HOME
DETAILS

ബാങ്കിങ്, സാമ്പത്തിക മേഖലയില്‍ ഇന്ന് മുതല്‍ ഈ മാറ്റങ്ങള്‍; പ്രവാസികള്‍ക്കുള്ള ടിപ്പുകളും അറിയാം | New rules from November 1

  
Web Desk
November 01, 2025 | 4:11 AM

From 2025 November 1 several new financial rules in India will come into effect

ഇന്ന് മുതല്‍ (2025 നവംബര്‍ ഒന്ന്) ഇന്ത്യയില്‍ ബാങ്കിംഗ്, ആധാര്‍, ജിഎസ്ടി, ക്രെഡിറ്റ് കാര്‍ഡ്, പെന്‍ഷന്‍ തുടങ്ങി പല മേഖലകളിലും പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നുകഴിഞ്ഞു. ഇന്ത്യന്‍ അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നതിലും, നാട്ടിലേക്ക് പണം അയക്കുന്നതിലും, ഓണ്‍ലൈന്‍ ഷോപ്പിംഗിലുമെല്ലാം മാറ്റങ്ങള്‍  പ്രതിഫലിക്കും. 

👉🏻 ബാങ്ക് നോമിനേഷന്‍ നിയമത്തില്‍ മാറ്റം

ഒരേ അക്കൗണ്ടിന് പരമാവധി നാല് നോമിനികള്‍ നിശ്ചയിക്കാം.
ഓരോ നോമിനിക്കും ശതമാനം/ഷെയര്‍ നിശ്ചയിക്കാം.
മുന്‍ നോമിനിയുടെ മരണത്തിന് ശേഷമുള്ള നോമിനിനെയും മുന്‍കൂട്ടി നിശ്ചയിക്കാം.

പ്രവാസികളെ ബാധിക്കുന്നവ 

NRE/NRO അക്കൗണ്ടുകളില്‍ നോമിനേഷന്‍ ഡീറ്റെയില്‍സ് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക.
ഓണ്‍ലൈന്‍ വഴിയും ഇമെയില്‍ വഴിയും ബാങ്കില്‍ അറിയിക്കാം.

ആധാര്‍ അപ്‌ഡേറ്റ്: പുതിയ ചാര്‍ജ് സംവിധാനം
കുട്ടികള്‍ക്ക് (1 വര്‍ഷം വരെ) നിര്‍ബന്ധിത ബയോമെട്രിക് അപ്‌ഡേറ്റ് സൗജന്യം
മുതിര്‍ന്നവര്‍:
പേരും വിലാസവും മൊബൈലും ജനനതീയതിയും അപ്‌ഡേറ്റ്: 75 രൂപ
ബയോമെട്രിക് അപ്‌ഡേറ്റ്: 125 രൂപ
മുതിര്‍ന്നവര്‍ക്ക് ഡോക്യുമെന്റ് ഇല്ലാതെ ഓണ്‍ലൈന്‍ അപ്‌ഡേറ്റ് സാധ്യം

👉🏻ജിഎസ്ടി സ്ലാബുകള്‍ക്ക് പുതുക്കല്‍

പഴയ 4 സ്ലാബുകള്‍ക്ക് പകരം 2 സ്ലാബ് + പ്രത്യേക നിരക്ക്
12% & 28% സ്ലാബ് ഒഴിവാക്കി
ലഗ്ജറി വസ്തുക്കള്‍ക്ക് 40% ജിഎസ്ടി

പ്രവാസികള്‍ക്കുള്ള ടിപ്പ്:
ഇന്ത്യയില്‍ നിന്ന് ഓണ്‍ലൈന്‍ ഷോപ്പിംഗ് ചെയ്യുമ്പോള്‍ ലഗ്ജറി ഉല്‍പ്പന്നങ്ങള്‍ക്ക് വില ഉയരാം.
യുഎഇ നമ്പറില്‍ യുപിഐ ഉപയോഗിക്കാന്‍ Paytm സൗകര്യം
ഇപ്പോള്‍ യുഎഇ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് NRE/NRO അക്കൗണ്ട് ലിങ്ക് ചെയ്ത് യുപിഐ ഉപയോഗിക്കാം

എങ്ങനെ തുടങ്ങാം:
Paytm ഇന്‍സ്റ്റാള്‍ ചെയ്യുക
യുഎഇ നമ്പറില്‍ ലോഗിന്‍
എസ്എംഎസ് വെരിഫിക്കേഷന്‍/ NRE/NRO അക്കൗണ്ട് ലിങ്ക്
യുപുഐ പിന്‍ സെറ്റ് ചെയ്ത് ഉപയോഗിച്ച് തുടങ്ങാം

ലാഭങ്ങള്‍:
കുടുംബത്തേക്ക് പണം ഉടന്‍ അയക്കാം. forex ചാര്‍ജ് കുറവ്
അക്കൗണ്ടുകള്‍ തമ്മില്‍ ഫണ്ട് ട്രാന്‍സ്ഫര്‍
സപ്പോര്‍ട്ട് ചെയ്യുന്ന രാജ്യങ്ങള്‍: യുഎഇ, സൗദി, ഒമാന്‍, ഖത്തര്‍, സിംഗപ്പൂര്‍, യു.എസ്, ബ്രിട്ടണ്‍ ഉള്‍പ്പെടെ 12 രാജ്യങ്ങള്‍

👉🏻 പെന്‍ഷന്‍ & ലൈഫ് സര്‍ട്ടിഫിക്കറ്റ്

എന്‍പിഎസ്എയില്‍നിന്ന് യുപിഎസിലേക്ക് മാറാനുള്ള സമയം നവംബര്‍ 30 വരെ
വിരമിച്ച സര്‍ക്കാര്‍ ജീവനക്കാര്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പണം നവംബര്‍ അവസാനം മുന്‍പ്

പ്രവാസികള്‍ ശ്രദ്ധിക്കേണ്ടത്: 

ഓണ്‍ലൈന്‍ വഴി ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുക അല്ലെങ്കില്‍ ബാങ്ക് വഴി അയക്കുക
ക്രെഡിറ്റ് കാര്‍ഡ് & ലോക്കര്‍ ചാര്‍ജുകള്‍
SBI കാര്‍ഡുകള്‍: വിദ്യാഭ്യാസ പണമടയ്ക്കല്‍, വാലറ്റ് റീചാര്‍ജ് എന്നിവയ്ക്ക് 1% ഫീസ്
പിഎന്‍ബി ലോക്കര്‍ ചാര്‍ജ് രാജ്യവ്യാപക കുറവ്

👉🏻 മൊത്തത്തില്‍ ശ്രദ്ധിക്കേണ്ടത്

  • ബാങ്ക് നോമിനേഷന്‍ അപ്‌ഡേറ്റ്
    ആധാര്‍ ഡീറ്റെയില്‍സ് ശരിയാക്കുക
    ജിഎസ്ടി വിലമാറ്റങ്ങള്‍ മനസിലാക്കുക
    പെന്‍ഷന്‍ / ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുക

From November 1, 2025, several new financial rules in India will come into effect, impacting banking, Aadhaar, GST, and credit card services. UAE-based Indians should take note, as these updates could affect how you manage your Indian accounts, send money home, or shop online.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തുടർച്ചയായി പുലിയെ കണ്ടതോടെ മലമ്പുഴയിൽ അതീവ ജാഗ്രത: രാത്രി യാത്ര നിയന്ത്രണം തുടരുന്നു

Kerala
  •  a day ago
No Image

വീട്ടിൽ വളർത്തിയ പിറ്റ് ബുള്ളുകളുടെ ആക്രമണത്തിൽ മുത്തശ്ശനും മൂന്ന് മാസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞും ദാരുണമായി യുഎസിൽ കൊല്ലപ്പെട്ടു

crime
  •  a day ago
No Image

പോക്സോ കേസ് അട്ടിമറിക്കാൻ നീക്കം? മകളെ ഉപദ്രവിച്ച 17-കാരനെ പിടികൂടിയ പിതാവിനെതിരെ കേസ്; കടവന്ത്ര സ്റ്റേഷൻ ഉപരോധിച്ച് കോൺഗ്രസ്

Kerala
  •  a day ago
No Image

ദുബൈ ഷോപ്പിം​ഗ് ഫെസ്റ്റിവൽ ആവേശം കത്തിപ്പടരുന്നു; പർച്ചേസുകൾ നീട്ടിവെച്ച് ദുബൈ നിവാസികൾ ലാഭിച്ചത് 1,600 ദിർഹം വരെ!

uae
  •  a day ago
No Image

കൊട്ടിയത്ത് ദേശീയപാത തകർന്ന സംഭവം: നിർമ്മാണ കമ്പനിയെ ഒരു മാസത്തേക്ക് വിലക്കി കേന്ദ്രം; ഉത്തരവാദിത്തം കേരള സർക്കാരിനല്ലെന്ന് മുഖ്യമന്ത്രി

Kerala
  •  a day ago
No Image

20 മത്സരങ്ങൾ, 2 വർഷങ്ങൾ നീണ്ട ഇന്ത്യൻ കാത്തിരിപ്പിന് അറുതി; ഒടുവിൽ വിജയം നേടി രാഹുൽ

Cricket
  •  a day ago
No Image

തമിഴകം വെട്രി കഴകം ആദ്യ പൊതുയോഗം പുതുച്ചേരിയിൽ; 5000 പേർക്ക് മാത്രം പ്രവേശനം, കർശന നിബന്ധനകൾ

National
  •  a day ago
No Image

റൗളാ ശരീഫ് സന്ദർശകർക്ക് പുതിയ ഷെഡ്യൂളും കർശന നിയമങ്ങളും; നുസുക് ബുക്കിംഗ് നിർബന്ധം 

Saudi-arabia
  •  a day ago
No Image

മരിച്ചവരുടെ പേരിൽ വായ്‌പാത്തട്ടിപ്പ്; 100 കോടിയുടെ തട്ടിപ്പിൽ യുപിയിൽ 8 പേർ അറസ്റ്റിൽ

crime
  •  a day ago
No Image

ഇതിഹാസതാരം അബൂദബിയിൽ; വരവേൽക്കാൻ ഒരുങ്ങി യുഎഇ തലസ്ഥാനവും അൽ നഹ്യാൻ സ്റ്റേഡിയവും

uae
  •  a day ago