HOME
DETAILS

കാപ്പ ചുമത്തി നാടുകടത്തി, തിരിച്ചെത്തി വീണ്ടും ആക്രമണം; ഹോട്ടൽ തകർത്ത ഗുണ്ടകൾ പൊലിസ് വലയിൽ

  
October 31, 2025 | 6:13 PM

kapa act deportees return and attack again goons who destroyed hotel nabbed by police

ചേർത്തല: കാപ്പ (കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട്) ചുമത്തി ജില്ലയിൽനിന്ന് നാടുകടത്തിയിരുന്ന പ്രതികൾ, ഉത്തരവ് കാലയളവ് അവസാനിച്ചതിന് പിന്നാലെ തിരിച്ചെത്തി വീണ്ടും ആക്രമണം അഴിച്ചുവിട്ടു. ആലപ്പുഴ ചേർത്തല നഗരമധ്യത്തിലെ ഹോട്ടലിൽ അക്രമം നടത്തിയ രണ്ടുപേരാണ് അറസ്റ്റിലായത്. നിരവധി കേസുകളിൽ പ്രതികളായ കാപ്പാക്കേസിൽ ഉൾപ്പെട്ടിരുന്ന യുവാക്കളെ ചേർത്തല പൊലിസാണ് പിടികൂടിയത്.
 
ചേർത്തല മുനിസിപ്പാലിറ്റിയിൽ എട്ടാം വാർഡിൽ കൂമ്പായിൽ വീട്ടിൽ അഭിറാം (30), ദീപേഷ് എന്ന 'ദീപു' (23) ചേർത്തല മുനിസിപ്പാലിറ്റി, എട്ടാം വാർഡിൽ ചിറ്റേഴുത്ത് വീട്ടിൽ ദീപേഷ് എന്ന 'ദീപു' (23) എന്നിവരെയാണ് പൊലിസ് പിടികൂടിയത്. ആലപ്പുഴ ജില്ലയിൽനിന്ന് കാപ്പാ ഉത്തരവ് പ്രകാരം നാടുകടത്തിയിരുന്ന പ്രതികളാണ് ഇരുവരും. നാടുകടത്തൽ കാലാവധി പൂർത്തിയായി ദിവസങ്ങൾക്കകം തന്നെ ഇവർ നഗരത്തിൽ തിരിച്ചെത്തി വീണ്ടും അക്രമങ്ങൾ അഴിച്ചു വിടുകയായിരുന്നു. ചേർത്തല നഗരമധ്യത്തിലെ ഹോട്ടലിലാണ് ഇവർ അഴിഞ്ഞാടിയത്. ചേർത്തല ഇൻസ്‌പെക്ടർ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് പ്രതികളെ സാഹസികമായി പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

 

 

Following their deportation under the KAPA (Kerala Anti-Social Activities Prevention Act), two individuals returned to Cherthala, Alappuzha, and allegedly carried out an attack on a hotel in the town centre shortly after their exclusion period ended.

The accused, identified as Abhiram (30) and Deepesh 'Deepu' (23), who have multiple cases registered against them in various police stations, were arrested by the Cherthala Police for the hotel vandalism. They were subsequently produced before the court and remanded.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.കെ.ജി സെന്ററും എ.കെ.ജി പഠനഗവേഷണ കേന്ദ്രവും നിലനില്‍ക്കുന്ന വാര്‍ഡുകളില്‍ എല്‍.ഡി.എഫിന് തോല്‍വി

Kerala
  •  2 days ago
No Image

തന്ത്രപ്രധാനമായ കുപിയാൻസ്ക് തിരിച്ചുപിടിച്ച് യുക്രെയ്ൻ; സെലൻസ്കി സൈനികർക്കൊപ്പം, സമാധാനശ്രമങ്ങൾക്ക് വേഗം കൂട്ടാൻ നീക്കം

International
  •  2 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഉറ്റസുഹൃത്ത് ഫെനി നൈനാന് തോല്‍വി; മത്സരിച്ചത് അടൂര്‍ നഗരസഭയില്‍

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

Kerala
  •  2 days ago
No Image

കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്‌ലിയക്ക് മിന്നും ജയം

Kerala
  •  2 days ago
No Image

14-കാരൻ്റെ വെടിക്കെട്ട് ബാറ്റിങ്, പറക്കും ക്യാച്ച്! വൈഭവ് സൂര്യവംശി ഞെട്ടിച്ചു; അണ്ടർ-19 ഏഷ്യാകപ്പിൽ ഇന്ത്യയ്ക്ക് 234 റൺസിന്റെ വമ്പൻ ജയം

Cricket
  •  2 days ago
No Image

പമ്പയില്‍ മരിച്ച ജയില്‍ ഉദ്യോഗസ്ഥന്റെ കൈകള്‍ വച്ചു പിടിപ്പിച്ച ഗോകുലപ്രിയന്‍ ആശുപത്രി വിട്ടു

Kerala
  •  2 days ago
No Image

 വെട്ടിയവരെ വെട്ടി യു.ഡി.എഫ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന്റെ മിന്നുംജയം;  തകര്‍ത്തത് ഇടത് കോട്ട 

Kerala
  •  2 days ago
No Image

കുവൈത്തില്‍ മലയാളി പ്രവാസി ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു

Kuwait
  •  2 days ago
No Image

ശബരിമല ദര്‍ശനത്തിനായി പ്രമാടത്ത് രാഷ്ട്രപതി ഇറങ്ങിയ ഹെലിപാഡ് നിര്‍മിക്കാന്‍ ചെലവായത് 20.7 ലക്ഷം രൂപ

Kerala
  •  2 days ago