HOME
DETAILS

ഗള്‍ഫ് സുപ്രഭാതം- സമസ്ത നൂറാം വാര്‍ഷിക പ്രചാരണോദ്ഘാടന അന്താരാഷ്ട്ര സമ്മേളനം ഇന്ന് ദുബൈയില്‍

  
Web Desk
November 02, 2025 | 12:52 AM

Gulf Suprabatham- Samastha 100th Anniversary Campaign Inauguration International Conference in Dubai today

ദുബൈ: ഗള്‍ഫ് സുപ്രഭാതത്തിന്റെ വാര്‍ഷികാഘോഷവും, സമസ്ത കേരളം ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം വാര്‍ഷിക പ്രചാരണോദ്ഘാടന അന്താരാഷ്ട്ര സമ്മേളനവും വിവിധ പരിപാടികളോടെ ഇന്ന് ഉച്ചയ്ക്ക് 2 മണി മുതല്‍ ദുബൈ ഊദ് മയ്ഥ അല്‍ നാസര്‍ ലിഷര്‍ ലാന്‍ഡില്‍ നടക്കും..

ഗള്‍ഫ് സുപ്രഭാതം മീഡിയ സെമിനാറും, സമസ്ത നൂറാം വാര്‍ഷിക പ്രചാരണോദ്ഘാടന അന്താരാഷ്ട്ര സമ്മേളനവും, സുപ്രഭാതം ഇപേപ്പര്‍ ലോഞ്ചിംഗും, ബിസിനസ് എക്‌സലന്‍സ് അവാര്‍ഡും ഉള്‍പ്പെടെ പ്രൗഢ പരിപാടികളാണ് വിപുലമായി സംഘടിപ്പിക്കുക.

ലോകത്ത് തുല്യതയില്ലാത്ത മാതൃക തീര്‍ത്തു മുന്നേറുന്ന കേരള മുസ്‌ലിം മോഡല്‍ വളര്‍ത്തിയെടുക്കാന്‍ വേണ്ടി ക്രിയാത്മക ഇടപെടലുകള്‍ നടത്തിയ യു.എ.ഇയിലെ പ്രവാസി മലയാളി മുസ്‌ലിംകളും പൊതു സമൂഹവും സമസ്തയുടെ മഹാ പണ്ഡിതന്മാരുടെ സാന്നിധ്യത്തില്‍ നടക്കുന്ന ഈ മഹാ സമ്മേളനം ചരിത്ര സംഭവമാക്കി മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്.

സുപ്രഭാതം ദിനപത്രത്തിന്റെ എട്ടാമത് എഡിഷനായി യു.എ.ഇയില്‍ തുടക്കം കുറിച്ച ഗള്‍ഫ് സുപ്രഭാതം ദിനപത്രം ചുരുങ്ങിയ കാലത്തിനുള്ളില്‍ നവോന്മേഷവും കരുത്തും പകരുന്ന വായനാ വിരുന്നൊരുക്കി പ്രവാസി മലയാളികളുടെ ഇഷ്ട ദിനപത്രമായി പുതിയ സുപ്രഭാതങ്ങള്‍ സമ്മാനിച്ച് മുന്നേറുകയാണ്.

സാന്നിധ്യമായി മഹാ വ്യക്തിത്വങ്ങള്‍

ആദര്‍ശ വിശുദ്ധിയുള്ള സമൂഹത്തെ രൂപപ്പെടുത്തിയെടുക്കുന്നതില്‍ വലിയ പങ്കു വഹിച്ച സ്ഥാപിത കാലം മുതലുള്ള സമസ്തയുടെ സമ്മേളനങ്ങളുടെ തുടര്‍ച്ചയായി പ്രമുഖ പണ്ഡിതന്മാരുടെ നേതൃത്വത്തില്‍ നടക്കുന്ന ഈ ചരിത്ര സംഗമം ഇവിടെ പ്രവാസ വഴികളിലും കരുത്തും ഊര്‍ജവുമായി മാറുമെന്നത് തീര്‍ച്ച.

സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, എം.ടി അബ്ദുള്ള മുസ്ലിയാര്‍, കൊയ്യോട് ഉമര്‍ മുസ്ലിയാര്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് പൂക്കോയ തങ്ങള്‍ അല്‍ ഐന്‍, പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, ഉസ്മാന്‍ ഫൈസി തോടാര്‍, അബ്ദുള്ള ഫൈസി കൊടക്, പി.എം അബ്ദുസ്സലാം ബാഖവി, അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി ബാംബ്രാണ, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, സത്താര്‍ പന്തലൂര്‍, ഒ.പി.എം അഷ്‌റഫ്, ശുഹൈബുല്‍ ഹൈതമി, മോയിന്‍ കുട്ടി മാസ്റ്റര്‍ തുടങ്ങിയ മതസാമൂഹികസാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യം ഈ മഹാ സംഗമത്തിന് ആത്മീയവൈജ്ഞാനിക മിഴിവേകും.

ഗള്‍ഫ് സുപ്രഭാതം ഇപേപ്പര്‍ ലോഞ്ചിങ് 

വാര്‍ത്താ ലോകത്ത് നേരിന്റെ വഴികളിലേക്ക് വെളിച്ചം വിതറിയ ഗള്‍ഫ് സുപ്രഭാതം ദിനപത്രം ഇപേപ്പര്‍ ലോഞ്ചിങ്ങിലൂടെ ഡിജിറ്റല്‍ മീഡിയ രംഗത്തേയ്ക്ക് കൂടി പ്രവേശിക്കുന്നു. വളര്‍ന്നു വരുന്ന നവീന സാധ്യതകള്‍ ഉപയോഗപ്പെടുത്തി ഗള്‍ഫ് സുപ്രഭാതം എന്ന പേരിനെ അന്വര്‍ത്ഥമാക്കാന്‍ യു.എ.ഇക്കൊപ്പം സഊദി അറേബ്യ, ഖത്തര്‍, ഒമാന്‍, കുവൈത്ത്, ബഹ്‌റൈന്‍ എന്നീ അഞ്ച് ഗള്‍ഫ് രാഷ്ട്രങ്ങളില്‍ക്കൂടി ഇപേപ്പറിലൂടെ ഇനി സാന്നിധ്യം അറിയിക്കുകയാണ്. ഗള്‍ഫ് സുപ്രഭാതം ഇപേപ്പറിലൂടെ വിവിധ ഗള്‍ഫ് രാഷ്ട്രങ്ങളുടെ നേരായ വാര്‍ത്തകള്‍ നേരത്തെ വായനക്കാരുടെ വിരല്‍ത്തുമ്പിലേക്ക് എത്തും.

ഇനി വിദേശ മലയാളികളുടെ വായനാ സംസ്‌കാരത്തിന് കരുത്തേകാനും ഗള്‍ഫ് മേഖലകളില്‍ ദൈനംദിനം വളര്‍ന്നു കൊണ്ടിരിക്കുന്ന ബിസിനസ്‌തൊഴില്‍സേവന മേഖലകളിലെ അവസരങ്ങളും വഴികളും അറിയിക്കാനും സാമൂഹികസാംസ്‌കാരിക ചുറ്റുപാടുകളെ സത്യസന്ധമായി ആവിഷ്‌കരിക്കാനും ഗള്‍ഫ് സുപ്രഭാതം സമ്പൂര്‍ണ ഓണ്‍ലൈന്‍ വാര്‍ത്താ ചാനലടക്കം വൈവിധ്യങ്ങള്‍ നിറഞ്ഞ വ്യത്യസ്ത പദ്ധതികള്‍ ജി.സി.സി രാജ്യങ്ങളെ കേന്ദ്രീകരിച്ചു തയാറാക്കും.

ഗള്‍ഫ് നാടുകളിലെയും നാട്ടിലെയും വാര്‍ത്തകളറിയാന്‍ കാത്തിരിക്കുന്ന മലയാളികള്‍ക്ക് സുപ്രഭാതം ദിനപത്രവും അതിന്റെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളും എന്നും ഏറെ വിലപ്പെട്ടതാണ്. പ്രവാസികളെ കേള്‍ക്കാനും കാണാനും ആഗ്രഹിക്കുന്നവരുടെയും അവകാശങ്ങള്‍ക്കായി പോരാടുന്നവരുടെയും ആശ്രയമാണ് സുപ്രഭാതം.

സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവന്‍ അടക്കമുള്ള മതസര്‍ക്കാര്‍സാമൂഹികസാംസ്‌കാരിക മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യത്തില്‍ ഗള്‍ഫ് സുപ്രഭാതം ഇപേപ്പര്‍ സമാരംഭം നിര്‍വഹിക്കപ്പെടും.

Gulf Suprabaatham- Samastha 100th Anniversary Campaign Inauguration International Conference in Dubai today



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദാബിയിൽ റൊണാൾഡോ മാജിക്: സൗഹൃദ മത്സരത്തിൽ അൽ-നസ്റിന് ഉജ്വല വിജയം; അൽ വഹ്ദയെ 4-2ന് തകർത്തു

uae
  •  2 days ago
No Image

ആര്‍.ശ്രീലേഖ പുറത്തുവിട്ട പ്രീപോള്‍ സര്‍വേ ഫലം നിര്‍മിച്ചത് ബി.ജെ.പി ഓഫിസില്‍- റിപ്പോര്‍ട്ട്

Kerala
  •  2 days ago
No Image

'കൂടെതാമസിക്കുന്നവരുമായി വാക്കുതര്‍ക്കം, പിന്നാലെ ഫ്‌ലാറ്റില്‍ നിന്നിറങ്ങിപ്പോയി'; ദുരൂഹത ബാക്കിയാക്കി മലയാളി യുവാവിന്റെ മരണം

uae
  •  2 days ago
No Image

കേന്ദ്ര മുന്‍ ആഭ്യന്തര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ശിവരാജ് പാട്ടീല്‍ അന്തരിച്ചു

National
  •  2 days ago
No Image

യുഎഇയിൽ ഈ ആഴ്ച മുഴുവൻ മഴയ്ക്കും തണുപ്പിനും സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  2 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തില്‍ ഫ്‌ളാറ്റ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷന്റെ നോട്ടിസ്

Kerala
  •  2 days ago
No Image

വൈഡോഡ് വൈഡ്, ഓവർ എറിഞ്ഞുതീർക്കാൻ എടുത്തത് 13 പന്തുകൾ; അർഷ്ദീപിന്റെ ബൗളിം​ഗിൽ കട്ടക്കലിപ്പിലായി ​ഗംഭീർ

Cricket
  •  2 days ago
No Image

യുഎസ് സമ്മർദ്ദം; ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് 50% ചുങ്കം ചുമത്തി മെക്‌സിക്കോ

International
  •  2 days ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം നാളെ: ഇനി നെഞ്ചിടിപ്പിന്റെ മണിക്കൂറുകൾ; പ്രതീക്ഷയോടെ മുന്നണികൾ

Kerala
  •  2 days ago
No Image

ബൈറോൺ ശൈത്യ കൊടുങ്കാറ്റ്: ഗസ്സയിൽ എട്ട് മാസം പ്രായമുള്ള കുഞ്ഞ് മരവിച്ച് മരിച്ചു; ലക്ഷക്കണക്കിന് കുടുംബങ്ങൾ ദുരിതത്തിൽ 

International
  •  2 days ago