HOME
DETAILS

ഫാസ് ടാ​ഗ് KYV വെരിഫിക്കേഷൻ നിർബന്ധം: പൂർത്തിയാക്കാത്തവർ ടോൾപ്ലാസയിൽ കുടുങ്ങും

  
Web Desk
October 31, 2025 | 2:53 PM

fastag kyv verification mandatory non-compliant users to get stuck at toll plazas

ന്യൂഡൽഹി: ദേശീയപാതകളിലൂടെ സ്ഥിരമായി യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക! ഫാസ് ടാ​ഗ് കാർഡുകളുടെ KYV (നോ യുവർ വെഹിക്കിൾ) വെരിഫിക്കേഷൻ പൂർത്തിയാക്കാത്തവരുടെ ടാഗുകൾ പ്രവർത്തനരഹിതമാകുമെന്ന് കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകി. 

തട്ടിപ്പുകൾ തടയാൻ ലക്ഷ്യമിട്ടുള്ള ഈ നടപടി 2024 ഒക്ടോബർ 31 മുതൽ പ്രാബല്യത്തിലുള്ളതാണെങ്കിലും, ഇപ്പോൾ കർശനമായി നടപ്പാക്കി വരികയാണ്. വെരിഫിക്കേഷൻ വൈകിപ്പിച്ചാൽ ടോൾപ്ലാസകളിൽ പെനാൽറ്റി നേരിടേണ്ടി വരുമെന്ന് നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) അറിയിച്ചു.

നാല് വർഷത്തിലധികമായി ഇന്ത്യയിൽ ഫാസ് ടാ​ഗ് സംവിധാനം നിർബന്ധമാക്കിയിട്ട്, എന്നാൽ ടോൾപ്ലാസകളിൽ സമയം ലാഭിക്കാനും ട്രാഫിക് കുറയ്ക്കാനും സഹായിക്കുന്ന ഈ RFID ടാഗ്, റീചാർജ് ചെയ്താൽ മാത്രമേ പ്രവർത്തിക്കൂ.  ഫാസ് ടാ​ഗ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇരട്ടി ടോൾ നിരക്കാണ് ഈടാക്കുന്നത്.

എന്നാൽ, ഈ സംവിധാനത്തിലൂടെ നടക്കുന്ന തട്ടിപ്പുകൾക്കെതിരെയാണ് ഇപ്പോൾ സർക്കാർ കടുത്ത നിലപാട് സ്വീകരിക്കുന്നത്. ചെറു വാഹനങ്ങൾക്കുള്ള ടാഗുകൾ വലിയ വാണിജ്യ വാഹനങ്ങളിൽ ഉപയോഗിക്കുന്നത്, ഒന്നിലധികം ടാഗുകൾ മാറ്റിമാറ്റി ഉപയോഗിക്കുന്നതും  പ്രധാന പ്രശ്നങ്ങളാണെന്ന് സർക്കാർ പറയുന്നത്.

KYV എന്താണ്? എങ്ങനെ ചെയ്യാം?

KYV എന്നത് 'നോ യുവർ വെഹിക്കിൾ' എന്നർത്ഥം. വാഹനത്തിന്റെ പൂർണ വിശദാംശങ്ങൾ അപ്ലോഡ് ചെയ്ത് വെരിഫൈ ചെയ്യേണ്ട പ്രക്രിയയാണിത്. NPCIയുടെ നിർദേശപ്രകാരം,  ഫാസ് ടാ​ഗ് ഉപയോക്താക്കൾ തങ്ങളുടെ ബാങ്ക് അല്ലെങ്കിൽ ഫാസ്റ്റാഗ് നൽകുന്ന സ്ഥാപനത്തിന്റെ ആപ്പിലൂടെ ഇത് പൂർത്തിയാക്കണം. ആവശ്യമായ രേഖകൾ ഇവയാണ്:

വാഹനത്തിന്റെ മുൻഭാഗത്തിന്റെ വ്യക്തമായ ചിത്രം (രജിസ്ട്രേഷൻ നമ്പർ കാണുന്ന രീതിയിൽ),  ഫാസ് ടാ​ഗ് സ്റ്റിക്കർ വിൻഡ്ഷീൽഡിൽ ഒട്ടിച്ചതിന്റെ ക്ലോസപ്പ് ഫോട്ടോ, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ (RC) രണ്ട് പേജുകളുടെ സ്കാൻ/ഫോട്ടോ.

ഈ വിവരങ്ങൾ അപ്ലോഡ് ചെയ്ത് വെരിഫൈ ചെയ്യാത്ത ടാഗുകൾ ബ്ലോക്ക് ചെയ്യും. കൂടാതെ, ഓരോ മൂന്ന് വർഷത്തിലും KYV ആവർത്തിക്കണം. ഫാസ്റ്റാഗ് വിൻഡ്ഷീൽഡിൽ ഒട്ടിക്കാതെ യാത്ര ചെയ്യുന്നവർക്ക് 500 മുതൽ 1000 രൂപ വരെ പിഴ ചുമത്താം.

ഉയർന്ന ടോൾനിരക്കാണ് ദേശീയപാതകളിലെ തട്ടിപ്പുകൾക്ക് പ്രധാന കാരണം. വാഹന തരം അനുസരിച്ച് നിരക്ക് വ്യത്യാസപ്പെടുന്നതിനാൽ, വാണിജ്യ വാഹന ഉടമകൾ ചെറു വാഹന ടാഗുകൾ ദുരുപയോഗം ചെയ്യുന്നു. NPCIയുടെ പഠനത്തിൽ, ഇത്തരം തട്ടിപ്പുകൾ വാർഷികം ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സൃഷ്ടിക്കുന്നുവെന്ന് കണ്ടെത്തി. KYVയിലൂടെ വാഹന-ടാഗ് ലിങ്കിങ് ഉറപ്പാക്കി ഇത് തടയാനാണ് സർക്കാരിന്റെ നീക്കം.

റിലീഫ്: വാർഷിക പാസ് സംവിധാനം

തട്ടിപ്പുകൾ കുറയ്ക്കുന്നതിനൊപ്പം യാത്രക്കാർക്ക് സൗകര്യങ്ങൾ വർധിപ്പിക്കാനും സർക്കാർ ശ്രമിക്കുന്നു. ഈ ഓഗസ്റ്റിൽ ഇന്ത്യൻ ഹൈവേസ് മാനേജ്മെന്റ് കമ്പനി ലിമിറ്റഡ് (IHMCL) അവതരിപ്പിച്ച ഫാസ് ടാ​ഗ് വാർഷിക പാസ് ഇതിന് ഉദാഹരണമാണ്. 

3000 രൂപയ്ക്ക് 1 വർഷത്തേക്ക് 200 ടോൾ ഫ്രീ യാത്രകൾ ലഭിക്കും. ദേശീയപാതകളിലും എക്സ്പ്രസ്‌വേകളിലും മാത്രം ഉപയോഗിക്കാം. 'രാജമാർഗ് യാത്ര' ആപ്പ് അല്ലെങ്കിൽ NHAI വെബ്‌സൈറ്റ് വഴി 2 മണിക്കൂറിനുള്ളിൽ പാസ് ആക്ടിവേറ്റ് ചെയ്യാം. വാണിജ്യേതര വാഹനങ്ങൾക്ക് മാത്രമാണ് ലഭ്യമാവുക.

ഫാസ് ടാ​ഗ് ഉപയോക്താക്കൾ ഉടൻ KYV പൂർത്തിയാക്കി പ്രശ്നങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുക. കൂടുതൽ വിവരങ്ങൾക്ക് NPCI അല്ലെങ്കിൽ ബാങ്ക് വെബ്‌സൈറ്റുകൾ സന്ദർശിക്കാം.

 

 

FASTag's KYV (Know Your Vehicle) verification is now mandatory in India to curb fraud, like using car tags on trucks for lower tolls. Upload your vehicle's RC, front photo, and tag sticker image via your bank's app. Non-compliance risks tag deactivation and double toll fees at plazas—complete it every 3 years to avoid hassles.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'റൊണാൾഡോയുടെ കരാർ ആ ക്ലബ്ബിന്റെ ഡിഎൻഎ നശിപ്പിച്ചു'; തുറന്നടിച്ച് ഇതിഹാസ താരം ബുഫൺ

Football
  •  5 days ago
No Image

കേരളത്തിൽ എസ്.ഐ.ആർ നടപടികൾ നീട്ടി; ഫോം സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 18 വരെ

Kerala
  •  5 days ago
No Image

അമ്പലവയലിൽ മധ്യവയസ്കനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കം

Kerala
  •  5 days ago
No Image

കുവൈത്ത് വിമാനത്താവളത്തിലെ T2 ടെർമിനൽ; പൂർത്തീകരണത്തിന് അന്തിമ തീയതി നിശ്ചയിച്ചു, 2026 നവംബറോടെ പ്രവർത്തനക്ഷമമാകും

Kuwait
  •  4 days ago
No Image

ഡെലിവറി ഏജൻ്റുമാർ രക്ഷകരായി; രാത്രി അഴുക്കുചാലിലെ നിലവിളി: രണ്ടാനച്ഛൻ വലിച്ചെറിഞ്ഞ കുട്ടികൾക്ക് പുതുജീവൻ!

National
  •  5 days ago
No Image

മരണാനന്തര ചടങ്ങിനെത്തിയ യുവാക്കൾ മദ്യലഹരിയിൽ ഏറ്റുമുട്ടി; പിന്നാലെ കിണറ്റിൽ

Kerala
  •  5 days ago
No Image

മെസ്സിയെ പരിഹസിച്ചു, റൊണാൾഡോയ്ക്ക് നേരെ ആരാധകരുടെ രൂക്ഷ വിമർശനം

Football
  •  5 days ago
No Image

കണ്ണൂരിൽ നിർമ്മാണത്തിലിരുന്ന സെപ്റ്റിക് ടാങ്കിൽ വീണ് മൂന്ന് വയസ്സുകാരൻ മരിച്ചു

Kerala
  •  5 days ago
No Image

സിനിമാ മേഖലയിലെ യുവതി ഉൾപ്പെടെ രണ്ട് പേർ എംഡിഎംഎയുമായി പിടിയിൽ; ഡാൻസാഫ് റെയിഡിൽ 22 ഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു

crime
  •  5 days ago
No Image

ഹജ്ജ് 2026; കേരളത്തില്‍ നിന്ന് 391 പേര്‍ക്ക് കൂടി അവസരം

Kerala
  •  5 days ago