HOME
DETAILS

ലക്ഷ്മണന് പിന്നാലെ രാമനും; പാലക്കാട് ചിറ്റൂരില്‍ കുളത്തില്‍ മുങ്ങിമരിച്ച ഇരട്ട സഹോദരങ്ങലില്‍ രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി

  
Web Desk
November 02, 2025 | 5:55 AM

tragedy in chittur palakkad  bodies of twin brothers found in pond

ചിറ്റൂര്‍: ചിറ്റൂരില്‍ ഇരട്ടക്കുട്ടികള്‍ കുളത്തില്‍ മുങ്ങി മരിച്ചു. ചിറ്റൂര്‍ സ്വദേശി കാശി വിശ്വനാഥന്റെ മക്കളായ രാമനും ലക്ഷ്മണനുമാണ് ലങ്കേശ്വരം ശിവക്ഷേത്ര കുളത്തില്‍ മുങ്ങി മരിച്ചത്. ഇന്നലെ വൈകിട്ടാണ് അണിക്കോടുനിന്ന് ഇരുവരെയും കാണാതായത്. ചിറ്റൂര്‍ ബോയ്സ് ഹൈസ്‌കൂളിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ഥികളായിരുന്നു.


ഇലക്ട്രിക് സ്‌കൂട്ടറിലാണ് കുട്ടികള്‍ വീട്ടില്‍നിന്ന് പോയത്. രാത്രിയായിട്ടും വീട്ടില്‍ എത്താത്തതിനെ തുടര്‍ന്നാണ് തിരച്ചില്‍ നടത്തിയത്. അന്വേഷണം നടക്കുന്നതിനിടെയാണ് രാമന്റെ വസ്ത്രങ്ങള്‍ കുളത്തിന്റെ കരയില്‍ കണ്ടെത്തി. ഫയര്‍ഫോഴ്സ് രാവിലെ നടത്തിയ തിരച്ചിലില്‍ ലക്ഷ്മണന്റെ മൃതദേഹം ആദ്യം കണ്ടെത്തി. പിന്നീട് രാമന്റെ മൃതദേഹവും കണ്ടെത്തി. ഇരുവര്‍ക്കും നീന്തല്‍ അറിയില്ലായിരുന്നു.

വയനാട് ജില്ലയിലും ഇന്ന് ഒരു മുങ്ങി മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പെരുങ്കോട മുത്താറിക്കുന്ന് ഭാഗത്ത് 14 വയസുള്ള വിദ്യാര്‍ഥിയാണ് പുഴയില്‍ മുങ്ങി മരിച്ചു. മേപ്പാടി പാലവയല്‍ സ്വദേശിയായ ആര്യ ദേവ് ആണ് മരിച്ചത്. ബന്ധു വീട്ടിലേക്ക് വിരുന്നെത്തിയതായിരുന്ന ആര്യ ദേവ്. നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ കുട്ടിയെ കണ്ടെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മേപ്പാടി ഗവ. സ്‌കൂളിലെ 10ാം ക്ലാസ് വിദ്യാര്‍ഥിയാണ് ആര്യ ദേവ്. പിതാവ് അനില്‍. മാതാവ് രമ്യ. മൃതദേഹം വൈത്തിരി ആശുപത്രിയില്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വേണ്ടത് വെറും നാല് റൺസ്; ടി-20യിൽ ചരിത്രം സൃഷ്ടിക്കാനൊരുങ്ങി സഞ്ജു

Cricket
  •  a day ago
No Image

പ്ലാസ്റ്റിക് നിരോധനം മുതൽ പഞ്ചസാര നികുതി വരെ; 2026ൽ യുഎഇ നടപ്പാക്കുന്ന പ്രധാന മാറ്റങ്ങളറിയാം

uae
  •  a day ago
No Image

റിയാദ് - മനില വിമാന ടിക്കറ്റ് ഇനി ഒരു സഊദി റിയാലിന്; സർവിസ് ആരംഭിക്കാനൊരുങ്ങി സെബു പസഫിക്

Saudi-arabia
  •  a day ago
No Image

ആ രണ്ട് താരങ്ങൾ ഇന്ത്യൻ ടി-20 ടീമിൽ ഇല്ലാത്തത് നല്ലതാണ്: സൗത്ത് ആഫ്രിക്കൻ ക്യാപ്റ്റൻ

Cricket
  •  a day ago
No Image

യാത്രക്കാരെ വലച്ച ഇന്‍ഡിഗോയ്‌ക്കെതിരേ നടപടിയുമായി കേന്ദ്രം; സര്‍വ്വിസ് വെട്ടിക്കുറച്ചേക്കും

National
  •  a day ago
No Image

യുഎഇയിലെ പെണ്‍പുലികള്‍; കുതിര സവാരിയില്‍ തിളങ്ങി എമിറാത്തി പെണ്‍കുട്ടികള്‍ 

uae
  •  a day ago
No Image

ദിരിയ സ്ക്വയറിൽ ആപ്പിൾ ഫ്ലാഗ്ഷിപ്പ് സ്റ്റോർ; ദിരിയ കമ്പനിയുമായി കരാറില്‍ ഒപ്പുവച്ച് ആപ്പിള്‍

Saudi-arabia
  •  a day ago
No Image

ആർ. ശ്രീലേഖയുടെ 'സർവേ' പോസ്റ്റ് വിവാദത്തിൽ; നടപടി എടുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ, പോസ്റ്റ് ഡിലീറ്റ് ചെയ്തു

Kerala
  •  a day ago
No Image

രണ്ട് ​ഗോളുകൾ,ഒരു അസിസ്റ്റ്; 4-1 ന്റെ തകർപ്പൻ വിജയം നേടിയിട്ടും യുണൈറ്റഡ് നായകന് മോശം പ്രകടനമെന്ന് വിമർശനം

Football
  •  a day ago
No Image

കുവൈത്തിൽ വൻ ലഹരിവേട്ട; ഏഴ് കിലോഗ്രാം മയക്കുമരുന്നുമായി പ്രവാസി അറസ്റ്റിൽ

Kuwait
  •  a day ago