്ടോർസൈക്കിളുകൾ ഉപയോഗിക്കുന്നതിന് പുതിയ നിയമപ്രകാരം നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. അഞ്ചോ അതിലധികമോ ലെയ്‌നുകളുള്ള റോഡുകളിൽ, ഇടതുവശത്തെ രണ്ട് ലെയ്‌നുകളിലൂടെ റൈഡർമാർക്ക് സഞ്ചരിക്കാൻ കഴിയില്ല. മൂന്നോ നാലോ ലെയ്‌നുകളുള്ള റോഡുകളിൽ, ഏറ്റവും വേഗതയേറിയ ഇടതുവശത്തെ ലെയ്ൻ ഉപയോഗിക്കുന്നതിൽ നിന്നും ഡെലിവറി റൈഡർമാരെ വിലക്കിയിട്ടുണ്ട്.

ഷാർജയിലും സമാനമായി ലെയ്ൻ മാനേജ്‌മെന്റ് സംവിധാനം നടപ്പാക്കിയിട്ടുണ്ട്. ഹെവി വാഹനങ്ങളും ബസുകളും വലതുവശത്തെ അറ്റത്തുള്ള പാതകളിൽ തന്നെ സഞ്ചരിക്കണം. ഡെലിവറി ബൈക്കുകൾ ഉൾപ്പെടെയുള്ള മോട്ടോർ സൈക്കിളുകൾ റോഡിന്റെ വീതിയെ ആശ്രയിച്ച് മധ്യത്തിലോ വലതുവശത്തെ പാതകളിലോ ആയിരിക്കും ഓടിക്കേണ്ടത്. ഉദാഹരണത്തിന്, നാല് വരി റോഡിൽ വലതുവശത്തെ രണ്ട് പാതകളും, രണ്ട് വരി റോഡിൽ വലതുവശത്തെ പാതയും മാത്രമേ ഇവർക്ക് ഉപയോഗിക്കാൻ അനുമതിയുള്ളൂ.

പുതിയ നിയമങ്ങൾ ലംഘിക്കുന്ന ഡെലിവറി റൈഡർമാർക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും. ദുബൈയിൽ, ആദ്യ നിയമലംഘനത്തിന് 500 ദിർഹം പിഴ ഈടാക്കും. രണ്ടാമത്തെ തവണ നിയമം തെറ്റിച്ചാൽ ഇത് 700 ദിർഹമായി ഉയരും. മൂന്നാം തവണ നിയമം ലംഘിക്കുന്ന ഡെലിവറി റൈഡറുടെ പെർമിറ്റ് താൽക്കാലികമായി റദ്ദാക്കും.

ഡെലിവറി ബൈക്കുകളുടെ വേഗപരിധി (മണിക്കൂറിൽ 100 കിലോമീറ്ററിൽ കൂടുതൽ) ലംഘിക്കുന്നതും അധികൃതർ നിരീക്ഷിക്കും. ആദ്യ തവണ നിയമ ലംഘനം നടത്തിയാൽ 200 ദിർഹം പിഴയും, ആവർത്തിച്ചുള്ള നിയമലംഘനങ്ങൾക്ക് 300 ഉം 400 ഉം ദിർഹം വരെ പിഴയും ചുമത്തും.

dubai and sharjah enforce strict lane regulations for delivery riders to enhance road safety, imposing a dh1,500 penalty for non-compliance.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തകർത്തടിച്ചാൽ ഒന്നാമനാവാം; രോഹിത്തിന് മുകളിൽ ഉദിച്ചുയരാനൊരുങ്ങി സ്‌കൈ

Cricket
  •  3 days ago
No Image

വിജയ്‌യുടെ ടിവികെ പാർട്ടിയുടെ ഈറോഡ് റാലിക്ക് പൊലിസ് അനുമതി നിഷേധിച്ചു; കാരണം വൻ ജനത്തിരക്കും പാർക്കിങ് പ്രശ്നവും

National
  •  3 days ago
No Image

'ഇതാണ് സായിദിന്റെ പുത്രന്മാരുടെയും പുത്രിമാരുടെയും യഥാർത്ഥ ആത്മാവ്'; ​ഗസ്സയ്ക്ക് സഹായഹസ്തവുമായി യുഎഇ

uae
  •  3 days ago
No Image

2000 രൂപയുടെ തർക്കം: കുഴൽ കിണർ പൈപ്പിൽ ഗ്രീസ് പുരട്ടി ക്രൂരത; തൊഴിലാളികളെയും വാഹനവും കസ്റ്റഡിയിലെടുത്ത് പൊലിസ്

crime
  •  3 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; കാസർകോഡ് ജില്ലയിലെ എട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(8-12-2025) അവധി

Kerala
  •  3 days ago
No Image

തീവ്രവാദ ബന്ധം, കോപ്പിയടി ആരോപണം; മുസ്‌ലിം ബ്രദർഹുഡ് നേതാവ് താരിഖ് അൽ-സുവൈദാന്റെ പൗരത്വം റദ്ദാക്കി കുവൈത്ത്

Kuwait
  •  3 days ago
No Image

2026 ലോകകപ്പ് നേടുക ആ അഞ്ച് ടീമുകളിൽ ഒന്നായിരിക്കും: പ്രവചനവുമായി മെസി

Football
  •  3 days ago
No Image

വണ്ടൂരിൽ ബാറിൽ യുവാവിന്റെ ആക്രമണം: രണ്ട് ജീവനക്കാർക്ക് കുത്തേറ്റു, മദ്യക്കുപ്പികളും ഫർണിച്ചറുകളും തകർത്തു

Kerala
  •  3 days ago
No Image

പോക്സോ കേസിൽ എട്ട് വർഷം ജയിലിൽ; ഒടുവിൽ തെളിവില്ലെന്ന് കണ്ട് 56-കാരനെ വെറുതെവിട്ട് കോടതി

National
  •  3 days ago
No Image

കൊണ്ടോട്ടിയിൽ എംഡിഎംഎ പിടികൂടിയ സംഭവം; ഒരാൾ കൂടി അറസ്റ്റിൽ

Kerala
  •  3 days ago