കൈ നിറയെ സമ്മാനങ്ങളുമായി അൽ മദീന ഗ്രൂപ്പിൻ്റെ വിൻ്റർ ഡ്രീംസ് അഞ്ചാം സീസൺ; പ്രമോഷൻ നവംബർ 1 മുതൽ ഫെബ്രുവരി 1 വരെ
ദുബൈ: ഉപയോക്താക്കൾക്ക് കൈ നിറയെ സമ്മാനങ്ങളുമായി അൽ മദീന ഗ്രൂപ്പിൻ്റെ വിൻ്റർ ഡ്രീംസ് വീണ്ടും. അൽ മദീന ഗ്രൂപ്പിന് കീഴിൽ ദുബൈ, ഷാർജ, അജ്മാൻ എമിറേറ്റുകളിലെ ഔട്ലെറ്റുകളിൽ ഒക്ടോബർ ഒന്നിന് തുടക്കമാകുന്ന വിൻ്റർ ഡ്രീംസ് ആന്വൽ പ്രമോഷൻ അഞ്ചാം സീസൺ 2026 ഫെബ്രുവരി ഒന്ന് വരെ തുടരും. ഒരു ദിർഹം മുതൽ മൂല്യമുള്ള ഉൽപന്നങ്ങൾ വാങ്ങുന്ന ഓരോ ഉപയോക്താവിനും ആകർഷക സമ്മാനങ്ങൾ നേടാൻ പ്രമോഷനിൽ അവസരമുണ്ടാകുമെന്നും
പ്രമോഷൻ കാംപയിൻ പ്രഖ്യാപിച്ച് ദുബൈയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അൽ മദീന ഗ്രൂപ്പ് ഓപറേഷൻസ് ഡയരക്ടർ മുഹമ്മദ് അലി, മാർക്കറ്റിംഗ് ഡയരക്ടർ അയ്യൂബ് ചെറുവത്ത്, മാർക്കറ്റിംഗ് ആൻഡ് കമ്യൂണിക്കേഷൻസ് മാനേജർ ടി.അരുൺ തുടങ്ങിയവർ അറിയിച്ചു. നിത്യ ജീവിതത്തിന് സഹായകമാകുന്ന ആകർഷകമായ നൂറിൽ പരം സമ്മാനങ്ങളാണ് അൽ മദീന ഗ്രൂപ്പ് പ്രഖ്യാപിച്ചിട്ടുള്ളതെന്ന് മാനേജ്മെൻ്റ് പ്രതിനിധികൾ പറഞ്ഞു.
ബംപർ ഭാഗ്യ ജേതാവിനെ കാത്തിരിക്കുന്നത് ഒരു വർഷത്തേക്കുള്ള വീടിൻ്റെ വാടക തുകയാണ്. തുടർന്നുള്ള 12 ഭാഗ്യവാന്മാരെ കാത്തിരിക്കുന്നത് ഹവൽ ജോലിയോൺ പ്രോ എസ്.യു.വി കാർ ആണ്. 12 പേർക്ക് ഒരു വർഷത്തേക്കുള്ള സ്കൂൾ ഫീസ്, 12 പേർക്ക് ഡ്രീം ദുബൈ സന്ദർശനം, മറ്റു 12 പേർക്ക് ഇൻ്റർനാഷണൽ ടൂർ പാക്കേജ്, 60 പേർക്ക് ഒരു മാസത്തേക്കുള്ള ഷോപ്പിംഗ് വൗച്ചറുകൾ തുടങ്ങിയവയാണ് മറ്റു പ്രധാന സമ്മാനങ്ങൾ. വൗച്ചറുകൾ ഉപയോഗിച്ച് ദുബൈ, ഷാർജ, അജ്മാൻ എമിറേറ്റുകളിലെ ഔട്ലെറ്റുകളിൽ നിന്ന് ഉൽപന്നങ്ങൾ വാങ്ങാനാകും.
ക്ലിക്കോൺ ആണ് അൽ മദീന വിൻ്റർ ഡ്രീംസ് സീസൺ 5 അവതരിപ്പിക്കുന്നത്. ഓ ഗോൾഡ് ആണ് മുഖ്യ പ്രയോജകർ. ആർ.കെ സ്പൈസസ് ആൻഡ് പൾസസ് ആണ് പ്രമോഷൻ്റെ 'ബ്രോട്ട് യു ബൈ' സ്പോൺസർ. അൽ മറായിയുമായി ചേർന്ന് ഡാബറും മുഖ്യ പ്രയോജകരായി രംഗത്തുണ്ട്.
പ്രമുഖ ബ്രാൻഡുകളായ മസാഫി, സ്പ്രൈറ്റ്, അൽ ബേക്കർ, നൂർ, വാടിക, സൂര്യ, ഫാം മെയ്ഡ്, ഹോംവേ, ട്രാവലർ എന്നിവയുടെ പിന്തുണയോടെയാണ് പ്രമോഷന് തുടക്കമാകുന്നത്. തങ്ങളുടെ ഉപയോക്താക്കൾ താൽപര്യപൂർവം വർഷം തോറും കാത്തിരിക്കുന്ന ഒരു പ്രമോഷനായി മാറിയിരിക്കുകയാണ് വിൻ്റർ ഡ്രീംസ് എന്ന്മാനേജ്മെൻ്റ് പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
''സമൂഹത്തിന് ഗുണകരമാകുന്ന എന്തെങ്കിലും തിരികെ നൽകുകയെന്ന ലക്ഷ്യത്തോടെ, ദൈനംദിന ഷോപ്പിങ്ങിനെ ജീവിതം തന്നെ മാറ്റി മറിക്കുന്ന സ്വപ്ന നേട്ടങ്ങൾ കൈവരിക്കാനുള്ള അവസരം കൂടിയാക്കി മാറ്റുകയാണ് ഇതു വഴി ചെയ്യുന്നത്. ഇത്തവണ, എല്ലാ മേഖലകളെയും സ്പർശിക്കുന്ന വിപുലമായ സമ്മാനങ്ങളുമായി കൂടുതൽ ആഹ്ലാദം പകരാനാകുന്നുവെന്നത് ഞങ്ങളെയും ആവേശ ഭരിതരാക്കുന്നു'' -അവർ പറഞ്ഞു.
സുതാര്യവും ഉദാരവും പ്രതിബദ്ധതയോടെ ഉള്ളതുമായ അൽ മദീന വിൻ്റർ ഡ്രീംസ് വർഷം തോറും ഉപയോക്താക്കൾ കാത്തിരിക്കുന്ന പ്രമോഷനായി മാറിയിരിക്കുകയാണ്. വിൻ്റർ ഡ്രീംസ് അഞ്ചാം സീസണിൽ എത്തിയപ്പോഴേക്കും, അർഥവത്തായ സമ്മാനങ്ങൾ മാത്രം നൽകുന്ന ഒരു റീടെയിൽ ശൃംഖല എന്ന നിലയ്ക്ക് അൽ മദീന കൂടുതൽ വിശ്വാസ്യത ആർജിച്ചിരിക്കുകയാണ്.
ക്ലിക്കോൺ & ലൈഫ് ൻ റിച്ച് (യു.എ.ഇ) ബിസിനസ് ആൻഡ് ഓപറേഷൻസ് വിഭാഗം ഡയരക്ടർ അബ്ദുൽ ജബ്ബാർ, ഓ ഗോൾഡ് സി.ഇ.ഒ അഹ്മദ് അബ്ദുൽ തവാബ്, ആർ.കെ പൾസസ് ആൻഡ് സ്പൈസസ് ബി.ഡി.എം പ്രദീപ്, ഡാബർ നാഷണൽ മാനേജർ ദുർഗ പ്രസാദ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
al madina group’s winter dreams season 5 offers many gifts, with the promotion period from november 1 to february 1.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."