സൂപ്പർ കപ്പ്: കോൾഡോയുടെ ഇരട്ട പ്രഹരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തകർപ്പൻ ജയം
പനാജി: സൂപ്പർ കപ്പ് പോരാട്ടങ്ങളിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് തുടർച്ചയായ രണ്ടാം വിജയം. ഗോവയിലെ ജി.എം.സി ബാംബോളിം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് സ്പോർട്ടിങ് ക്ലബ്ബ് ഡൽഹിയെയാണ് ബ്ലാസ്റ്റേഴ്‌സ് തകർത്തത്.
കോൾഡോ ഒബിയെറ്റ ആദ്യ പകുതിയിൽ നേടിയ ഇരട്ട ഗോളുകൾ നേടി,കൊറോ സിങാണ് മൂന്നാം ഗോൾ കണ്ടെത്തിയത്.ഡേവിഡ് കാറ്റല പരിശീലിപ്പിക്കുന്ന ബ്ലാസ്റ്റേഴ്‌സിന് സ്പോർട്ടിങ് ക്ലബ്ബ് ഡൽഹിക്കെതിരെ ആധിപത്യമുള്ള വിജയമാണ് ഈ മത്സരം സമ്മാനിച്ചത്.മുൻ മത്സരത്തിൽ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് കോച്ച് കാറ്റല ടീമിനെ ഇറക്കിയത്. ഡൂസൻ ലഗേറ്റർ, നോഹ സദൂയി എന്നിവർ ആദ്യ ഇലവനിൽ ഇടം നേടി. അഞ്ച് വിദേശ താരങ്ങളെയാണ് ബ്ലാസ്റ്റേഴ്‌സ് കളത്തിലിറക്കിയത്.
കളി തുടങ്ങിയതു മുതൽ ബ്ലാസ്റ്റേഴ്‌സ് ആക്രമണ മികവ് പ്രകടിപ്പിച്ചു. ആദ്യ മിനിറ്റുകളിൽ നോഹയുടെ ഷോട്ട് ഡൽഹി ഗോൾകീപ്പറെ പരീക്ഷിച്ചു. തുടർന്ന് ഹുവാൻ റോഡ്രിഗസിന്റെ ഹെഡർ ക്രോസ് ബാറിൽ തട്ടി മടങ്ങിയത് ഗോളിന് തൊട്ടടുത്തെത്തിയ നിമിഷമായിരുന്നു.ആദ്യ ഗോൾ 18-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്‌സിന്റെ തുടർച്ചയായ സമ്മർദ്ദത്തിന് ഫലം കാണുകയായിരുന്നു. ഡൽഹിയുടെ പ്രതിരോധനിര വരുത്തിയ പിഴവിൽ നിന്ന് പന്ത് റാഞ്ചിയ കോൾഡോ ഒബിയെറ്റ പന്ത് വലയിലെത്തിച്ച് ബ്ലാസ്റ്റേഴ്‌സിന് അർഹിച്ച ലീഡ് നൽകി.ഇരട്ട ഗോൾ 28-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്‌സിന്റെ ഉയർന്ന പ്രസ്സിങ്ങും വേഗത്തിലുള്ള മുന്നേറ്റങ്ങളും തുടർന്നു. പത്ത് മിനിറ്റിനുള്ളിൽത്തന്നെ നിഹാൽ സുധീഷിന്റെ മനോഹരമായ നീക്കത്തിൽ നിന്ന് അവസരം ലഭിച്ച കോൾഡോ, ക്ലിനിക്കൽ ഫിനിഷിങ്ങിലൂടെ ലീഡ് ഇരട്ടിയാക്കി.രണ്ടാം പകുതിയിൽ കൊറോ സിങ്ങിന്റെ ഗോളോടെ ബ്ലാസ്റ്റേഴ്‌സ് മൂന്നാം ഗോളും നേടി വിജയം ഉറപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."