ഓണ സമൃദ്ധി വിപണന മേള ഇന്നു മുതല്‍
കണ്ണൂര്‍: കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഓണത്തിന്റെ ഭാഗമായി ജില്ലയില്‍ ആരംഭിക്കുന്ന ഓണസമൃദ്ധി പഴം-പച്ചക്കറി സ്റ്റാളുകള്‍ ഇന്നു മുതല്‍ തുടങ്ങും.
ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 8.30ന് പൊലിസ് മൈതാനിയില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നിര്‍വഹിക്കും. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് അധ്യക്ഷനും ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി മുഖ്യാതിഥിയുമാവും. മേളയിലെ ആദ്യവില്‍പന മേയര്‍ ഇ.പി ലത നിര്‍വഹിക്കും. എല്ലാ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും കോര്‍പ്പറേഷന്‍ പരിധിലും ഓണസമൃദ്ധി സ്റ്റാളുകള്‍ തുറക്കും.
13 വരെയുള്ള മേളയില്‍ ജില്ലയിലെ കര്‍ഷകരില്‍ നിന്ന് നേരിട്ട് ശേഖരിക്കുന്ന പച്ചക്കറികള്‍ ഫാംഫ്രഷ് കേരള വെജിറ്റബിള്‍സ് എന്ന പേരില്‍ പ്രത്യേകമായിട്ടായിരിക്കും വില്‍പ്പന നടത്തുക. മറ്റ് ജില്ലകളില്‍ നിന്നും സംസ്ഥാനത്തിന് പുറത്തുനിന്നും ശേഖരിക്കുന്ന പച്ചക്കറികളും വില്‍പ്പനക്കെത്തിക്കും. വിപണി വിലയിലും ഉയര്‍ന്ന വില നല്‍കിയാണ് കര്‍ഷകരില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ വാങ്ങുക. എന്നാല്‍ ഉപഭോക്താക്കള്‍ക്ക് 30 ശതമാനം വരെ വിലക്കുറവില്‍ ഇവ നല്‍കും.
ജില്ലാ പഞ്ചായത്ത്, കുടുംബശ്രീ, കേരഫെഡ്, സഹകരണ വകുപ്പ്, തൊഴില്‍ വകുപ്പ്, ഹോര്‍ട്ടികോര്‍പ്പ്, മത്സ്യഫെഡ്, മീറ്റ് പ്രൊഡക്ട്‌സ് ഇന്ത്യ, വി.എഫ് പി.സി.കെ എന്നിവയുമായി സഹകരിച്ചാണ് കൃഷി വകുപ്പിന്റെ ഓണസമൃദ്ധി പച്ചക്കറി വിപണന മേള.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."