HOME
DETAILS

യു.എ.ഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയിൽ മൂന്ന് ഇന്ത്യക്കാർ: നാല് യു.എ.ഇ വനിതാ മന്ത്രിമാരും; പട്ടികയിലെ ഏക മലയാളി ഷഫീന യൂസഫലി

  
Web Desk
October 31, 2025 | 4:32 PM

three indians in uaes most influential women list four uae female ministers included sole malayali shafeena yusuff ali

ദുബൈ: രാഷ്ട്രീയം, വ്യവസായം, കായികം, കലാ-സാംസ്കാരിക രംഗങ്ങൾ തുടങ്ങിയ വിവിധ മേഖലകളിലായി കൈയ്യൊപ്പ് ചാർത്തിയ യു.എ.ഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടിക പുറത്ത്. യു.എ.ഇയിലെ നാല് വനിതാ മന്ത്രിമാർ, മുൻ ഫെഡറൽ നാഷണൽ കൗൺസിൽ ചെയർപേഴ്സൺ, എമിറാത്തി ഒളിംപ്യൻ അടക്കം 50 പേരുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. മുതിർന്ന മാധ്യമ പ്രവർത്തക ബർഖ ദത്താണ് ഖലീജ് ടൈംസിന്റെ 'പവർ വിമൻ' പട്ടിക ദുബൈയിൽ നടന്ന ചടങ്ങിൽ പ്രസിദ്ധീകരിച്ചത്.

യു.എ.ഇ രാജ്യാന്തര സഹകരണ വകുപ്പ് സഹ മന്ത്രി റീം ബിൻത് ഇബ്രാഹിം അൽ ഹാഷിമി, യു.എ.ഇ സംരംഭക വകുപ്പ് സഹ മന്ത്രി ആലിയ ബിൻത് അബ്ദുള്ള അൽ മസ്‌റൂഇ, സഹ മന്ത്രിമാരായ ലാന നുസൈബ, മുൻ ഫെഡറൽ നാഷണൽ കൗൺസിൽ ചെയർപേഴ്സൺ ഡോ. അമൽ എ.അൽ ഖുബൈസി, യു.എ.ഇ സഹ മന്ത്രി ഷമ്മ അൽ മസ്‌റൂഇ എന്നിവരാണ് ആദ്യ റാങ്കിൽ ഉള്ളത്. ഐ.യു.സി.എൻ പ്രസിഡന്റ് റസാൻ അൽ മുബാറക്, ദുബൈ മീഡിയ കൗൺസിൽ വൈസ് ചെയർപേഴ്സൺ ആൻഡ് മാനേജിംഗ് ഡയരക്ടർ മുനാ അൽ മർറി, എമിറാത്തി ഒളിംപ്യൻ ഷോജംപർ ശൈഖാ ലത്തീഫ ബിൻത് അഹമ്മദ് അൽ മക്തൂം തുടങ്ങിയവരും ആദ്യ പട്ടികയിൽ ഇടം നേടി.

2025-10-3122:10:27.suprabhaatham-news.png
 
 

ലാൻഡ്മാർക് ഗ്രൂപ്പ് ചെയർവുമൺ രേണുക ജഗ്തിയാനി, അപ്പാരൽ ഗ്രൂപ്പ് സ്ഥാപക സീമ വേദ്, റിസ്ക് ആർട്ട് ഇനീഷ്യേറ്റിവ് സ്ഥാപകയും സംരംഭകയുമായ ഷഫീന യൂസഫലി എന്നിവരാണ് പട്ടികയിൽ ഇടം നേടിയ ഇന്ത്യക്കാർ.

ബിസിനസിനൊപ്പം കലാപ്രവർത്തനങ്ങളിലും ശ്രദ്ധേയായ ഷഫീന, കലാകാരൻമാർക്ക് പിന്തുണ നൽകിയാണ് റിസ്ക് ആർട്ട് ഇനീഷ്യേtറ്റിവ് സ്ഥാപിച്ചത്. കേരളത്തിലെയും ഗൾഫിലെയും കലാകാരൻമാർക്ക് ആഗോള വേദി ഉറപ്പാക്കിയും, പുതിയ അവസരങ്ങൾ ലഭ്യമാക്കിയുമാണ് റിസ്ക് ആർട്ട് ഇനീഷ്യേറ്റിവിന്റെ പ്രവർത്തനം. ലുലു ഫിനാൻഷ്യൽ ഹോൾഡിങ്‌സ് മാനേജിങ് ഡയരക്ടർ അദീബ് അഹമ്മദാണ് ഷഫീന യൂസഫലിയുടെ ഭർത്താവ്. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ പാത പിന്തുടർന്ന് സംരംഭകത്തിനൊപ്പം സാമൂഹിക-സേവന രംഗത്തും ഏറെ ശ്രദ്ധാലുവാണ് മകൾ ഷഫീന യൂസഫലി.

അബൂദബി ആസ്ഥാനമായി ബിസിനസ് രംഗത്ത് സജീവമായ ഷഫീന യൂസഫലി, യു.കെയിലെ ഓക്സ്ഫഡ് സർവകലാശായിൽ നിന്നും എം.ബി.എയും, കേംബ്രിഡ്ജ് സർവകലാശാലയിൽ നിന്നും ആർട്ട്സിൽ മാസ്റ്റർ ഡിഗ്രിയും കരസ്ഥമാക്കിയ ശേഷം, പിഎച്ച്.ഡിയും ചെയ്തു വരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ തേടി ജെബൽ അലി പൊലിസ്; 'കസ്റ്റമർ വോയ്‌സ്' സംരംഭത്തിന് തുടക്കം

uae
  •  2 days ago
No Image

നടിയെ ആക്രമിച്ച കേസ്: ദിലീപിനെ വെറുതെ വിട്ടു; ആദ്യത്തെ ആറ് പ്രതികള്‍ കുറ്റക്കാര്‍, ശിക്ഷാവിധി 12ന്

Kerala
  •  2 days ago
No Image

മറ്റൊരു സഞ്ചീവ് ഭട്ട്: മോദിയുടെ അപ്രീതിക്കിരയായ മുന്‍ ഐ.എ.എസ്സുകാരന്‍ പ്രതീപ് ശര്‍മക്ക് വീണ്ടും തടവ്; സ്വത്തുക്കള്‍ കണ്ടുകെട്ടിയത് ശരിവെച്ചു

National
  •  2 days ago
No Image

നടിയെ ആക്രമിച്ച കേസ്: വിധി ഉടന്‍, ദിലീപ് ഉള്‍പെടെ പ്രതികള്‍ കോടതിയില്‍

Kerala
  •  2 days ago
No Image

ദുബൈ-ഷാർജ റോഡുകളിൽ അപകടങ്ങൾ; കനത്ത ഗതാഗതക്കുരുക്ക്; യാത്രക്കാർ ദുരിതത്തിൽ

uae
  •  2 days ago
No Image

നീതിക്കായുള്ള പോരാട്ടത്തില്‍ കൂടെ നിന്നവര്‍; കേസിന്റെ ഗതി തിരിച്ച രണ്ടുപേര്‍ വിധി കേള്‍ക്കാനില്ല 

Kerala
  •  2 days ago
No Image

അദ്ദേഹം നമ്മുടെ രാജ്യത്ത് ജനിച്ചതിൽ നമ്മളെല്ലാവരും അഭിമാനിക്കണം: മുരളി വിജയ്

Cricket
  •  2 days ago
No Image

ആതിരപ്പിള്ളിയില്‍ 75 കാരനെ കാട്ടാന ചവിട്ടിക്കൊന്നു; ആക്രമിച്ചത് കാട്ടാനക്കൂട്ടം

Kerala
  •  2 days ago
No Image

നടിയെ ആക്രമിച്ച കേസ്: കുറ്റക്കാരെ ഇന്നറിയാം; പ്രതിപ്പട്ടികയില്‍ ദിലീപ് അടക്കം 10 പേര്‍

Kerala
  •  2 days ago
No Image

ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ പുതപ്പുകളുമായി 'ആഫ്താബ് 2025'

National
  •  2 days ago