HOME
DETAILS

'പ്രതിസന്ധികൾക്കിടയിലും മൂല്യ സംരക്ഷണത്തിൽ അച്ചടി മാധ്യമങ്ങൾ ഇന്നും മുന്നിൽ, മൂല്യാധിഷ്ഠിത മാധ്യമ പ്രവർത്തനത്തിൽ സുപ്രഭാതം മാതൃക': എൻ.കെ പ്രേമചന്ദ്രൻ എം.പി

  
Web Desk
November 02, 2025 | 4:10 PM

print media leads in value preservation amid crises says nk premachandran mp

ദുബൈ: വിവരങ്ങൾ സമൂഹത്തിനെത്തിക്കുക എന്നതിനപ്പുറം വാർത്ത ഇന്ന് ആഘോഷമായി മാറുന്ന സാഹചര്യത്തിലും, യഥാർത്ഥ മൂല്യങ്ങൾ നിലനിർത്തി അച്ചടി മാധ്യമങ്ങൾ ഇന്നും പിടിച്ചു നിൽക്കുന്നുവെന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പി. സമസ്ത നൂറാം വാർഷിക അന്താരാഷ്ട്ര പ്രചാരണ സമ്മേളന-ഗൾഫ് സുപ്രഭാതം വാർഷികാഘോഷത്തിന്റെ ഭാഗമായി ദുബൈ അൽ നാസർ ലിഷർ ലാൻഡിൽ സംഘടിപ്പിച്ച മീഡിയ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അച്ചടി മാധ്യമങ്ങളുടെ കാലം കഴിഞ്ഞിട്ടില്ലെന്ന് മികച്ച നിലയിൽ സമൂഹത്തിൽ അടയാളപ്പെടുത്തുന്നു സുപ്രഭാതം എന്നും, മൂല്യാധിഷ്ഠിത മാധ്യമ പ്രവർത്തനത്തിന്റെ അതേ പാതയിൽ അതിന്റെ ഗൾഫ് എഡിഷനും മാതൃകയും, മുന്നേറ്റവും നടത്തുന്നുവെന്നതും ആഹ്ലാദകരമാണെന്നും അദ്ദേഹം പറഞ്ഞു.

സ്വതന്ത്രവും നിഷ്പക്ഷവുമായ മാധ്യമപ്രവർത്തനം ഇന്ന് പ്രതിസന്ധി നേരിടുന്നു. ഇന്ത്യൻ ഭരണഘടനയുടെ പത്തൊമ്പതാം അനുഛേദം വ്യക്തി സ്വാതന്ത്ര്യത്തെ എടുത്തു കാട്ടുന്നതാണ്. എന്നാൽ, നമ്മുടെ നാട്ടിൽ മാധ്യമ മേഖല സാമൂഹിക വീക്ഷണം തീരെ ഇല്ലാതെ കോർപറേറ്റ്വത്കരണത്തിൽ അമ്പേ അമർന്നു കഴിഞ്ഞെന്നും, രാജ്യത്തെ അഭിപ്രായ പ്രകടന സ്വാതന്ത്ര്യം ദുർബലമായി വരുന്നത് പ്രയാസകരമായ പൗര ജീവിതത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ പാർലമെന്റിൽ ഐ.ടി നിയമം അറുപത്തൊമ്പതാം വകുപ്പ് അവതരിപ്പിച്ചപ്പോൾ അതിലെ ജനാധിപത്യ വിരുദ്ധമായ കാര്യങ്ങളെ ശക്തമായി എതിർക്കാനും, കരുത്തുറ്റ പ്രതിഷേധം തീർക്കാനും തങ്ങൾ പ്രതിപക്ഷ എം.പിമാർ ശ്രമിച്ചുവെന്നും, രാജ്യത്തിന്റെ മതേതര മൂല്യങ്ങൾ സംരക്ഷിക്കാൻ നാം എപ്പോഴും ജാഗരൂകരാവണമെന്നും അദ്ദേഹം പറഞ്ഞു.

ജനകീയ വിഷയങ്ങളെ അടിച്ചമർത്തുന്ന സംഭവങ്ങൾ രാജ്യമെമ്പാടും നാം കാണുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും വലുതും, മഹത്തായതുമായ സമരമായിരുന്നു കർഷക പ്രക്ഷോഭം. അതിനെ പരാജയപ്പെടുത്താൻ അധികാരികൾ എമ്പാടും പരിശ്രമിച്ചു. രാജ്യത്തെ മുഖ്യധാരാ മാധ്യമങ്ങൾ ഈ പ്രക്ഷോഭം പരാജയപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ, സമാന്തര മാധ്യമങ്ങളാണ് ആ ജനകീയ പ്രക്ഷോഭത്തെ ജനമനസ്സിൽ പ്രതിഷ്ഠിച്ചത്.

ഒരു വാണിജ്യ താല്പര്യവുമില്ലാതെ സുപ്രഭാതം മുന്നേറ്റം സൃഷ്ടിച്ചത് അത്ഭുതമാണെന്നും, സമൂഹ ജീവിതത്തിന്റെ കണ്ണാടിയാണ് അതെന്നതും അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.

സുപ്രഭാതം സി.ഇ.ഒ മുസ്തഫ മുണ്ടുപാറ മീഡിയ സെമിനാറിൽ ആമുഖം അവതരിപ്പിച്ചു. സുപ്രഭാതം റെസിഡന്റ് എഡിറ്റർ സത്താർ പന്തലൂർ മോഡറേറ്റർ ആയിരുന്നു. 'മാറുന്ന കാലത്തെ മാറുന്ന മാധ്യമ പ്രവർത്തനം' എന്ന വിഷയം ഗൾഫ് സുപ്രഭാതം റെസിഡന്റ് എഡിറ്റർ ജലീൽ പട്ടാമ്പി അവതരിപ്പിച്ചു. ഷാഫി പറമ്പിൽ എം.പി, പ്രമുഖ മാധ്യമ പ്രവർത്തകരായ അഭിലാഷ് മോഹനൻ (മാതൃഭൂമി ന്യൂസ്), എം.സി.എ നാസർ, ഷുഐബുൽ ഹൈത്തമി സംസാരിച്ചു. പാനലിസ്റ്റുകൾ സദസ്സുമായും സംവദിച്ചു. ഗൾഫ് സുപ്രഭാതം കൺവീനർ അബ്ദുൽ റസാഖ് വളാഞ്ചേരി നന്ദി പറഞ്ഞു.

nk premachandran mp praises print media for upholding values in challenging times highlighting suprabhatam as a model for value-based journalism at its 40th anniversary event in kochi 2025.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദീപക്കിന്റെ ആത്മഹത്യ; ഷിംജിതയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലിസ് ഇന്ന് അപേക്ഷ സമർപ്പിക്കും

Kerala
  •  20 hours ago
No Image

ശബരിമല സ്വർണ്ണക്കൊള്ള; എൻ വാസുവിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

Kerala
  •  21 hours ago
No Image

ശബരിമല സ്വര്‍ണക്കൊള്ള; മുഖ്യപ്രതികളുടെ 1.3 കോടി രൂപയുടെ സ്വത്തുക്കള്‍ മരവിപ്പിച്ച് ഇ.ഡി

Kerala
  •  a day ago
No Image

ഗ്രീന്‍ലാന്‍ഡില്‍ റഷ്യയും ചൈനയും കണ്ണുവെയ്ക്കുന്നു; രക്ഷിക്കാന്‍ അമേരിക്കയ്ക്ക് മാത്രമേ കഴിയൂ; ലോക സാമ്പത്തിക ഫോറത്തില്‍ ട്രംപ് 

International
  •  a day ago
No Image

കിവികളെ നിലംതൊടാതെ പറത്തി; ആദ്യ ടി-20യിൽ ഇന്ത്യക്ക് വമ്പൻ ജയം

Cricket
  •  a day ago
No Image

മെട്രോ നഗരങ്ങളോട് പ്രിയം, കേരളത്തോട് അവഗണന; ദുബൈ-കൊച്ചി സർവീസ് നിർത്തലാക്കാൻ ഒരുങ്ങി എയർ ഇന്ത്യ 

uae
  •  a day ago
No Image

താമരശ്ശേരി ചുരത്തില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം; നവീകരണ പ്രവര്‍ത്തികള്‍ പുനരാരംഭിക്കുന്നു

Kerala
  •  a day ago
No Image

ഇങ്ങനെയും 5000 അടിക്കാം! ലോക റെക്കോർഡ് സ്വന്തമാക്കി അഭിഷേക് ശർമ്മ

Cricket
  •  a day ago
No Image

വിവാഹത്തെ എതിര്‍ത്ത ഉമ്മയെ മകന്റെ പെണ്‍സുഹൃത്ത് കറിക്കത്തി കൊണ്ട് ആക്രമിച്ചു 

Kerala
  •  a day ago
No Image

പള്ളിക്കകത്ത് ഇഫ്താർ പാടില്ല, ഉച്ചഭാഷിണികൾക്കും നിയന്ത്രണം; സഊദിയിലെ പുതിയ റമദാൻ ചട്ടങ്ങൾ ഇവയാണ്

Saudi-arabia
  •  a day ago