ജീവന്‍ സംരക്ഷിക്കണം; സമരത്തിനിറങ്ങി ഡോക്ടര്‍മാര്‍; ഇന്നുമുതല്‍ രോഗീപരിചരണം ഒഴികെയുള്ള മറ്റ് ഡ്യൂട്ടികള്‍ ബഹിഷ്‌കരിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ക്ക് മതിയായ സുരക്ഷയൊരുക്കണമെന്ന് ആവശ്യപ്പെട്ട് കെജിഎംഒഎ ആഹ്വാനം ചെയ്ത സമരം ഇന്ന് തുടങ്ങും. സര്‍ക്കാര്‍ ആശുപത്രികളിലെ സുരക്ഷ വീഴ്ച്ച പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് 'ജീവന്‍ രക്ഷാ' എന്ന പേരില്‍ സമരത്തിന് കെജിഎംഒഎ ഒരുങ്ങുന്നത്. താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതിഷേധം.
ആദ്യഘട്ടത്തില്‍ സംസ്ഥാന വ്യാപകമായി രോഗീപരിചരണം ഒഴികെയുള്ള മറ്റ് ഡ്യൂട്ടികളില്‍ നിന്ന് ഡോക്ടര്‍മാര്‍ വിട്ടുനില്‍ക്കും.
ആശുപത്രികളെ അതിസുരക്ഷ മേഖലകളായി പ്രഖ്യാപിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. പ്രധാന ആശുപത്രികളുടെ സുരക്ഷ ചുമതല സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിനെ ഏല്‍പ്പിക്കണമെന്ന ആവശ്യങ്ങള്‍ സര്‍ക്കാര്‍ ഇതുവരെ നടപ്പിലാക്കിയിട്ടില്ല.
ആരോഗ്യപ്രവര്‍ത്തകരുടെ ജീവന് സുരക്ഷ ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ യുദ്ധകാലടിസ്ഥാനത്തില്‍ സ്വീകരിക്കണമെന്നാണ് സംഘടനയുടെ ആവശ്യം. ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ടതായും സമരക്കാര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."