യുഎഇ അംബാസഡറായി ഡോ. ദീപക് മിത്തല്‍ ചുമതലയേറ്റു
അബൂദബി: യുഎഇയിലെ ഇന്ത്യയുടെ പുതിയ അംബാസഡറായി മുതിര്‍ന്ന ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ ഡോ. ദീപക് മിത്തല്‍ ചുമതലയേറ്റു. നേരത്തെ ഖത്തര്‍ അംബാസഡറായിരുന്നു. 1998 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനായ ദീപക് മിത്തല്‍ ഈജിപ്ത്, ഇസ്‌റാഈല്‍, ബംഗ്ലദേശ് എന്നിവിടങ്ങളിലെ ഇന്ത്യന്‍ മിഷനുകളില്‍ ജോലി ചെയ്തിട്ടുണ്ട്. പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ഇറാന്‍ എന്നീ രാജ്യങ്ങളുമായി നയതന്ത്ര ബന്ധം കൈകാര്യം ചെയ്യുന്ന വിഭാഗത്തിന്റെ തലവനാണ്.
പ്രധാനമന്ത്രിയുടെ ഓഫിസില്‍ ഡയറക്ടറായും അഡീ. സെക്രട്ടറിയായി പ്രവര്‍ത്തിച്ച പരിചയമുണ്ട്. വ്യാപാരം, നിക്ഷേപം, ഊര്‍ജം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ ഇന്ത്യയും യുഎഇയും തമ്മിലുള്ള സഹകരണം ശക്തമാകുന്ന സാഹചര്യത്തിലാണ് മിത്തലിന്റെ വരവ്. 2021 ഓഗസ്റ്റില്‍ താലിബാന്‍ അഫ്ഗാനിസ്ഥാന്‍ ഭരണം പിടിച്ചെടുത്ത് ആഴ്ചകള്‍ക്കുള്ളില്‍, മിത്തല്‍ ഇന്ത്യയുടെ ആദ്യ ഔപചാരിക നയതന്ത്ര സമ്പര്‍ക്കത്തിന് നേതൃത്വം നല്‍കി. അന്ന് ദോഹയിലെ താലിബാന്റെ രാഷ്ട്രീയ ഓഫിസിന്റെ തലവനായിരുന്ന ഷേര്‍ മുഹമ്മദ് അബ്ബാസ് സ്റ്റാനെക്‌സായിയുമായി മിത്തല്‍ കൂടിക്കാഴ്ച നടത്തിയത് വലിയ വാര്‍ത്തയായി.
2023ല്‍ ഖത്തറില്‍, ചാരപ്രവര്‍ത്തന ആരോപണത്തിന് അറസ്റ്റ് ചെയ്യപ്പെട്ട് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ട് ഇന്ത്യന്‍ നാവികസേനാ ഉദ്യോഗസ്ഥരുടെ മോചനത്തിനുള്ള ഇന്ത്യയുടെ ശ്രമങ്ങളിലും മിത്തല്‍ പ്രധാന പങ്ക് വഹിച്ചു. 2024 ഫെബ്രുവരിയില്‍ ഖത്തര്‍ കോടതി അവരുടെ വധശിക്ഷ റദ്ദാക്കി.
Dr. Deepak Mittal has assumed charge as the Ambassador-Designate of India to the United Arab Emirates, bringing with him over two decades of diplomatic experience across key global assignments.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."