HOME
DETAILS

സഊദിയിൽ ചരിത്രം തിരുത്തിക്കുറിച്ച് റൊണാൾഡോ; കുതിച്ചുകയറിയത് വമ്പൻ റെക്കോർഡിൽ

  
November 02, 2025 | 6:28 AM

ristiano Ronaldo scored a brace for Al Nasr as Al Nasr achieved a stunning victory

സഊദി പ്രൊ ലീഗിൽ വിജയക്കുതിപ്പ് തുടർന്ന് അൽ നസർ. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ അൽ ഫെയ്‌ഹായെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അൽ നസർ തകർത്തുവിട്ടത്. അൽ നസറിനായി നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇരട്ട ഗോൾ നേടി തിളങ്ങിയപ്പോൾ അൽ നസർ മിന്നും വിജയം കൈവരിക്കുകയായിരുന്നു. മത്സരത്തിൽ ജേസണിലൂടെ അൽ നസർ ആണ് ആദ്യ ഗോൾ നേടിയത്.

എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് തന്നെ റൊണാൾഡോ അൽ നസറിനായി സമനില ഗോൾ നേടി. ഒടുവിൽ ആദ്യ പകുതിയിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി പോയിന്റുകൾ പങ്കുവെക്കുകയായിരുന്നു. രണ്ടാം പകുതിയിൽ ഇരു ടീമുകളും വിജയഗോളിനായി മികച്ച നീക്കങ്ങൾ നടത്തി. ഒടുവിൽ മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ ലഭിച്ച പെനാൽറ്റി കൃത്യമായി ലക്ഷ്യത്തിൽ എത്തിച്ചുകൊണ്ട് റൊണാൾഡോ അൽ നസറിന് ത്രില്ലർ വിജയം സമ്മാനിക്കുകയായിരുന്നു. 

 മത്സരത്തിലെ ഇരട്ട ഗോൾ നേട്ടത്തിന് പിന്നാലെ സഊദി പ്രൊ ലീഗിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരങ്ങളുടെ പട്ടികയിൽ ആറാം സ്ഥാനത്തേക്ക് ഉയർന്നിരിക്കുകയാണ് റൊണാൾഡോ. ഇതുവരെ 82 ലീഗ് ഗോളുകളാണ് റൊണാൾഡോ അൽ നസറിനായി അടിച്ചുകൂട്ടിയിട്ടുള്ളത്. 81 ഗോളുകൾ നേടിയ സെനഗൽ താരം ബാഫെറ്റിംബി ഗോമിസിനെ മറികടന്നാണ് റൊണാൾഡോയുടെ കുതിപ്പ്. യാസർ അൽ ഖഹ്താനി(106), മുഹമ്മദ് അൽ സഹ്‌ലവി(108), അബ്ദുറസാഖ് ഹംദള്ള(150), നാസർ അൽ ഷംറാനി(154) എന്നിവരാണ് റൊണാൾഡോയുടെ മുന്നിലുള്ളത്. 156 ഗോളുകൾ നേടിയ ഒമർ അൽ സോമയാണ് സഊദി പ്രൊ ലീഗിലെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരൻ. 

അതേസമയം പുതിയ സീസൺ തുടങ്ങുന്നതിന് മുന്നോടിയായി നടന്ന സഊദി സൂപ്പർ കപ്പ് ഫൈനലിൽ അൽ അൽ അഹ്ലിക്കെതിരെ ഗോൾ നേടിയതോടെ മറ്റൊരു ചരിത്രനേട്ടവും റൊണാൾഡോ സ്വന്തമാക്കിയിരുന്നു. അൽ നസറിനൊപ്പം 100 ഗോളുകൾ എന്ന പുതിയ നേട്ടമാണ് റൊണാൾഡോ കൈവരിച്ചത്. ഇതോടെ ഫുട്ബോളിന്റെ ചരിത്രത്തിൽ നാല് വ്യത്യസ്ത ക്ലബ്ബുകൾക്ക് വേണ്ടിയും ദേശീയ ടീമിന് വേണ്ടിയും 100 ഗോളുകൾ നേടുന്ന ആദ്യ താരമായും റൊണാൾഡോ മാറി. അൽ നസറിന് പുറമെ മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ്, യുവന്റസ് എന്നീ ടീമുകൾക്കാണ് റൊണാൾഡോ 100 ഗോളുകൾ നേടിയത്. പോർച്ചുഗീസ് ദേശീയ ടീമിനായി 138 ഗോളുകളും റൊണാൾഡോ നേടി. 

Al Nasr continued their winning streak in the Saudi Pro League. Al Nasr defeated Al Fayha by 2 goals to 1 in the match held the previous day. Captain Cristiano Ronaldo scored a brace for Al Nasr as Al Nasr achieved a stunning victory.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വേണ്ടത് വെറും നാല് റൺസ്; ടി-20യിൽ ചരിത്രം സൃഷ്ടിക്കാനൊരുങ്ങി സഞ്ജു

Cricket
  •  a day ago
No Image

പ്ലാസ്റ്റിക് നിരോധനം മുതൽ പഞ്ചസാര നികുതി വരെ; 2026ൽ യുഎഇ നടപ്പാക്കുന്ന പ്രധാന മാറ്റങ്ങളറിയാം

uae
  •  a day ago
No Image

റിയാദ് - മനില വിമാന ടിക്കറ്റ് ഇനി ഒരു സഊദി റിയാലിന്; സർവിസ് ആരംഭിക്കാനൊരുങ്ങി സെബു പസഫിക്

Saudi-arabia
  •  a day ago
No Image

ആ രണ്ട് താരങ്ങൾ ഇന്ത്യൻ ടി-20 ടീമിൽ ഇല്ലാത്തത് നല്ലതാണ്: സൗത്ത് ആഫ്രിക്കൻ ക്യാപ്റ്റൻ

Cricket
  •  a day ago
No Image

യാത്രക്കാരെ വലച്ച ഇന്‍ഡിഗോയ്‌ക്കെതിരേ നടപടിയുമായി കേന്ദ്രം; സര്‍വ്വിസ് വെട്ടിക്കുറച്ചേക്കും

National
  •  a day ago
No Image

യുഎഇയിലെ പെണ്‍പുലികള്‍; കുതിര സവാരിയില്‍ തിളങ്ങി എമിറാത്തി പെണ്‍കുട്ടികള്‍ 

uae
  •  a day ago
No Image

ദിരിയ സ്ക്വയറിൽ ആപ്പിൾ ഫ്ലാഗ്ഷിപ്പ് സ്റ്റോർ; ദിരിയ കമ്പനിയുമായി കരാറില്‍ ഒപ്പുവച്ച് ആപ്പിള്‍

Saudi-arabia
  •  a day ago
No Image

ആർ. ശ്രീലേഖയുടെ 'സർവേ' പോസ്റ്റ് വിവാദത്തിൽ; നടപടി എടുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ, പോസ്റ്റ് ഡിലീറ്റ് ചെയ്തു

Kerala
  •  a day ago
No Image

രണ്ട് ​ഗോളുകൾ,ഒരു അസിസ്റ്റ്; 4-1 ന്റെ തകർപ്പൻ വിജയം നേടിയിട്ടും യുണൈറ്റഡ് നായകന് മോശം പ്രകടനമെന്ന് വിമർശനം

Football
  •  a day ago
No Image

കുവൈത്തിൽ വൻ ലഹരിവേട്ട; ഏഴ് കിലോഗ്രാം മയക്കുമരുന്നുമായി പ്രവാസി അറസ്റ്റിൽ

Kuwait
  •  a day ago