ആറാമത് ഇസ്‌ലാമിക് സോളിഡാരിറ്റി ഗെയിംസ് നവംബർ ഏഴ് മുതൽ റിയാദിൽ; പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കി സഊദി ആഭ്യന്തര മന്ത്രാലയം
റിയാദ്: ആറാമത് ഇസ്‌ലാമിക് സോളിഡാരിറ്റി ഗെയിംസ് 2025 നവംബർ 7 മുതൽ 21 വരെ സഊദി അറേബ്യൻ തലസ്ഥാനമായ റിയാദിൽ നടക്കും. ഈ സാഹചര്യത്തിൽ ഇസ്‌ലാമിക് സോളിഡാരിറ്റി ഗെയിംസിനോട് അനുബന്ധിച്ച് പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കിയിരിക്കുകയാണ് സഊദി ആഭ്യന്തര മന്ത്രാലയം.
ഗെയിംസിൻ്റെ സംഘാടക സമിതിയുമായി സഹകരിച്ചുകൊണ്ട് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള പാസ്പോർട്ട് ഡയറക്ടറേറ്റ് ജനറലാണ് (ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട്‌സ്) ഈ സ്റ്റാമ്പ് അവതരിപ്പിച്ചത്.
ആഗോളതലത്തിൽ 57 രാജ്യങ്ങളിൽ നിന്നുള്ള കായികതാരങ്ങൾ ഇസ്‌ലാമിക് സോളിഡാരിറ്റി ഗെയിംസിൽ പങ്കെടുക്കും. മത്സരാർത്ഥികൾ 21 കായിക ഇനങ്ങളിലും രണ്ട് പാരാലിമ്പിക് കായിക ഇനങ്ങളിലും രണ്ട് പ്രദർശന കായിക ഇനങ്ങളിലുമായാണ് മാറ്റുരയ്ക്കുക.
സഊദി അറേബ്യയിലേക്ക് എത്തുന്ന യാത്രക്കാരുടെ പാസ്പോർട്ടിൽ ഈ സ്മാരക സ്റ്റാമ്പ് പതിപ്പിക്കും. റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം, ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം, മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം തുടങ്ങിയ വിമാനത്താവളങ്ങളിലാണ് ഇതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.
ഇസ്‌ലാമിക് സോളിഡാരിറ്റി ഗെയിംസിൻ്റെ ഓർമ്മ നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കിയിരിക്കുന്നത്.
The 6th Islamic Solidarity Games are scheduled to take place in Riyadh, Saudi Arabia, from November 7 to 21, 2025. To commemorate this event, the Saudi Ministry of Interior has released a special stamp.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."