HOME
DETAILS
MAL
സൗദിയിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ മലയാളി യുവാവ് കുഴഞ്ഞുവീണു മരിച്ചു
November 02, 2025 | 1:33 AM
ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ മലയാളി യുവാവ് കുഴഞ്ഞുവീണു മരിച്ചു. എറണാകുളം തൃപ്പൂണിത്തറ സ്വദേശി റോയിസ് മാത്യു തോമസാ(42)ണ് മരിച്ചത്. ജിദ്ദ നവോദയ ഖാലിദ് ബിൻ വലീദ് ഏരിയ അൽ ഹമ്ര യൂണിറ്റ് അംഗമാണ്.
ജിദ്ദയിലെ അൽഫ ട്രേഡിംഗ് കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ- ദയ സെബാസ്റ്റ്യൻ. മക്കൾ- ഹേസൽ റോയസ് തോമസ്, സ്റ്റീവ് റോയിസ് തോമസ്. മൃതദേഹം നാട്ടിൽ എത്തിച്ചു സംസ്കരിക്കും. ഇതിനുള്ള നിയമനടപടികൾക്കായി ജിദ്ദ നവോദയ ജീവകാരുണ്യ വിഭാഗം രംഗത്തുണ്ട്.
A young Malayali man collapsed and died while playing cricket in Jeddah
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."