HOME
DETAILS

കുട്ടികൾക്ക് അപകടകരം; 'ലബുബു' കളിപ്പാട്ടം വിപണിയിൽ നിന്ന് നീക്കം ചെയ്യാൻ കുവൈത്ത്

  
November 02, 2025 | 4:48 PM

kuwait bans labubu toy dangerous for children market removal order 2025

കുവൈത്ത് സിറ്റി: കുട്ടികൾക്ക് ശ്വാസംമുട്ടൽ സാധ്യതയുണ്ടാക്കുന്ന തരത്തിലുള്ള നിർമ്മാണ തകരാറുകൾ കണ്ടെത്തിയതിനെ തുടർന്ന് പ്രശസ്ത കളിപ്പാട്ടമായ 'ലബുബു' (Labubu) തിരിച്ചുവിളിക്കാൻ ഉത്തരവിട്ട് കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം. TOY3378 മോഡൽ കളിപ്പാട്ടമാണ് മന്ത്രാലയം വിപണിയിൽ നിന്ന് നീക്കം ചെയ്യുന്നത്.

ശ്വാസംമുട്ടൽ സാധ്യത

കളിപ്പാട്ടത്തിൻ്റെ ചില ഭാഗങ്ങൾ എളുപ്പത്തിൽ വേർപെട്ടുപോരാൻ സാധ്യതയുണ്ടെന്നും ഇത് ചെറിയ കുട്ടികൾക്ക് ശ്വാസംമുട്ടൽ പോലുള്ള ഗുരുതരമായ അപകടങ്ങൾ ഉണ്ടാക്കുമെന്നും മന്ത്രാലയം ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ അറിയിച്ചു.

മന്ത്രാലയത്തിന്റെ അഭ്യർത്ഥന പ്രകാരം, മാതാപിതാക്കളും രക്ഷിതാക്കളും ഈ ഉൽപ്പന്നം ഉപയോഗിക്കുന്നത് ഉടൻ നിർത്തുകയും കുട്ടികൾക്ക് ലഭ്യമല്ലാത്ത സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുകയും ചെയ്യണം.

റീഫണ്ട് ലഭിക്കും

കുവൈത്തിലുടനീളമുള്ള എല്ലാ ചില്ലറ വ്യാപാരികളോടും ഈ കളിപ്പാട്ടം കടകളിൽ നിന്ന് ഉടൻ നീക്കം ചെയ്യാൻ നിർദ്ദേശിച്ചിട്ടുണ്ട്. ലബുബു TOY3378 ഇതിനകം വാങ്ങിയ ഉപഭോക്താക്കൾക്ക്, പൂർണ്ണമായ റീഫണ്ടിനായി ഈ കളിപ്പാട്ടം അംഗീകൃത വിതരണക്കാരനായ ഹുസൈൻ അബ്ദുല്ല ദഷ്തി എസ്റ്റാബ്ലിഷ്‌മെന്റിന് തിരികെ നൽകാവുന്നതാണ്.

റീഫണ്ടിനായി ഉപഭോക്താക്കൾക്ക് 96000017 അല്ലെങ്കിൽ 56539540 എന്നീ നമ്പറുകളിൽ കമ്പനിയെ ബന്ധപ്പെടാം.

എന്താണ് ലബുബു?

ഹോങ്കോംഗ് ആർട്ടിസ്റ്റ് കാസിംഗ് ലംഗ്, ചൈനീസ് ബ്രാൻഡായ പോപ്പ് മാർട്ടുമായി സഹകരിച്ച് സൃഷ്ടിച്ച ഡിസൈനർ കളക്റ്റബിൾ കളിപ്പാട്ടമാണ് ലബുബു. ഉയരമുള്ള ചെവികളും വൃത്താകൃതിയിലുള്ള കണ്ണുകളും പൈശാചികമായ ചിരിയുമുള്ള ഈ കഥാപാത്രം കുട്ടികൾക്കിടയിൽ 'വൃത്തികെട്ട ഭംഗിയുള്ള' അഥവാ അ​ഗ്ലീ ക്യൂട്ട് (Ugly Cute) എന്ന പേരിലാണ് അറിയപ്പെടുന്നത്.

ഉള്ളിലെ രൂപം മറച്ചുവെച്ച് വിൽക്കുന്ന 'ബ്ലൈൻഡ് ബോക്‌സ്' കളിപ്പാട്ടങ്ങൾക്ക് ലോകമെമ്പാടും വലിയ പ്രചാരം ലഭിച്ചിട്ടുണ്ട്. 2024-ൻ്റെ തുടക്കം മുതൽ ലിമിറ്റഡ് എഡിഷൻ പതിപ്പുകൾക്ക് ആവശ്യകത കുതിച്ചുയർന്നെങ്കിലും, ഇത് ഓൺലൈൻ തട്ടിപ്പുകൾ വർദ്ധിക്കുന്നതിനും വ്യാജ വെബ്‌സൈറ്റുകൾ പെരുകുന്നതിനും കാരണമായിട്ടുണ്ട്. അതിനാൽ, അം​ഗീകൃത പ്ലാറ്റ്‌ഫോമുകളിൽ നിന്ന് മാത്രം കളിപ്പാട്ടങ്ങൾ വാങ്ങാൻ സൈബർ സുരക്ഷാ സ്ഥാപനമായ കാസ്‌പെർസ്‌കി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

kuwait orders removal of popular labubu toy from market due to choking hazards for kids under 3. learn about the safety concerns, global recalls, and tips for parents in 2025.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്യലഹരിയിൽ മകന്റെ ക്രൂരമർദ്ദനം; മുൻ ന​ഗരസഭാ കൗൺസിലർ മരിച്ചു

crime
  •  2 days ago
No Image

ഇന്‍ഡിഗോ പ്രതിസന്ധി; യാത്രക്കാര്‍ക്കായി സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് റെയില്‍വേ; ബുക്കിങ് ആരംഭിച്ചു

Kerala
  •  2 days ago
No Image

മംഗളൂരുവിൽ വിദ്യാർഥികൾക്ക് എംഡിഎംഎ വിൽക്കാൻ ശ്രമിച്ച കേസ്; മലയാളികൾ ഉൾപ്പെടെ അഞ്ച് പ്രതികൾക്ക് തടവും, ഏഴ് ലക്ഷം പിഴയും

Kerala
  •  2 days ago
No Image

കടമക്കുടി നിങ്ങളെ മാറ്റിമറിക്കും'; കൊച്ചിയുടെ ദ്വീപ് സൗന്ദര്യത്തെ വാനോളം പുകഴ്ത്തി ആനന്ദ് മഹീന്ദ്രയുടെ ഥാർ യാത്ര

Kerala
  •  2 days ago
No Image

ഷെയർ ടാക്സി സേവനം അൽ മക്തൂം വിമാനത്താവളത്തിലേക്കും വേൾഡ് ട്രേഡ് സെന്ററിലേക്കും വ്യാപിപ്പിക്കാൻ ഒരുങ്ങി ദുബൈ ആർടിഎ

uae
  •  2 days ago
No Image

'പൂരം' കലക്കല്‍ മാതൃക; തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് ആരാധനാലയങ്ങള്‍ ആക്രമിക്കാന്‍ ബിജെപി ഗൂഢാലോചന നടത്തുന്നു; രാജിവെച്ച യുവ നേതാവിന്റെ വെളിപ്പെടുത്തല്‍

Kerala
  •  2 days ago
No Image

മെഡിസെപ് ആനുകൂല്യം നിഷേധിച്ച കേസ്: കിഴിശ്ശേരി സ്വദേശിനിക്ക് വൻ തുക നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  2 days ago
No Image

'എത്ര തിരഞ്ഞെടുപ്പുകളിൽ തോറ്റാലും ഞങ്ങൾ നിങ്ങളോടും നിങ്ങളുടെ പ്രത്യയശാസ്ത്രത്തോടും പോരാടും'; മോദിയെയും ബിജെപിയെയും കടന്നാക്രമിച്ച് പ്രിയങ്കാ ഗാന്ധി

National
  •  2 days ago
No Image

സ്ഥാനാർഥികളുടെ വിയോഗം: വിഴിഞ്ഞത്തും മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിലെയും തെരഞ്ഞെടുപ്പ് മാറ്റിവെച്ചു

Kerala
  •  2 days ago
No Image

ഗുരുതര നിയമലംഘനം; മിഡോഷ്യൻ സർവകലാശാലയുടെ അംഗീകാരം പിൻവലിച്ച് യുഎഇ മന്ത്രാലയം

uae
  •  2 days ago