HOME
DETAILS

മേയാൻ വിട്ട പോത്ത് കയറിപ്പോയത് നേരെ ടെറസിലേക്ക്; ഒടുവിൽ അഗ്നി രക്ഷാ സേനയെത്തി താഴെയിറക്കി

  
Web Desk
October 31, 2025 | 5:38 PM

Buffalo let out to graze climbed straight onto the terrace finally the fire rescue team arrived and brought it down

കോതമംഗലം: എറണാകുളം കോതമംഗലം പ്ലാമുടിയിൽ ഉപയോഗിക്കാതെ കിടന്ന ബഹുനില കെട്ടിടത്തിന്റെ ടെറസ്സിലേക്ക് കയറിപ്പോയ പോത്തിനെ അഗ്നി രക്ഷാ സേനയുടെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ താഴെയിറക്കി. നാടകീയമായ രക്ഷാപ്രവർത്തനത്തിലൂടെയാണ് അഗ്നി രക്ഷാ സേനയ്ക്ക് പോത്തിനെ കെട്ടിടത്തിന്റെ മുകളിൽ നിന്ന് സുരക്ഷിതമായി താഴെയെത്തിക്കാനായത്.

ഇന്ന് വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. പ്രദേശവാസിയുടെ ഉടമസ്ഥതയിലുള്ള പോത്തിനെ മേയാൻ വിട്ടതായിരുന്നു. ആളൊഴിഞ്ഞുകിടന്ന മൂന്ന് നില കെട്ടിടത്തിന്റെ പടിക്കെട്ടുവഴി വിരണ്ടോടിക്കയറിയ പോത്ത് മൂന്നാം നിലയും കടന്ന് ടെറസ്സിലെത്തുകയായിരുന്നു. എന്നാൽ മുകളിലെത്തിയ പോത്തിന് പിന്നീട് താഴേക്കിറങ്ങാൻ കഴിയാതെ വന്നു.

പോത്തിനെ കെട്ടിടത്തിന്റെ മുകളിൽ കണ്ട നാട്ടുകാർ ഉടൻ തന്നെ വിവരം കോതമംഗലം അഗ്നി രക്ഷാ സേനയെ അറിയിച്ചു. സ്ഥലത്തെത്തിയ സേനാംഗങ്ങൾ ആദ്യം പോത്തിനെ വരുതിയിലാക്കിയ ശേഷം വടം ഉപയോഗിച്ച് കെട്ടി സുരക്ഷിതമായി താഴേക്ക് ഇറക്കുകയായിരുന്നു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ പോത്തിനെ ഉടമസ്ഥന് കൈമാറി.

 

A buffalo that was allowed to graze wandered away from its normal area and somehow managed to climb all the way up to the terrace (rooftop) of a building. The unusual situation required the intervention of the fire rescue team, who had to devise a method to safely bring the animal back down to the ground



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിലയ്ക്കൽ - പമ്പ റോഡിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരുക്ക്

Kerala
  •  3 days ago
No Image

ബസ് യാത്രക്കാർക്ക് കൂടുതൽ സൗകര്യം: 595 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ നിർമാണം പൂർത്തിയാക്കി ദുബൈ

uae
  •  3 days ago
No Image

കാർ ഗ്ലാസ് തകർത്ത് മോഷണം: പ്രതിക്ക് 9,300 ദിർഹം പിഴ ശിക്ഷ വിധിച്ച് അൽ ദഫ്ര കോടതി

uae
  •  3 days ago
No Image

പാര്‍ലമെന്റിലെ എം.പിമാരുടെ പ്രകടനം; പരസ്യസംവാദത്തിന് തയ്യാറെന്ന് മുഖ്യമന്ത്രി

Kerala
  •  3 days ago
No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; സഊദിയിൽ ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായത് 19,790 പേർ; 11,148 പേരെ നാടുകടത്തി

Saudi-arabia
  •  3 days ago
No Image

ശൈത്യകാലം തുടങ്ങിയിട്ടും മൂന്നാറില്‍ വിനോദ സഞ്ചാരികളുടെ വരവ് കുറഞ്ഞു, 30 മുതല്‍ 50 ശതമാനം വരെ കുറവ്

Kerala
  •  3 days ago
No Image

മലിനീകരണത്തില്‍ ഒന്നാമത് ഉത്തര്‍പ്രദേശ്; ആദ്യ പത്ത് നഗരങ്ങളില്‍ ആറും യു.പിയില്‍; ക്ലീന്‍ സിറ്റികളില്‍ ഒന്ന് കേരളത്തില്‍ 

National
  •  3 days ago
No Image

വ്യത്യസ്ത അപേക്ഷകൾ വേണ്ട; UAEICP ആപ്പ് വഴി ഇനി ഒറ്റ ക്ലിക്കിൽ പാസ്‌പോർട്ടും, എമിറേറ്റ്‌സ് ഐഡിയും പുതുക്കാം

uae
  •  3 days ago
No Image

ആട് വാഴ തിന്നതിനെച്ചൊല്ലി തർക്കം: ഒരാൾക്ക് വെട്ടേറ്റു; അയൽവാസി പൊലിസ് കസ്റ്റഡിയിൽ

Kerala
  •  3 days ago
No Image

ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ പോത്താനിക്കാട്ട്  കേരള കോണ്‍ഗ്രസ് പോരാട്ടം 

Kerala
  •  3 days ago