ഏറ്റവും പുതിയ നിക്കോൺ സെഡ്.ആർ മിഡിൽ ഈസ്റ്റ് വിപണിയിൽ അവതരിപ്പിച്ചു
ദുബൈ: പ്രമുഖ കാമറ നിർമാതാക്കളായ നിക്കോൺ സെഡ് സിനി നിരയിലെ ഏറ്റവും പുതിയ നിക്കോൺ സെഡ്.ആർ മിഡിൽ ഈസ്റ്റ് വിപണിയിൽ അവതരിപ്പിച്ചു. ദേര സിറ്റി സെന്ററിലെ വോക്‌സിൽ സംഘടിപ്പിച്ച റെഡ് കാർപെറ്റ് പ്രിമിയറിലാണ് നിക്കോൺ സെഡ്.ആർ അനാച്ഛാദനം ചെയ്തത്. നിക്കോണിന്റെ റെഡ് ഡിജിറ്റൽ സിനി സഹകരണത്തിലായിരുന്നു ചടങ്ങ് നടന്നത്. നിക്കോൺ സെഡ്.ആർ പ്രിമിയർ എന്ന ഈ പരിപാടി, കോംപാക്റ്റ് ഫിലിം നിർമാണത്തിൽ നിക്കോൺ സെഡ്.ആറിന്റെ സാധ്യതകളെ പുനർനിർവചിക്കുന്ന ഒന്നായി മാറി. നിക്കോൺ സെഡ്.ആറിൽ പൂർണമായും ചിത്രീകരിച്ച ഹ്രസ്വ ചിത്ര പ്രത്യേക പ്രദർശനത്തിൽ മേഖലയിലുടനീളമുള്ള മാധ്യമ പ്രൊഫഷണലുകൾ, ഫോട്ടോഗ്രാഫർമാർ, വീഡിയോഗ്രാഫർമാർ, പാർട്ണർമാർ, ക്രിയേറ്റേഴ്സ് എന്നിവർ ഒത്തു ചേർന്നു.
നിക്കോൺ സെഡ്.ആർ പൂർണ ഫ്രെയിം സെൻസറിനോടൊപ്പം, റെഡുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത നിക്കോണിന്റെ പ്രത്യേക ആർ.3ഡി എൻ.ഇ ആർ.എ.ഡബ്ലിയു റെക്കോഡിംഗ് ഫോർമാറ്റ് ഉപയോഗിച്ച്, സെഡ്.ആർ പരമാവധി 6കെ/59.94പി റെക്കോഡിംഗ്, 15+ സ്റ്റോപ്പുകളുടെ ഡൈനമിക് റേഞ്ച്, കൂടാതെ, ഡ്യുവൽ ബേസ് ഐ.എസ്.ഒ 800, 6400 എന്നിവയിലൂടെ ഏത് പ്രകാശ സാഹചര്യത്തിലും അതുല്യമായ ചിത്ര ഗുണനിലവാരം നൽകുന്നുവെന്ന് അധികൃതർ പറഞ്ഞു. 32 ബിറ്റ് ഫ്ലോട്ട് ഓഡിയോ റെക്കോഡിംഗ് സൗകര്യമുള്ള ലോകത്തിലെ ആദ്യ ഇന്റർചേഞ്ചബിൾ ലെൻസ് ഫുൾ ഫ്രെയിം കാമറയെന്ന ബഹുമതിയും നിക്കോൺ സെഡ്.ആർ സ്വന്തമാക്കുന്നു.
ഓസോ ഓഡിയോ സിസ്റ്റം വഴിയാണ് നിക്കോൺ സെഡ്.ആർ പ്രൊഫഷണൽ നിലവാരത്തിലുള്ള ശബ്ദം പകർത്തുന്നത്. ഇതിന് കൂട്ടായി അധുനിക സബ്ജക്ട് ഓട്ടോ ഫോകസ് (എ.എഫ്), ഉയർന്ന പ്രകാശമുള്ള 4.0 ഇഞ്ച് ഡി.സി.ഐ-പി3 മോണിറ്റർ, കൂടാതെ, 540 ഗ്രാം ഭാരമുള്ള കോംപാക്ട് ബോഡി എന്നിവയും ചേരുമ്പോൾ, മൂവി രംഗത്തെ ശക്തമായ സാന്നിധ്യമാവുകയാണ് നിക്കോൺ സെഡ്.ആർ. വീഡിയോഗ്രഫി രംഗത്ത് നിക്കോൺ സെഡ്.ആർ വൻ ചുവടുവയ്പാണെന്ന് സമാരംഭ ചടങ്ങിൽ സംബന്ധിച്ച നിക്കോൺ മിഡിൽ ഈസ്റ്റ് ആൻഡ് ആഫ്രിക്ക എം.ഡി നരേന്ദ്ര മേനോൻ പറഞ്ഞു. ദൃശ്യത്തിലും മൂവിയിലും പുതു തലമുറ ഡയരക്ടർമാരെയും ഉള്ളടക്ക സ്രഷ്ടാക്കളെയും പ്രൊഫഷണലുകളെയും അവരുടെ ഉള്ളടക്കങ്ങൾ ഗുണനിലവാരത്തോടെ അവതരിപ്പിക്കാൻ നിക്കോൺ സെഡ്.ആർ പ്രാപ്തരാക്കുമെന്നും നരേന്ദ്ര മേനോൻ പറഞ്ഞു. ലാസ്റ്റ് മിനുട്ട് പ്രൊഡക്ഷൻ ചിത്രീകരിച്ച ഷോയുടെ കളർ ഗ്രേഡിംഗ് നിർവഹിച്ചത് എമിറാത്തി ക്രിയേറ്റർ ഹമദ് അഹ്മദ് ആണ്. തുടർന്ന്, ഡയരക്ടർ മുഹമ്മദ് റസായി ഒരുക്കിയ 'ഇൻ ദി നെയിം ഓഫ് ഗോഡ്', ഡോ. അലി മുഹമ്മദ് സംവിധാനം ചെയ്ത ചെറു ഡോക്യുമെന്ററി 'എ സ്റ്റോറി ഓഫ് എ സ്റ്റോറി ടെല്ലർ', യോബൽ മുചാങ് ഒരുക്കിയ 'ഐലൻഡ് ഓഫ് സെക്കന്റ് ചാൻസസ്' എന്നിവ പ്രദർശിപ്പിച്ചു. നിക്കോൺ അംബാസഡർ മജിദ് അൽ സആബി ചടങ്ങിൽ പങ്കെടുത്തു. നിക്കോണിന്റെ അംഗീകൃത ഡീലർ നെറ്റ്‌വർക്ക് വഴി നിക്കോൺ സെഡ്.ആർ ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."