HOME
DETAILS

വിവാദ മതംമാറ്റ നിയമം: യു.പിയിൽ വീണ്ടും ക്രിസ്തുമത വിശ്വാസികൾ അറസ്റ്റിൽ; യേശുവിന്റെ ചിത്രങ്ങളും ബൈബിളുകളും പൊലിസ് പിടിച്ചെടുത്തു

  
November 01, 2025 | 1:36 AM

Four Christians from Uttar Pradesh were arrested for allegedly trying to convert others to Christianity under the states anti-conversion law

ന്യൂഡൽഹി: ഉത്തർപ്രദേശിലെ വിവാദ മതപരിവർത്തന നിരോധനനിയമത്തിന് കീഴിലുള്ള കുറ്റങ്ങൾ ചുമത്തി വീണ്ടും ക്രിസ്തുമത വിശ്വാസികളെ അറസ്റ്റ്‌ചെയ്തു. മതപരിവർത്തനത്തിനായി ആളുകളെ പ്രലോഭിപ്പിച്ചു എന്നാരോപിച്ച് ജൗൻപൂർ ജില്ലയിൽനിന്ന് നാലു ക്രിസ്തുമത വിശ്വാസികളെയാണ് അറസ്റ്റ് ചെയ്തത്. സർക്കി ഗ്രാമവാസികളായ ഗീത ദേവി, ഇവരുടെ മകൾ രഞ്ജന കുമാരി, സോനു, വിജയ് കുമാർ എന്നിവരാണ് അറസ്റ്റിലായത്. ബൈബിൾ ഉൾപ്പെടെയുള്ള വിശുദ്ധ ഗ്രന്ഥങ്ങളും യേശുക്രിസ്തുവിന്റെ ചിത്രങ്ങളും മറ്റും പൊലിസ് പിടിച്ചെടുത്തു. 

കെരാക്കത്ത് സ്റ്റേഷൻ ഹൗസ് ഓഫിസറുടെ നേതൃത്വത്തിൽ വ്യാഴാഴ്ച രാവിലെ 7.15 ഓടെ ഇവരുടെ വീട്ടിലെത്തിയാണ് പൊലിസ് അറസ്റ്റ് ചെയ്തതെന്ന് അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലിസ് (സിറ്റി) ആയൂഷ് ശ്രീവാസ്തവ പറഞ്ഞു. ഭാരതീയ ന്യായ സൻഹിത (ബി.എൻ.എസ്)യിലെ വിവിധ വകുപ്പുകളും ഉത്തർപ്രദേശ് നിയമവിരുദ്ധ മതപരിവർത്തന നിരോധന നിയമത്തിലെ വകുപ്പുകളും പ്രകാരം ഇവർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. 

ഗ്രാമത്തിലെ തീവ്രഹിന്ദുത്വസംഘടനകളുടെ പരാതിയിലാണ് നടപടി. രഞ്ജന കുമാരിയുടെ വീട്ടിൽ പ്രാർത്ഥനാ യോഗം നടക്കുന്നതിനിടെ ബജ്‌റംഗ്ദൾ നേതാക്കളായ ജിതേന്ദ്ര വയസിന്റെയും ബൽറാം സിങ്ങിന്റെയും നേതൃത്വത്തിൽ നിരവധി പേർ ഇവിടേക്ക് മുദ്രാവാക്യം വിളികളുമായി അതിക്രമിച്ചുകടക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.  

ഗീതാദേവിയുടെ പക്കൽ നിന്ന് യേശുക്രിസ്തുവിന്റെ വലുതും ചെറുതുമായ ഫോട്ടോ ഫ്രെയിമുകൾ, നിരവധി ബൈബിളുകൾ, ഭോജ്പുരിയിലും ഹിന്ദിയിലുമുള്ള ക്രിസ്ത്യൻ ഭക്തിഗാന പുസ്തകങ്ങൾ, മതപരിവർത്തന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിഡിയോകളും ചാറ്റുകളും അടങ്ങിയ ആൻഡ്രോയിഡ് മൊബൈൽ ഫോൺ എന്നിവയും പൊലിസ് പിടിച്ചെടുത്തു. രഞ്ജനകുമാരിയിൽ നിന്ന് രണ്ട് ബൈബിളുകൾ, നാല് രജിസ്റ്ററുകൾ, ക്രിസ്ത്യൻ ഭക്തിഗാന ശേഖരം, സാംസങ് ഗാലക്‌സി മൊബൈൽ ഫോൺ, മതപരമായ പ്രചാരണ സാമഗ്രികൾ അടങ്ങിയ ടാബ്ലെറ്റ് എന്നിവയും കണ്ടെടുത്തു. ഇവരുമായി ബന്ധമുള്ളവരെക്കുറിച്ച് അന്വേഷണം നടന്നുവരികയാണെന്ന് പൊലിസ് അറിയിച്ചു. 

ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കൊണ്ടുവന്ന വിവാദ മതപരിവർത്തന നിയമപ്രകാരമുള്ള നടപടികൾ വ്യാപക ആക്ഷേപത്തിനിടയാക്കിയിരിക്കെയാണ് യു.പിയിൽ നാലു ന്യൂനപക്ഷമതവിഭാഗക്കാരുടെ അറസ്റ്റ്. കഴിഞ്ഞ ഞായറാഴ്ച പ്രാർത്ഥനായോഗത്തിന്റെ പേരിൽ മൂന്ന് ക്രിസ്ത്യാനികളെ ബറേലി പൊലിസ് അറസ്റ്റ്‌ചെയ്തിരുന്നു.

In Uttar Pradesh, four Christians were arrested again under the controversial anti-conversion law. They were accused of trying to convince people to convert to Christianity. The arrested people are Geeta Devi, her daughter Ranjana Kumari, Sonu, and Vijay Kumar from the village of Sarki in Jaunpur district. The police also took Bibles, other holy books, and pictures of Jesus Christ from them.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

​ഗസ്സയെ ചേർത്തുപിടിച്ച് യുഎഇ: ഈദുൽ ഇത്തിഹാദിനോട് അനുബന്ധിച്ച് സമൂഹവിവാഹം നടത്തി; പുതുജീവിതം ആരംഭിച്ച് 54 ഫലസ്തീനി ദമ്പതികൾ

uae
  •  3 days ago
No Image

സീനിയർ വിദ്യാർത്ഥിയുടെ മർദ്ദനത്തിൽ ജൂനിയർ വിദ്യാർത്ഥിക്ക് ​ഗുരുതര പരിക്ക്; കണ്ണിന് താഴെയുള്ള എല്ലിന് പൊട്ടൽ, നാല് വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ

Kerala
  •  3 days ago
No Image

രാഹുലിന്റെ പേഴ്‌സണ്‍ സ്റ്റാഫും ഡ്രൈവറും അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍

Kerala
  •  3 days ago
No Image

കൃത്രിമക്കാൽ നൽകാമെന്ന് മമ്മൂട്ടി; 'നടക്കു'മെന്ന ഉറപ്പിൽ സന്ധ്യ തിരികെ നാട്ടിലേക്ക്

Kerala
  •  3 days ago
No Image

ഇൻഡിഗോ എയർലൈൻസ് പ്രതിസന്ധി: 3 ദിവസം കൊണ്ട് റദ്ദാക്കിയത് 325-ൽ അധികം സർവീസുകൾ; വലഞ്ഞ് യാത്രക്കാർ

uae
  •  3 days ago
No Image

രാഹുല്‍  ഹൈക്കോടതിയെ സമീപിക്കും; മുന്‍കൂര്‍ ജാമ്യത്തിന് അപ്പീല്‍ നല്‍കും

Kerala
  •  3 days ago
No Image

ദുബൈയിലെ ജ്വല്ലറി വിപണി കീഴടക്കാൻ 14 കാരറ്റ് സ്വർണ്ണം: കുറഞ്ഞ വില, ഉയർന്ന സാധ്യത; ലക്ഷ്യം വജ്രാഭരണ പ്രിയർ

uae
  •  3 days ago
No Image

ഉയര്‍ച്ചയും തളര്‍ച്ചയും ഒരു ദിവസം; 2024 ഡിസംബര്‍ 4 ന് എം.എല്‍.എയായി, കൃത്യം ഒരു വര്‍ഷത്തിന് ശേഷം രാഹുല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്ത്

Kerala
  •  3 days ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം: ഷാർജയിൽ 106 വാഹനങ്ങളും 9 ബൈക്കുകളും പിടിച്ചെടുത്തു

uae
  •  3 days ago