കാപ്പ ചുമത്തി നാടുകടത്തി, തിരിച്ചെത്തി വീണ്ടും ആക്രമണം; ഹോട്ടൽ തകർത്ത ഗുണ്ടകൾ പൊലിസ് വലയിൽ
ചേർത്തല: കാപ്പ (കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട്) ചുമത്തി ജില്ലയിൽനിന്ന് നാടുകടത്തിയിരുന്ന പ്രതികൾ, ഉത്തരവ് കാലയളവ് അവസാനിച്ചതിന് പിന്നാലെ തിരിച്ചെത്തി വീണ്ടും ആക്രമണം അഴിച്ചുവിട്ടു. ആലപ്പുഴ ചേർത്തല നഗരമധ്യത്തിലെ ഹോട്ടലിൽ അക്രമം നടത്തിയ രണ്ടുപേരാണ് അറസ്റ്റിലായത്. നിരവധി കേസുകളിൽ പ്രതികളായ കാപ്പാക്കേസിൽ ഉൾപ്പെട്ടിരുന്ന യുവാക്കളെ ചേർത്തല പൊലിസാണ് പിടികൂടിയത്.
ചേർത്തല മുനിസിപ്പാലിറ്റിയിൽ എട്ടാം വാർഡിൽ കൂമ്പായിൽ വീട്ടിൽ അഭിറാം (30), ദീപേഷ് എന്ന 'ദീപു' (23) ചേർത്തല മുനിസിപ്പാലിറ്റി, എട്ടാം വാർഡിൽ ചിറ്റേഴുത്ത് വീട്ടിൽ ദീപേഷ് എന്ന 'ദീപു' (23) എന്നിവരെയാണ് പൊലിസ് പിടികൂടിയത്. ആലപ്പുഴ ജില്ലയിൽനിന്ന് കാപ്പാ ഉത്തരവ് പ്രകാരം നാടുകടത്തിയിരുന്ന പ്രതികളാണ് ഇരുവരും. നാടുകടത്തൽ കാലാവധി പൂർത്തിയായി ദിവസങ്ങൾക്കകം തന്നെ ഇവർ നഗരത്തിൽ തിരിച്ചെത്തി വീണ്ടും അക്രമങ്ങൾ അഴിച്ചു വിടുകയായിരുന്നു. ചേർത്തല നഗരമധ്യത്തിലെ ഹോട്ടലിലാണ് ഇവർ അഴിഞ്ഞാടിയത്. ചേർത്തല ഇൻസ്‌പെക്ടർ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് പ്രതികളെ സാഹസികമായി പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Following their deportation under the KAPA (Kerala Anti-Social Activities Prevention Act), two individuals returned to Cherthala, Alappuzha, and allegedly carried out an attack on a hotel in the town centre shortly after their exclusion period ended.
The accused, identified as Abhiram (30) and Deepesh 'Deepu' (23), who have multiple cases registered against them in various police stations, were arrested by the Cherthala Police for the hotel vandalism. They were subsequently produced before the court and remanded.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."