ഇതാ റൊണാൾഡോയുടെ പിന്മുറക്കാരൻ; 16ാം വയസ്സിൽ പറങ്കിപ്പടക്കൊപ്പം നിറഞ്ഞാടി ഇതിഹാസപുത്രൻ
പോർച്ചുഗൽ ദേശീയ ടീമിന് വേണ്ടി തകർപ്പൻ പ്രകടനം കാഴ്ചവെച്ച് റൊണാൾഡോയുടെ മകൻ റൊണാൾഡോ ജൂനിയർ. പോർച്ചുഗൽ അണ്ടർ 16 ടീമിന് വേണ്ടി ആദ്യ ഗോൾ നേടിയാണ് റൊണാൾഡോ ജൂനിയർ തിളങ്ങിയത്. വെയിൽസ് അണ്ടർ 19 ടീമിനെതിരെയുള്ള മത്സരത്തിലാണ് താരം രാജ്യത്തിനായി ആദ്യ ഗോൾ നേടിയത്. മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് പറങ്കിപ്പട വിജയിച്ചത്. ആർ ഗബ്രിയേൽ ഇരട്ട ഗോൾ നേടിയും പോർച്ചുഗലിന്റെ വിജയം അവിസ്മരണീയമാക്കി.
ഈ വർഷം പോർച്ചുഗൽ അണ്ടർ 15 ടീമിനൊപ്പം കിരീടം ചൂടനും റൊണാൾഡോയുടെ മകന് സാധിച്ചിട്ടുണ്ട്. വ്ലാറ്റ്കോ മാർക്കോവിച്ച് ടൂർണമെന്റിലാണ് റൊണാൾഡോ പോർച്ചുഗലിനൊപ്പം കിരീടം സ്വന്തമാക്കിയത്. കലാശപ്പോരാട്ടത്തിൽ ക്രോയേഷ്യയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് വീഴ്ത്തിയാണ് പോർച്ചുഗൽ ചാമ്പ്യന്മാരായത്. മത്സരത്തിൽ പറങ്കിപ്പടക്ക് വേണ്ടി റൊണാൾഡോ ജൂനിയർ ഇരട്ട ഗോൾ നേടിയും ടീമിന്റെ വിജയത്തിൽ നിർണായകമായ പങ്ക് വഹിച്ചിരുന്ന്.
ക്രോയേഷ്യയിൽ നടന്ന ഈ ടൂർണമെന്റിൽ ആദ്യമായാണ് റൊണാൾഡോ ജൂനിയർ പോർച്ചുഗൽ ജേഴ്സി ധരിച്ചിരുന്നത്. പോർച്ചുഗൽ ടീമിനൊപ്പം തന്റെ കഴിവ് തെളിയിക്കാനുള്ള ഈ അവസരം റൊണാൾഡോ ജൂനിയർ കൃത്യമായി വിനിയോഗിക്കുകയായിരുന്നു. ടൂർണമെന്റിൽ ജപ്പാനെതിരെയുള്ള മത്സരത്തിലാണ് താരം പോർച്ചുഗലിനായി അരങ്ങേറ്റം കുറിച്ചത്.
ക്ലബ് തലത്തിലും റൊണാൾഡോ ജൂനിയർക്ക് ശ്രദ്ധ പിടിച്ചുപറ്റാൻ സാധിച്ചിട്ടുണ്ട്. സഊദി ക്ലബ് അൽ നസറിന്റെ യൂത്ത് ടീമിന് വേണ്ടിയാണ് താരം കളിക്കുന്നത്. ഇപ്പോൾ ക്ലബ് തലത്തിലെ പോരാട്ടങ്ങൾ പോർച്ചുഗൽ ദേശീയ ടീമിനൊപ്പവും ആവർത്തിച്ചിരിക്കുകയാണ് റൊണാൾഡോ ജൂനിയർ.
അതേസമയം റൊണാൾഡോ ഇപ്പോഴും ഫുട്ബോളിൽ പ്രായത്തെ പോലും തളർത്താത്ത പോരാട്ടവീര്യമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. 2026 ഫിഫ ലോകകപ്പിൽ പോർച്ചുഗലിനായി കളിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. 2026 ലോകകപ്പിന്റെ ഭാഗമാവാൻ റൊണാൾഡോക്ക് സാധിച്ചാൽ ആറ് ലോകകപ്പുകളിൽ കളിക്കുന്ന താരമായി മാറാനും റൊണാൾഡോക്ക് സാധിക്കും.
2006 ലോകകപ്പിൽ സെമി ഫൈനൽ വരെ മുന്നേറിയതാണ് പോർച്ചുഗലിന്റെ വേൾഡ് കപ്പിലെ ഏറ്റവും മികച്ച പ്രകടനം. തന്റെ കരിയറിൽ ഒരിക്കൽപോലും നേടാനാവാത്ത ലോകകപ്പ് സ്വന്തമാക്കാനുള്ള അവസാന അവസരം കൂടിയാണ് റൊണാൾഡോക്കുള്ളത്.
Ronaldo's son Ronaldo Jr. has made a splash for the Portugal national team. Ronaldo Jr. shone by scoring his first goal for the Portugal Under-16 team. The player scored his first goal for the country in a match against the Wales Under-19 team.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."