കുന്നംകുളം കസ്റ്റഡി മർദ്ദനം: സംസ്ഥാന പൊലിസ് മേധാവിയോട് റിപ്പോർട്ട് തേടി ദേശീയ മനുഷ്യാവകാശ കമ്മിഷൻ
തൃശൂർ: കുന്നംകുളം പൊലിസ് സ്റ്റേഷനിൽ വെച്ച് യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്. സുജിത്തിനെ ക്രൂരമായ മർദിച്ച സംഭവത്തിൽ ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മിഷൻ (NHRC). വിഷയത്തിൽ രണ്ടാഴ്ചയ്ക്കുള്ളിൽ വിശദമായ റിപ്പോർട്ട് നൽകാൻ കമ്മിഷൻ സംസ്ഥാന പൊലിസ് മേധാവിക്ക് നിർദ്ദേശം നൽകി.
മുൻ കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മിഷൻ നടപടി സ്വീകരിച്ചത്. റിപ്പോർട്ടിൽ, കൈക്കൊണ്ട നടപടികൾ കമ്മിഷനെ അറിയിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
2023 ഏപ്രിൽ അഞ്ചിനാണ് യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റായ വി.എസ്. സുജിത്തിനെ കുന്നംകുളം പൊലിസ് സ്റ്റേഷനിൽ വെച്ച് പൊലിസ് ക്രൂരമായി മർദിച്ചത്. രണ്ടു വർഷമായി പൊലിസ് പൂഴ്ത്തിവെച്ച മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ വിവരാവകാശ കമ്മീഷണറുടെ ഉത്തരവ് പ്രകാരമാണ് അടുത്തിടെ പുറത്തുവന്നത്. സ്റ്റേഷനിൽ അരങ്ങേറിയ ക്രൂരതയുടെ നേർചിത്രങ്ങൾ പുറത്ത് വന്നതു മുതൽ ആഭ്യന്തര വകുപ്പിനും പൊലിസ് നടപടിക്കുമെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നു വന്നത്.
പൊലിസിന്റെ ക്രൂര മർദ്ദനത്തിൽ സുജിത്തിന് കേൾവിശക്തി നഷ്ടമായിരുന്നു എന്ന് പിന്നീട് നടത്തിയ വിശദപരിശോധനകളിൽ വ്യക്തമായി. മർദ്ദനത്തിന് പിന്നിൽ കുന്നംകുളം പൊലിസ് സ്റ്റേഷനിലെ എസ്.ഐ. സുഹ്മാൻ, സി.പി.ഒ.മാരായ ശശീന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവർക്കെതിരെ പരാതിയും നൽകി.
ചൊവ്വല്ലൂരിൽ വഴിയരികിൽ നിന്നിരുന്ന സുഹൃത്തുക്കളെ പൊലിസ് സംഘം മർദ്ദിക്കുന്നത് ചോദ്യം ചെയ്തതിനെ തുടർന്നാണ് സുജിത്തിനെ സ്റ്റേഷനിലെത്തിച്ച് മർദ്ദിച്ചത്. മദ്യപിച്ചു പ്രശ്നമുണ്ടാക്കി, കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് സുജിത്തിനെതിരെ പൊലിസ് കേസെടുത്തത്. എന്നാൽ, വൈദ്യപരിശോധനയിൽ സുജിത്ത് മദ്യപിച്ചിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിക്കുകയായിരുന്നു.
The National Human Rights Commission (NHRC) has intervened in the alleged custodial torture of a local Youth Congress leader, V.S. Sujith, at the Kunnamkulam Police Station in Kerala. The NHRC has directed the State Police Chief to submit a detailed report on the incident and the action taken within two weeks. The intervention came after a complaint was filed by former KPCC President V. M. Sudheeran. CCTV footage, which the police had withheld for two years, recently revealed the brutal assault, in which Sujith reportedly lost his hearing.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."