ലോക കിരീടം ചൂടിയ ഇന്ത്യൻ പെൺപടക്ക് കോടികളുടെ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ
ഐസിസി വനിത ലോകകപ്പ് വിജയിച്ച ഇന്ത്യൻ ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. ചരിത്രത്തിലെ ആദ്യ ലോകകപ്പ് വിജയത്തിന് 51 കോടി രൂപയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. ബിസിസിഐ സെക്രട്ടറി ദേവജിത് സൈകയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ചാമ്പ്യൻമാരായ ഇന്ത്യക്ക് ഐസിസിയിൽ നിന്നും 4.48 മില്യൺ ഡോളർ ആണ് സമ്മാനത്തുകയായി ലഭിക്കുക. ആകെ സമ്മാനത്തുക 123 കോടി രൂപയാണ്. ടൂർണമെന്റ് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന തുകയാണിത്. കഴിഞ്ഞ എഡിഷനേക്കാൾ 297 ശതമാനം വർധനവാണ് ഇതിൽ ഉണ്ടായിരിക്കുന്നത്.
കലാശ പോരാട്ടത്തിൽ സൗത്ത് ആഫ്രിക്കയെ 52 റൺസിന് വീഴ്ത്തിയാണ് ഹർമൻപ്രീത് കൗറും ലോകത്തിന്റെ നെറുകയിൽ എത്തിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 298 റൺസ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ സൗത്ത് ആഫ്രിക്ക 45.3 ഓവറിൽ 246 റൺസിന് പുറത്താവുകയായിരുന്നു.
𝐂.𝐇.𝐀.𝐌.𝐏.𝐈.𝐎.𝐍.𝐒 🏆
— BCCI Women (@BCCIWomen) November 2, 2025
Congratulations to #TeamIndia on winning their maiden ICC Women's Cricket World Cup 🇮🇳
Take. A. Bow 🙌#WomenInBlue | #CWC25 | #Final | #INDvSA pic.twitter.com/rYIFjasxmc
ഇന്ത്യൻ നിരയിൽ ഷഫാലി വർമ്മയും ദീപ്തി ശർമയും അർദ്ധ സെഞ്ച്വറി നേടി തിളങ്ങി. 78 പന്തിൽ നിന്നും 7 ഫോറുകളും രണ്ട് സിക്സുകളും അടക്കം 87 റൺസാണ് ഷഫാലി വർമ്മയുടെ ബാറ്റിൽ നിന്നും പിറന്നത്. അവസാനഘട്ടത്തിൽ 58 റൺസ് നേടി ദീപ്തി മികച്ച ടോട്ടൽ ടീമിന് നൽകുന്നതിൽ നിർണായകമായ പങ്കുവഹിക്കുകയും ചെയ്തു. മൂന്നു ഫോറുകളും ഒരു സിക്സും ആണ് ദീപ്തി നേടിയത്. സ്‌മൃതി മന്ദാന 58 പന്തിൽ 45 റൺസും റിച്ചാ ഘോഷ് 24 പന്തിൽ 34 റൺസ് നേടി നിർണായകമായി.
ബൗളിങ്ങിലും ദീപ്തി ശർമ്മ മിന്നും പ്രകടനമാണ് പുറത്തെടുത്തത്. സൗത്ത് ആഫ്രിക്കയുടെ 5 വിക്കറ്റുകൾ പിഴുതെടുത്താണ് താരം കരുത്തുകാട്ടിയത്. ഷഫാലി വർമ്മ രണ്ടു വിക്കറ്റും നേടി മികച്ചു നിന്നു. നല്ലപുരെഡ്ഡി ചരണി ഒരു വിക്കറ്റും വീഴ്ത്തി.
സെഞ്ച്വറി നേടിയ ക്യാപ്റ്റൻ ലോറ വോൾവാർഡ് സെഞ്ച്വറി നേടി മികച്ച ചെറുത്തുനിൽപ്പ് നടത്തിയെങ്കിലും 52 റൺസകലെ വിജയം നഷ്ടമാവുകയായിരുന്നു. 98 പന്തിൽ 101 റൺസാണ് താരം നേടിയത്. 11 ഫോറുകളും ഒരു സിക്സുമാണ് താരം നേടിയത്.
BCCI announces reward for Indian team for winning ICC Women's World Cup. BCCI has announced Rs 51 crore for the first World Cup win in history. BCCI Secretary Devajit Saika confirmed this.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."