HOME
DETAILS

ഒന്ന് ശ്രദ്ധിച്ചാല്‍ മതി, നിങ്ങളെപ്പോലെ വിദേശത്തുള്ള പ്രവാസികള്‍ക്കും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം | SIR Tips

  
യു.എം മുഖ്താര്‍
November 01, 2025 | 5:11 AM

What should non-resident Malayalis abroad do to get their names included in the list

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം (എസ്.ഐ.ആര്‍) രാജ്യവ്യാപകമായി നടപ്പാക്കാനൊരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. എസ്‌ഐആറിന്റെ നടപടികള്‍ ഇതിനകം തുടങ്ങുകയും ചെയ്തു. യോഗ്യരായവരെ വോട്ടര്‍പട്ടികയില്‍ ഉള്‍പെടുത്തി, അയോഗ്യരെ ഒഴിവാക്കി കുറ്റമറ്റ വോട്ടര്‍ പട്ടിക ഉണ്ടാക്കുകയെന്നതാണ് എസ്‌ഐആറിന്റെ ഉദ്ദേശ്യം എന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അവകാശപ്പെടുന്നതെങ്കിലും ബിഹാര്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ പരിഷ്‌കരണം വ്യാപക വിവാദത്തിന് വഴിവച്ചതിനാല്‍, അധികൃതരുടെ നടപടിയില്‍ പലരും ആശങ്കയിലാണ്.

എങ്ങിനെയാണ് എസ്.ആര്‍.ആര്‍ നടപടിക്രമങ്ങള്‍: 

വോട്ടര്‍മാരുടെ വീടുകളില്‍ പോയി വെരിഫിക്കേഷന്‍ നടത്തി കൃത്യമായ വോട്ടര്‍പട്ടിക തയ്യാറാക്കുന്നതാണ് എസ്‌ഐആര്‍ രീതി. ഇതിനായി 2002ലേയും 2025ലേയും വോട്ടര്‍പട്ടികയാണ് താരതമ്യം ചെയ്യുക. 2002ലെ പട്ടികയിലുള്ളവര്‍ പേര് നിലനിര്‍ത്താന്‍ പുതിയ രേഖകള്‍ നല്‍കേണ്ടി വരില്ല. എന്യൂമറേഷന്‍ ഫോം പൂരിപ്പിച്ച്, നിങ്ങളുടെ വീട്ടിലെത്തുന്ന ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് (ബി.എല്‍.ഒ) നല്‍കിയാല്‍ മാത്രം മതി. 2002ലെ പട്ടികയില്‍ പേരില്ലാത്തവര്‍ (അതിന് ശേഷമുള്ള പട്ടികയില്‍ പേരുള്ളവരും) തിരിച്ചറിയല്‍ രേഖകള്‍ നല്‍കി വെരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണം. ചുരുക്കത്തില്‍ 2002ന് ശേഷം പട്ടികയില്‍ പേര് ചേര്‍ത്ത് ഇതുവരെ വോട്ട് ചെയ്തവരും ഒരേ നടപടികളിലൂടെ കടന്നുപോകണം എന്നര്‍ത്ഥം. ബിഎല്‍ഒമാര്‍ എല്ലാവരുടേയും വീടുകളിലെത്തി നടപടികളെല്ലാം പൂര്‍ത്തികരിച്ച ശേഷമാകും കരട് പട്ടിക പ്രസിദ്ധീകരിക്കുക. പട്ടികയ്‌ക്കെതിരേ ഉയരുന്ന ആക്ഷേപങ്ങളും പരാതികളും പരിഹരിച്ച ശേഷം അന്തിമ പട്ടികയും പ്രസിദ്ധീകരിക്കും.

പട്ടികയില്‍ പേരുണ്ടോ എന്ന് ഉറപ്പാക്കുക

എസ്.ഐ.ആര്‍ നടപടികള്‍ക്ക് മുമ്പായി ആദ്യം 2002ലെ പട്ടികയില്‍ പേരുണ്ടോ എന്ന് വോട്ടര്‍മാര്‍ പരിശോധിച്ച് ഉറപ്പുവരുത്തണം. അതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അതിന് താഴെ കൊടുത്ത ലിങ്കില്‍ ക്ലിക്ക് ചെയ്യുക: Link: https://www.ceo.kerala.gov.in/
ഈ ലിങ്കില്‍ കയറി നിങ്ങളുടെ പ്രദേശം സെലക്ട് ചെയ്ത് മറ്റ് വിവരങ്ങള്‍ കൊടുത്താല്‍ ഈസിയായി പേര് ഉണ്ടോ എന്ന് അറിയാന്‍ കഴിയും.

പ്രവാസി വോട്ടര്‍മാര്‍ 

ഏറ്റവുമധികം പ്രവാസികളുള്ള സംസ്ഥാനമാണ് കേരളം. തെരഞ്ഞെടുപ്പ് സമയത്ത് അവധിയെടുത്ത് നാട്ടിലെത്തി വോട്ടുചെയ്ത് മടങ്ങുന്ന രീതിയാണ് പൊതുവേ പല പ്രവാസികളും പിന്തുടരുന്നത്. എന്നാല്‍ എസ്.ഐ.ആര്‍ നടപ്പാക്കുന്ന രീതി പ്രവാസികളില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. 2023ലെ കണക്കനുസരിച്ച് മലയാളി പ്രവാസികളുടെ എണ്ണം 22.5 ലക്ഷം വരും. ഇവരില്‍ വോട്ടര്‍ പട്ടികയില്‍ ഇടം നേടിയവര്‍ 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കണക്കനുസരിച്ച് 90,051 മാത്രമാണ്. ബാക്കി വരുന്ന 21 ലക്ഷത്തിലധികം പേര്‍ പട്ടികക്ക് പുറത്താണെന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. പുറത്താക്കപ്പെട്ടവരില്‍ വളരെ ചെറിയൊരു വിഭാഗം വിദേശ പൗരത്വം ഉള്ളവരാണ്.

പ്രവാസികള്‍ ചെയ്യേണ്ടത്

ശ്രദ്ധിച്ചാല്‍ പ്രവാസികള്‍ക്കും വോട്ടാവകാശം ഉറപ്പുവരുത്താന്‍ കഴിയും. എസ്‌ഐആറില്‍ പ്രവാസി വോട്ടര്‍മാര്‍ക്കും പട്ടിക പുതുക്കാന്‍ അവസരമുണ്ട്.
പേരില്ലാത്ത പ്രവാസി: പതിവ് പോലെ എന്യുമറേഷന്‍ ഫോം നിങ്ങളുടെ വീട്ടില്‍ ബിഎല്‍ഒമാര്‍ കൊണ്ടുതരുന്നതാണ്. ഈ ഫോം പൂരിപ്പിച്ച് വോട്ടര്‍ വിദേശത്ത് ആണെന്ന് കുടുംബത്തിലെ മുതിര്‍ന്ന അംഗം വെരിഫൈ ചെയ്ത് ഒപ്പുവച്ചാല്‍ മതി.

പട്ടികയില്‍ പേരുള്ള പ്രവാസി: നിലവില്‍ വോട്ടര്‍പട്ടികയില്‍ പേരുള്ള പ്രവാസികള്‍ ആണെങ്കില്‍ കാര്യങ്ങള്‍ എളുപ്പമാണ്. ഏത് രാജ്യത്താണോ ഉള്ളത് ആ രാജ്യത്ത് തന്നെയിരുന്ന് ഓണ്‍ലൈനായി രേഖകള്‍ അപ്ലോഡ് ചെയ്യാം (ലിങ്ക് താഴെ കൊടുക്കുന്നു). ബിഎല്‍ഒ അവരുടെ വീട്ടില്‍ പോയി പരിശോധിച്ച് അവര്‍ അവിടത്തുകാരാണെന്നും മറ്റും ഉറപ്പുവരുത്തും. ബിഎല്‍ഒമാര്‍ വീട്ടില്‍ വരുമ്പോള്‍ വീട്ടുകാരോ കുടുംബക്കാരോ ഇത് സ്ഥിരീകരിച്ചാല്‍ മാത്രം മതിയാകും.

കുടുംബം മൊത്തം പുറത്താണെങ്കില്‍: കുടുംബസമേതം പുറത്ത് കഴിയുന്നവര്‍ക്ക് ഓണ്‍ലൈനിലും ഫോം (ലിങ്ക് താഴെ കൊടുക്കുന്നു) സമര്‍പ്പിക്കാന്‍ കഴിയും. ഇതിന്റെ വെരിഫിക്കേഷന് വേണ്ടി ബിഎല്‍.ഒമാര്‍ക്ക് മുമ്പാകെ ബന്ധുക്കളോ ബന്ധുക്കളുടെ ബന്ധുക്കളോ വിശദീകരണം നല്‍കിയാല്‍ മതിയാകും. (കടപ്പാട്)

കൂടുതല്‍ വിവരങ്ങള്‍ക്ക് 1950 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാം.

എന്യുമറേഷന്‍ ഫോമിന്റെ ലിങ്ക് ഇലക്ഷന്‍ കമ്മിഷന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ശ്രദ്ധിക്കുക: വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുന്നത് കേവലം വോട്ട് ചെയ്യാന്‍ മാത്രമല്ല, മറിച്ച് നിങ്ങളുടെ പൗരത്വം ഉറപ്പാകാനുള്ള ഒരു സംവിധാനം കൂടിയാണ്.

The central government is planning to implement the Intensive Voter List Revision (SIR) nationwide. The process of SIR has already begun in Kerala. Non-residents (NRIs/ Pravasi) can also ensure their right to vote. Non-resident voters also have the opportunity to update the list in the SIR.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിജയ്‌യുടെ ടിവികെ പാർട്ടിയുടെ ഈറോഡ് റാലിക്ക് പൊലിസ് അനുമതി നിഷേധിച്ചു; കാരണം വൻ ജനത്തിരക്കും പാർക്കിങ് പ്രശ്നവും

National
  •  4 hours ago
No Image

'ഇതാണ് സായിദിന്റെ പുത്രന്മാരുടെയും പുത്രിമാരുടെയും യഥാർത്ഥ ആത്മാവ്'; ​ഗസ്സയ്ക്ക് സഹായഹസ്തവുമായി യുഎഇ

uae
  •  4 hours ago
No Image

2000 രൂപയുടെ തർക്കം: കുഴൽ കിണർ പൈപ്പിൽ ഗ്രീസ് പുരട്ടി ക്രൂരത; തൊഴിലാളികളെയും വാഹനവും കസ്റ്റഡിയിലെടുത്ത് പൊലിസ്

crime
  •  4 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; കാസർകോഡ് ജില്ലയിലെ എട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(8-12-2025) അവധി

Kerala
  •  4 hours ago
No Image

തീവ്രവാദ ബന്ധം, കോപ്പിയടി ആരോപണം; മുസ്‌ലിം ബ്രദർഹുഡ് നേതാവ് താരിഖ് അൽ-സുവൈദാന്റെ പൗരത്വം റദ്ദാക്കി കുവൈത്ത്

Kuwait
  •  4 hours ago
No Image

2026 ലോകകപ്പ് നേടുക ആ അഞ്ച് ടീമുകളിൽ ഒന്നായിരിക്കും: പ്രവചനവുമായി മെസി

Football
  •  4 hours ago
No Image

വണ്ടൂരിൽ ബാറിൽ യുവാവിന്റെ ആക്രമണം: രണ്ട് ജീവനക്കാർക്ക് കുത്തേറ്റു, മദ്യക്കുപ്പികളും ഫർണിച്ചറുകളും തകർത്തു

Kerala
  •  5 hours ago
No Image

പോക്സോ കേസിൽ എട്ട് വർഷം ജയിലിൽ; ഒടുവിൽ തെളിവില്ലെന്ന് കണ്ട് 56-കാരനെ വെറുതെവിട്ട് കോടതി

National
  •  5 hours ago
No Image

കൊണ്ടോട്ടിയിൽ എംഡിഎംഎ പിടികൂടിയ സംഭവം; ഒരാൾ കൂടി അറസ്റ്റിൽ

Kerala
  •  5 hours ago
No Image

​ഗസ്സയിലെ കുരുതിയിൽ പങ്കാളികളായ ഇസ്റാഈലി സൈനികരുടെ മാനസികാരോ​ഗ്യം തകരുന്നതായി റിപ്പോർട്ട്; ദിവസങ്ങൾക്കിടെ ജീവനൊടുക്കിയത് രണ്ട് സൈനികർ

International
  •  6 hours ago