HOME
DETAILS

കള്ളപ്പണം വെളുപ്പിക്കൽ: അനിൽ അംബാനിയുടെ 3000 കോടിയുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി

  
Web Desk
November 03, 2025 | 7:43 AM

ed seizes assets worth 3000 crore belonging to anil ambani in money laundering case

ന്യൂഡൽഹി: റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയുടെ കമ്പനികൾക്കെതിരായ കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അദ്ദേഹവുമായി ബന്ധപ്പെട്ട 3,000 കോടിയിലധികം രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി. വാർത്താ ഏജൻസി പി.ടി.ഐയുടേതാണ് റിപ്പോർട്ട്. 
അംബാനി കുടുംബം താമസിക്കുന്ന പാലി ഹിൽസും ഡൽഹിയിലെ റിലയൻസ് സെൻററും ഉൾപ്പെടെയാണ് കണ്ടുകെട്ടിയിരിക്കുന്നത് 3000 കോടി രൂപയുടെ 40 സ്വത്തു വകകളാണ് ഇതിൽ വരുന്നത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ റിലയൻസ് ഗ്രൂപ്പിനെതിരെ അന്വേഷണം നടന്ന് വരികയായിരുന്നു.

കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം (പി.എം.എൽ.എ) ഏജൻസി നാല് താൽക്കാലിക അറ്റാച്ച്‌മെന്റ് ഉത്തരവുകൾ പുറപ്പെടുവിച്ചു. ഡൽഹിയിലെ മഹാരാജ രഞ്ജിത് സിംഗ് മാർഗിലുള്ള റിലയൻസ് സെന്ററിന്റെ ഉടമസ്ഥതയിലുള്ള ഒരു സ്ഥലവും ഡൽഹി, നോയിഡ, ഗാസിയാബാദ്, മുംബൈ, പൂനെ, താനെ, ഹൈദരാബാദ്, ചെന്നൈ, ഈസ്റ്റ് ഗോദാവരി എന്നിവിടങ്ങളിലെ നിരവധി സ്വത്തുക്കളും കണ്ടുകെട്ടി. കണ്ടുകെട്ടിയ ആസ്തികളുടെ ആകെ മൂല്യം 3,084 കോടി രൂപയാണെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു.

റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡും റിലയൻസ് കൊമേഴ്‌സ് ഫിനാൻസ് ലിമിറ്റഡും സ്വരൂപിച്ച പബ്ലിക് ഫണ്ട് വക മാറ്റി, കള്ളപ്പണം വെളുപ്പിച്ചു എന്നിവയാണ് കമ്പനിക്കു മേലുള്ള കേസ്. അതേസമയം,  ഇ.ഡി നടപടിയിൽ കമ്പനി പ്രതികരിച്ചിട്ടില്ല. 

റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡ് (RHFL), റിലയൻസ് കൊമേഴ്സ്യൽ ഫിനാൻസ് ലിമിറ്റഡ് (RCFL) എന്നിവ സ്വരൂപിച്ച പൊതു ഫണ്ട് വകമാറ്റി വെളുപ്പിക്കൽ എന്നിവയുമായി ബന്ധപ്പെട്ടതാണ് കേസ്. 2017 നും 2019 നും ഇടയിൽ, യെസ് ബാങ്ക് വിവിധ ഉപകരണങ്ങൾ വഴി RHF-L-ൽ 2,965 കോടിയും ഞഇഎഘൽ 2,045 കോടിയും നിക്ഷേപിച്ചു. എന്നിരുന്നാലും, 2019 ഡിസംബറോടെ, ഈ നിക്ഷേപങ്ങൾ 'നിഷ്‌ക്രിയമായി' മാറി, RHFLന് 1,353.50 കോടിയും RCFLന് 1,984 കോടിയും കുടിശ്ശികയുണ്ടെന്ന് ED അറിയിച്ചു.

സെബിയുടെ മ്യൂച്വൽ ഫണ്ട് ചട്ടക്കൂട് പ്രകാരം അനിൽ അംബാനി ഗ്രൂപ്പിൻറെ ധനകാര്യ കമ്പനികളിൽ റിലയൻസ് നിപ്പോൺ മ്യൂച്വൽ ഫണ്ടിന് നിക്ഷേപിക്കാൻ കഴിയില്ല. ഈ നിയമം ലംഘിച്ചുകൊണ്ട് പൊതു ജനങ്ങൾ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിച്ച പണം യെസ് ബാങ്ക് എക്‌സോപോഷറുകൾ വഴി പരോക്ഷമായി വഴി തിരിച്ചുവിട്ടുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. വായ്പക്ക് അപേക്ഷിക്കുന്നതിനു മുമ്പ് തന്നെ ഫണ്ട് അനുവദിച്ചതായും ഇ.ഡി കണ്ടെത്തിയിട്ടുണ്ട്.

റിലയൻസ് കമ്യൂണിക്കേഷൻറെയും മറ്റ് കമ്പനികളുടെയും വായ്പാതട്ടിപ്പിൽ അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്ന് ഇ.ഡി അറിയിച്ചു. വേണ്ടപ്പെട്ടവർക്ക് പണം നൽകുന്നതിന് ബിൽ ഡിസ്‌കൗണ്ടിങ് ദുരുപയോഗം ചെയ്തുവെന്നും ഇ.ഡി കണ്ടെത്തി.

റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ഉൾപ്പെടെ ഒന്നിലധികം റിലയൻസ് ഗ്രൂപ്പ് കമ്പനികൾ ഉൾപ്പെട്ട, 17,000 കോടിയിലധികം വരുന്ന സാമ്പത്തിക ക്രമക്കേടുകളും വായ്പ വകമാറ്റങ്ങളും സംബന്ധിച്ച വിപുലമായ അന്വേഷണത്തിന്റെ ഭാഗമാണ് ഏറ്റവും പുതിയ നടപടി.

ഈ വർഷം ആഗസ്റ്റിൽ അംബാനിയെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. അതിനുമുമ്പ്, ജൂലൈ 24 ന്, 50 കമ്പനികളുമായി ബന്ധപ്പെട്ട 35 സ്ഥലങ്ങളിലും അദ്ദേഹത്തിന്റെ ബിസിനസ് ഗ്രൂപ്പിലെ മുതിർന്ന എക്‌സിക്യൂട്ടീവുകൾ ഉൾപ്പെടെ 25 വ്യക്തികളുമായി ബന്ധപ്പെട്ടും ഏജൻസി പരിശോധന നടത്തിയിരുന്നു.

 

the enforcement directorate (ed) has seized assets worth around 3000 crore rupees linked to industrialist anil ambani in connection with a money laundering investigation. the action comes amid ongoing probes into alleged financial irregularities.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റൗദ ശരീഫ് സന്ദർശകർക്ക് പുതിയ ഷെഡ്യൂളും കർശന നിയമങ്ങളും; നുസുക് ബുക്കിംഗ് നിർബന്ധം 

Saudi-arabia
  •  a day ago
No Image

മരിച്ചവരുടെ പേരിൽ വായ്‌പാത്തട്ടിപ്പ്; 100 കോടിയുടെ തട്ടിപ്പിൽ യുപിയിൽ 8 പേർ അറസ്റ്റിൽ

crime
  •  a day ago
No Image

ഇതിഹാസതാരം അബൂദബിയിൽ; വരവേൽക്കാൻ ഒരുങ്ങി യുഎഇ തലസ്ഥാനവും അൽ നഹ്യാൻ സ്റ്റേഡിയവും

uae
  •  a day ago
No Image

അതിജീവിതയെ അധിക്ഷേപിച്ച കേസ്: വീണ്ടും തിരിച്ചടി, രാഹുല്‍ ഈശ്വറിന് ജാമ്യമില്ല

Kerala
  •  a day ago
No Image

ദുബൈ ബ്ലൂചിപ്പ് തട്ടിപ്പ്: 400 മില്യൺ ദിർഹമിന്റെ കേസ്; ഉടമയുടെ 10 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു

uae
  •  a day ago
No Image

അബൂദബി ഗ്രാൻഡ് പ്രീ: ലൂയിസ് ഹാമിൽട്ടന് അപകടം

auto-mobile
  •  a day ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; എഴ് ജില്ലകളിലെ പരസ്യ പ്രചരണത്തിന് നാളെ തിരശീല വീഴും

Kerala
  •  a day ago
No Image

2025-ൽ യുഎഇയെ ഞെട്ടിച്ച 10 വാർത്തകൾ; ഒരു വർഷം, നിരവധി കണ്ണീർപൂക്കൾ

uae
  •  a day ago
No Image

'യാത്രക്കാര്‍ക്ക് രണ്ട് ദിവസത്തിനുള്ളില്‍ ടിക്കറ്റ് നിരക്ക് തിരികെ നല്‍കണം'; ഇന്‍ഡിഗോയ്ക്ക് കര്‍ശന നിര്‍ദേശം നല്‍കി കേന്ദ്രം

Kerala
  •  a day ago
No Image

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമിച്ചു; വനം വകുപ്പ് ജീവനക്കാരന് ദാരുണാന്ത്യം

Kerala
  •  a day ago