കേരളത്തിലെ ജനങ്ങള്‍ പട്ടിണി കിടക്കാതിരിക്കാന്‍ കാരണം മോദി സര്‍ക്കാര്‍; അതിദാരിദ്ര്യ മുക്ത പ്രഖ്യാപനം വെറും തട്ടിപ്പ്; കെ സുരേന്ദ്രന്‍
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ പട്ടിണി കിടന്ന് മരിക്കാതിരിക്കാന്‍ കാരണം കേന്ദ്രം ഭരിക്കുന്ന മോദി സര്‍ക്കാരാണെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സംസ്ഥാനം അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സുരേന്ദ്രന്റെ പ്രസ്താവന.
അതിദാരിദ്ര്യ മുക്തമെന്നത് പിആര്‍ തട്ടിപ്പ് മാത്രമാണ്. വീണ്ടും അധികാരത്തില്‍ വരാന്‍ കേരള സര്‍ക്കാര്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന തന്ത്രം. സമ്പൂര്‍ണ വൈദ്യുതീകരണം എ.കെ ബാലന്റെ കാലത്ത് പ്രഖ്യാപിച്ചു. ഇപ്പോഴും വൈദ്യുതിയില്ലാത്ത വീടുകള്‍ നാട്ടിലുണ്ട്. കേരളത്തില്‍ പട്ടിണി ഇല്ലാത്തതിന് മോദി സര്‍ക്കാരിനോടാണ് ആളുകള്‍ കടപ്പെട്ടിരിക്കുന്നത്. സുരേന്ദ്രന്‍ പറഞ്ഞു.
സര്‍വേ നടത്തിയത് എകെജി സെന്ററില്‍ നിന്ന് പറഞ്ഞയച്ച വിദഗ്ദരെ വെച്ചാണ്. യാതൊരു അടിസ്ഥാനവുമില്ലാത്ത പൊങ്ങച്ചമാണിത്. സര്‍ക്കാര്‍ പുറത്തുവിട്ട കണക്ക് അടിസ്ഥാനമില്ലാത്തതാണ്. ഖജനാവില്‍ കാശില്ലാത്തതിനാല്‍ കേന്ദ്ര പദ്ധതികള്‍ അട്ടിമറിച്ചു. നടക്കുന്നത് കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമാണിത്. കണ്ടെത്തിയ അറുപതിനായിരം പേരില്‍ ഭൂരിഭാഗവും സി.പി.ഐ.എം പ്രവര്‍ത്തകരാണ്. സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
bjp leader k. surendran credited the modi government for preventing hunger deaths in kerala, commenting after the state was declared free from extreme poverty.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."