HOME
DETAILS

താമരശ്ശേരിയിൽ നാളെ മുതൽ ഡോക്ടർമാരുടെ 'ജീവൻ രക്ഷാ സമരം'; രോഗീപരിചരണം ഒഴികെയുള്ള ഡ്യൂട്ടികളിൽ നിന്ന് വിട്ടുനിൽക്കും

  
October 31, 2025 | 5:12 PM

tamarasherry doctors life protection strike from tomorrow to withdraw from all duties except patient care

തിരുവനന്തപുരം: താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർക്ക് നേരെയുണ്ടായ ക്രൂരമായ ആക്രമണത്തിൽ പ്രതിഷേധിച്ച് സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എ. (KGMOA) നാളെ മുതൽ 'ജീവൻ രക്ഷാ സമരം' ആരംഭിക്കുന്നു. ആശുപത്രികളിൽ സുരക്ഷ ഉറപ്പാക്കുക, സി.സി.ടി.വി. സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

സമരത്തിന്റെ ആദ്യഘട്ടമായി നാളെ (നവംബർ 1) മുതൽ രോഗീപരിചരണം ഒഴികെയുള്ള മറ്റ് ഡ്യൂട്ടികളിൽ നിന്ന് വിട്ടുനിന്നുകൊണ്ടുള്ള നിസ്സഹകരണ സമരം സംസ്ഥാനവ്യാപകമായി നടത്തുമെന്ന് കെ.ജി.എം.ഒ.എ. അറിയിച്ചു.

സർക്കാർ സംവിധാനങ്ങൾക്കെതിരെ രൂക്ഷ വിമർശനം

ഡോ. വന്ദനാ ദാസിന്റെ ദാരുണമായ കൊലപാതകത്തെ തുടർന്നും, അതിനുശേഷവും ആരോഗ്യപ്രവർത്തകർക്ക്  തൊഴിലിടങ്ങളിൽ സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ സംവിധാനങ്ങൾ പരാജയപ്പെട്ടുവെന്നും കെ.ജി.എം.ഒ.എ. കുറ്റപ്പെടുത്തി. നിരന്തരമായി സംസ്ഥാനത്ത് ആശുപത്രികളിൽ നടന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, ആശുപത്രികളെ അതിസുരക്ഷാ മേഖലകളായി പ്രഖ്യാപിക്കണമെന്ന ദീർഘകാലമായുള്ള ആവശ്യം ഇതേവരെ യാഥാർത്ഥ്യമായിട്ടില്ല. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന ഉന്നതതല യോഗത്തിലെ പ്രധാന തീരുമാനങ്ങൾ പോലും നടപ്പിലായില്ലെന്നും സംഘടന ആരോപിച്ചു.

കെ.ജി.എം.ഒ.എ.യുടെ പ്രധാന ആവശ്യങ്ങൾ:

പരിമിതമായ സാഹചര്യങ്ങളിൽ ആത്മാർത്ഥമായി ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകരുടെ ജീവന് സുരക്ഷ ഉറപ്പാക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണമെന്നാണ് സംഘടനയുടെ ആവശ്യം. ഇതിന്റെ ഭാഗമായി കെ.ജി.എം.ഒ.എ. മുന്നോട്ടുവെക്കുന്ന ആവശ്യങ്ങൾ

ട്രയാജ് സംവിധാനം: എല്ലാ കാഷ്വാലിറ്റികളിലും ട്രയാജ് സംവിധാനം അടിയന്തരമായി നടപ്പാക്കണം.

സി.എം.ഒ. സേവനം: കാഷ്വാലിറ്റികളിൽ ഒരു ഷിഫ്റ്റിൽ രണ്ട് സി.എം.ഒ. (Chief Medical Officer) മാരുടെ സേവനം ഉറപ്പാക്കണം.

സുരക്ഷാ ചുമതല: പ്രധാന ആശുപത്രികളുടെ സുരക്ഷാ ചുമതല എസ്.ഐ.എസ്.എഫ്. (SISF) നെ ഏൽപ്പിക്കണം.
 കാഷ്വാലിറ്റിയുള്ള മറ്റെല്ലാ ആശുപത്രികളിലും പോലീസ് എയ്ഡ് പോസ്റ്റുകൾ സ്ഥാപിക്കണം, സി.സി.ടി.വി. സംവിധാനം സ്ഥാപിക്കൽ, എക്സ് സർവീസ് സുരക്ഷാ ജീവനക്കാരുടെ നിയമനം എന്നിവയ്ക്കുള്ള ഫണ്ടുകൾ സമയബന്ധിതമായി ലഭ്യമാക്കണം.

അനുപാതം: ഓരോ കേഡറിലും രോഗി - ഡോക്ടർ അനുപാതം കൃത്യമായി നിർവചിക്കണം.

കൂടാതെ, താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ആക്രമണത്തിനിരയായ ഡോ. വിപിന്റെ ചികിത്സാച്ചിലവ് പൂർണ്ണമായി സർക്കാർ ഏറ്റെടുക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

മുന്നറിയിപ്പ്

മുകളിൽ സൂചിപ്പിച്ച ആവശ്യങ്ങളിൽ സമയബന്ധിതമായി അനുകൂലതീരുമാനം ഉണ്ടായില്ലെങ്കിൽ, രോഗീപരിചരണം ഉൾപ്പെടെയുള്ള സേവനങ്ങളിൽ നിന്നും വിട്ടുനിന്നുകൊണ്ട് ശക്തമായ പ്രക്ഷോഭത്തിലേക്ക് സംഘടന നീങ്ങുമെന്നും കെ.ജി.എം.ഒ.എ. മുന്നറിയിപ്പ് നൽകി.

 

 

The Kerala Government Medical Officers' Association (KGMOA) is launching a "Jeevan Raksha" (Life Protection) non-cooperation strike from November 1. This statewide protest follows the brutal assault on a doctor at Thamarassery Taluk Hospital and aims to address the deteriorating security conditions in government hospitals.

During the initial phase of the strike, government doctors will refrain from all non-patient care duties (like attending meetings, non-clinical administrative tasks) but will continue essential patient care and emergency services.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്യലഹരിയിൽ മകന്റെ ക്രൂരമർദ്ദനം; മുൻ ന​ഗരസഭാ കൗൺസിലർ മരിച്ചു

crime
  •  2 days ago
No Image

ഇന്‍ഡിഗോ പ്രതിസന്ധി; യാത്രക്കാര്‍ക്കായി സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് റെയില്‍വേ; ബുക്കിങ് ആരംഭിച്ചു

Kerala
  •  2 days ago
No Image

മംഗളൂരുവിൽ വിദ്യാർഥികൾക്ക് എംഡിഎംഎ വിൽക്കാൻ ശ്രമിച്ച കേസ്; മലയാളികൾ ഉൾപ്പെടെ അഞ്ച് പ്രതികൾക്ക് തടവും, ഏഴ് ലക്ഷം പിഴയും

Kerala
  •  2 days ago
No Image

കടമക്കുടി നിങ്ങളെ മാറ്റിമറിക്കും'; കൊച്ചിയുടെ ദ്വീപ് സൗന്ദര്യത്തെ വാനോളം പുകഴ്ത്തി ആനന്ദ് മഹീന്ദ്രയുടെ ഥാർ യാത്ര

Kerala
  •  2 days ago
No Image

ഷെയർ ടാക്സി സേവനം അൽ മക്തൂം വിമാനത്താവളത്തിലേക്കും വേൾഡ് ട്രേഡ് സെന്ററിലേക്കും വ്യാപിപ്പിക്കാൻ ഒരുങ്ങി ദുബൈ ആർടിഎ

uae
  •  2 days ago
No Image

'പൂരം' കലക്കല്‍ മാതൃക; തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് ആരാധനാലയങ്ങള്‍ ആക്രമിക്കാന്‍ ബിജെപി ഗൂഢാലോചന നടത്തുന്നു; രാജിവെച്ച യുവ നേതാവിന്റെ വെളിപ്പെടുത്തല്‍

Kerala
  •  2 days ago
No Image

മെഡിസെപ് ആനുകൂല്യം നിഷേധിച്ച കേസ്: കിഴിശ്ശേരി സ്വദേശിനിക്ക് വൻ തുക നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  2 days ago
No Image

'എത്ര തിരഞ്ഞെടുപ്പുകളിൽ തോറ്റാലും ഞങ്ങൾ നിങ്ങളോടും നിങ്ങളുടെ പ്രത്യയശാസ്ത്രത്തോടും പോരാടും'; മോദിയെയും ബിജെപിയെയും കടന്നാക്രമിച്ച് പ്രിയങ്കാ ഗാന്ധി

National
  •  2 days ago
No Image

സ്ഥാനാർഥികളുടെ വിയോഗം: വിഴിഞ്ഞത്തും മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിലെയും തെരഞ്ഞെടുപ്പ് മാറ്റിവെച്ചു

Kerala
  •  2 days ago
No Image

ഗുരുതര നിയമലംഘനം; മിഡോഷ്യൻ സർവകലാശാലയുടെ അംഗീകാരം പിൻവലിച്ച് യുഎഇ മന്ത്രാലയം

uae
  •  2 days ago