HOME
DETAILS

ലോകകപ്പ് ഹീറോ ജെമീമക്കെതിരെ വര്‍ഗീയ വിദ്വേഷം തുപ്പി ബിജെപി നേതാവ് കസ്തൂരി; യേശുവിന് നന്ദി പറഞ്ഞതിന് വിമര്‍ശനം

  
November 01, 2025 | 7:01 AM

bjp leader and actress kasturi made hateful remarks targeting cricketer jemimah rodrigues

ന്യൂഡല്‍ഹി: വനിത ലോകകപ്പ് സെമി ഫൈനലിലെ ഹീറോ ജമീമ റോഡിഗ്രസിനെതിരെ വിദ്വേഷം തുപ്പി ബിജെപി നേതാവും, നടിയുമായ കസ്തൂരി. സെമി മത്സരത്തിലെ വിജയത്തിന് ശേഷം താരം യേശുവിന് നന്ദി പറഞ്ഞതിനെതിരെയാണ് ബിജെപി നേതാവ് രംഗത്തെത്തിയത്. എക്‌സിലായിരുന്നു പ്രതികരണം. 

'താന്‍ കപടമതേതര വാദി അല്ല, യേശുവിന് പകരം ജയ്ശ്രീ റാം എന്ന് പറഞ്ഞിരുന്നുവെങ്കില്‍ എന്താകുമായിരുന്നു? വിജയത്തിന് ശേഷം ശിവനോ, ഹനുമാനോ ആണ് തന്റെ വിജയത്തിന് പിന്നില്‍ എന്ന് ഏതെങ്കിലും താരം പറഞ്ഞിട്ടുണ്ടോ? ദൈവം ജമീമയെ അനുഗ്രഹിക്കട്ടെ' കസ്തൂരി കുറിച്ചു.

ജെമീമയുടെ സെഞ്ചറി ബലത്തിലാണ് ഇന്ത്യ ഓസ്‌ട്രേലിയയെ തകര്‍ത്ത് ഫൈനല്‍ യോഗ്യത നേടിയത്. 134 പന്തില്‍ 127 റണ്‍സാണ് ജമീമ എടുത്തത്. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 339 വിജയലക്ഷ്യം മറികടന്നാണ് ഇന്ത്യ ഫൈനല്‍ ടിക്കറ്റ് ഉറപ്പിച്ചത്. സമ്മാനദാന ചടങ്ങിനിടെ, മത്സരത്തിനിടയില്‍ ശാരീരികമായി തളര്‍ന്നപ്പോള്‍ യേശു ഒപ്പം ഉണ്ടായിരുന്നെന്നും അങ്ങനെ ആണ് ഇന്ത്യയെ ഫൈനലില്‍ എത്തിക്കാന്‍ കഴിഞ്ഞതെന്നും ജമീമ പറഞ്ഞിരുന്നു. 

ജമീമയുടെ പ്രസ്താവനക്കെതിരെ സംഘപരിവാര്‍ ഹാന്‍ഡിലുകള്‍ കടുത്ത വര്‍ഗീയ പരാമര്‍ശങ്ങളാണ് നടത്തുന്നത്. മുന്‍പ് മതപരിവര്‍ത്തനം ആരോപിച്ച് ജെമീമയുടെ അച്ഛനെതിരെ പൊലിസ് വേട്ടായടലും നടന്നിരുന്നു. 

bjp leader and actress kasturi made hateful remarks targeting cricketer jemimah rodrigues after her women’s world cup semifinal performance.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്യലഹരിയിൽ മകന്റെ ക്രൂരമർദ്ദനം; മുൻ ന​ഗരസഭാ കൗൺസിലർ മരിച്ചു

crime
  •  6 days ago
No Image

ഇന്‍ഡിഗോ പ്രതിസന്ധി; യാത്രക്കാര്‍ക്കായി സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് റെയില്‍വേ; ബുക്കിങ് ആരംഭിച്ചു

Kerala
  •  6 days ago
No Image

മംഗളൂരുവിൽ വിദ്യാർഥികൾക്ക് എംഡിഎംഎ വിൽക്കാൻ ശ്രമിച്ച കേസ്; മലയാളികൾ ഉൾപ്പെടെ അഞ്ച് പ്രതികൾക്ക് തടവും, ഏഴ് ലക്ഷം പിഴയും

Kerala
  •  6 days ago
No Image

കടമക്കുടി നിങ്ങളെ മാറ്റിമറിക്കും'; കൊച്ചിയുടെ ദ്വീപ് സൗന്ദര്യത്തെ വാനോളം പുകഴ്ത്തി ആനന്ദ് മഹീന്ദ്രയുടെ ഥാർ യാത്ര

Kerala
  •  6 days ago
No Image

ഷെയർ ടാക്സി സേവനം അൽ മക്തൂം വിമാനത്താവളത്തിലേക്കും വേൾഡ് ട്രേഡ് സെന്ററിലേക്കും വ്യാപിപ്പിക്കാൻ ഒരുങ്ങി ദുബൈ ആർടിഎ

uae
  •  6 days ago
No Image

'പൂരം' കലക്കല്‍ മാതൃക; തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് ആരാധനാലയങ്ങള്‍ ആക്രമിക്കാന്‍ ബിജെപി ഗൂഢാലോചന നടത്തുന്നു; രാജിവെച്ച യുവ നേതാവിന്റെ വെളിപ്പെടുത്തല്‍

Kerala
  •  6 days ago
No Image

മെഡിസെപ് ആനുകൂല്യം നിഷേധിച്ച കേസ്: കിഴിശ്ശേരി സ്വദേശിനിക്ക് വൻ തുക നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  6 days ago
No Image

'എത്ര തിരഞ്ഞെടുപ്പുകളിൽ തോറ്റാലും ഞങ്ങൾ നിങ്ങളോടും നിങ്ങളുടെ പ്രത്യയശാസ്ത്രത്തോടും പോരാടും'; മോദിയെയും ബിജെപിയെയും കടന്നാക്രമിച്ച് പ്രിയങ്കാ ഗാന്ധി

National
  •  6 days ago
No Image

സ്ഥാനാർഥികളുടെ വിയോഗം: വിഴിഞ്ഞത്തും മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിലെയും തെരഞ്ഞെടുപ്പ് മാറ്റിവെച്ചു

Kerala
  •  6 days ago
No Image

ഗുരുതര നിയമലംഘനം; മിഡോഷ്യൻ സർവകലാശാലയുടെ അംഗീകാരം പിൻവലിച്ച് യുഎഇ മന്ത്രാലയം

uae
  •  6 days ago