ട്രെയിന്‍ ഇറങ്ങി നേരെ സുഹൃത്തിന്റെ വീടാണെന്നു കരുതി പോയത് മറ്റൊരു വീട്ടില്‍; കള്ളനാണെന്നു കരുതി വീട്ടുകാര്‍ പൊലിസിനെ വിളിച്ചു- പേടിച്ച യുവാവ് ഓടിക്കയറിയത് തെങ്ങിന്റെ മുകളിലേക്ക്- ഒടുവില്‍...
ബെംഗളൂരു: കര്‍ണാടകയില്‍ ഗഡാഗില്‍ യുവാവിനെ കള്ളനാണെന്നു തെറ്റിദ്ധരിച്ചതിനെ തുടര്‍ന്ന് യുവാവ് തെങ്ങില്‍ കയറി ഒളിച്ചിരുന്നു. നാലുമണിക്കൂറോളമാണ് യുവാവ് തെങ്ങിനുമുകളിലിരുന്നത്. അവസാനം അഗ്നിരക്ഷാസേന എത്തി താഴെയിറക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ 4 മണിയോടെ ബെലഗാവിയില്‍ നിന്നുള്ള ബസവരാജ് സൊല്ലാപൂരാണ് തെങ്ങില്‍ കുടുങ്ങിയത്.
വിവേകാനന്ദ നഗറില്‍ ട്രെയിനില്‍ എത്തിയ ഇയാള്‍ തന്റെ സുഹൃത്തിന്റെ വീടാണെന്നു കരുതി ഒരു വീടിന്റെ വാതിലില്‍ മുട്ടുകയായിരുന്നു. വീട് മാറി എന്ന് മനസിലായി തിരിഞ്ഞു നടക്കുമ്പോഴേക്കും കള്ളനാണെന്നു കരുതി ആ വീട്ടുകാര്‍ പൊലിസിനെ വിവരമറിയിക്കുകയായിരുന്നു. പൊലിസിനെ കണ്ട് ഭയന്നോടിയ ബസവരാജ് അടുത്തുള്ള തെങ്ങിലേക്കാണ് പാഞ്ഞു കയറിയത്.
പൊലിസും നാട്ടുകാരും മണിക്കൂറുകളോളം നടത്തിയ തിരച്ചിലിനൊടുവില്‍ യുവാവിനെ തെങ്ങിന്റെ മുകളില്‍ കണ്ടെത്തുകയായിരുന്നു. നാട്ടുകാരും പൊലിസും ആവര്‍ത്തിച്ചു പറഞ്ഞിട്ടും താഴെ ഇറങ്ങാന്‍ പറ്റാതെ വന്നതോടെയാണ് അഗ്നിക്ഷാസേനയെ വിളിച്ചു. താന്‍ എങ്ങനെ മുകളില്‍ വരെ കയറിയെന്ന് അറിയില്ലെന്നായിരുന്നു ഇറങ്ങിവരാന്‍ പറഞ്ഞപ്പോള്‍ യുവാവ് പറഞ്ഞത്. അവസാനം ഗോവണി വഴി ഇയാളെ ഇറക്കുകയായിരുന്നു.
In Gadag, Karnataka, a man named Basavaraj Sollapur from Belagavi climbed a coconut tree and stayed there for nearly four hours after being mistaken for a thief. The incident occurred around 4 a.m. on Monday in Vivekananda Nagar. Basavaraj had arrived by train and mistakenly knocked on the door of what he thought was his friend’s house. Realizing it was the wrong home, he turned to leave — but the residents, suspecting him to be a thief, informed the police. Frightened upon seeing the police, Basavaraj ran and climbed a nearby coconut tree to hide. Despite repeated requests from locals and police to come down, he remained stuck until the fire and rescue team arrived and helped him down safely using a rope.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."