HOME
DETAILS

ആലപ്പുഴയിൽ റെയിൽവേ സ്റ്റേഷന് സമീപം തലയോട്ടി വേർപെട്ട നിലയിൽ അസ്ഥികൂടം കണ്ടെത്തി; ദുരൂഹത

  
Web Desk
November 03, 2025 | 3:14 PM

skull-separated skeleton found near railway station in alappuzha mystery surrounds the discovery

ആലപ്പുഴ: ചേർത്തല റെയിൽവേ സ്റ്റേഷന് സമീപത്തുനിന്ന് പുരുഷന്റേതെന്ന് സംശയിക്കുന്ന നിലയിൽ അസ്ഥികൂടം കണ്ടെത്തി. തലയോട്ടി വേർപെട്ട നിലയിലാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. സ്റ്റേഷന്റെ തെക്കുഭാഗത്തുള്ള കാടുമൂടിക്കിടക്കുന്ന സ്ഥലത്താണ് അസ്ഥികൂടം കണ്ടത്.

തലയോട്ടി വേർപ്പെട്ട നിലയിലായിരുന്നു മൃതദേഹാവശിഷ്ടങ്ങൾ. ഒരു ലോറി ഡ്രൈവറാണ് ആദ്യം ഇത് കാണുകയും ഉടൻ തന്നെ പൊലിസിനെ വിവരമറിയിക്കുകയും ചെയ്തത്. അസ്ഥികൂടത്തിൽനിന്ന് മുണ്ടും ഷർട്ടും ചെരിപ്പും വേർപെട്ടിട്ടില്ലാത്ത നിലയിലാണ് കണ്ടെത്തിയത്. ഈ വസ്ത്രങ്ങളാണ് മരിച്ചത് ഒരു പുരുഷനാകാം എന്ന് സംശയിക്കാൻ കാരണം.

 സ്ഥലത്തെത്തിയ പൊലിസ് സംഘം മൃതദേഹാവശിഷ്ടങ്ങൾ ഇൻക്വസ്റ്റ് തയ്യാറാക്കി തുടർ ശാസ്ത്രീയ പരിശോധനകൾക്കായി അയച്ചു. സംഭവത്തിൽ ദുരൂഹത ഉള്ളതിനാൽ, ചേർത്തല പൊലിസ് വിശദമായ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടെ സമീപ പ്രദേശങ്ങളിൽ നിന്ന് കാണാതായ പുരുഷൻമാരുടെ വിവരങ്ങൾ പൊലിസ് ശേഖരിച്ചുവരികയാണ്.

 

 

A human skeleton, suspected to be that of a man, was found in a bushy area near the Cherthala railway station in Alappuzha. The skull was separated from the rest of the body. The skeleton was discovered wearing a mundu (dhoti), shirt, and slippers, which led to the initial suspicion of it being a male. The discovery was reported by a lorry driver. Police have initiated an investigation and sent the remains for forensic analysis. They are also collecting details of men reported missing in the surrounding areas over the past year to identify the deceased.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ-ഷാർജ റോഡുകളിൽ അപകടങ്ങൾ; കനത്ത ഗതാഗതക്കുരുക്ക്; ദുരിതത്തിലായി യാത്രക്കാര്‍

uae
  •  5 days ago
No Image

രാജ്യത്ത് വീണ്ടും പാക് ചാരവൃത്തി,നിര്‍ണായക സൈനിക വിവരങ്ങള്‍ ചോര്‍ത്തി, രണ്ട് പേര്‍ ഗുജറാത്തില്‍ അറസ്റ്റില്‍; പിടിയിലായ അജയ്കുമാര്‍ മുന്‍ സൈനികന്‍/Pak Spy Arrested

National
  •  5 days ago
No Image

യാത്രക്കാരെ വലച്ച് ഇന്നും ഇന്‍ഡിഗോ, സര്‍വിസുകള്‍ ഇന്നും മുടങ്ങും; പ്രതിഷേധം കനക്കുന്നു, സാധാരണ നിലയിലെത്താന്‍ ഇനിയും രണ്ട് മാസമെടുക്കുമെന്ന് ഡി.ജി.സി.എ

National
  •  5 days ago
No Image

ശബരിമല തീര്‍ത്ഥാടകരുടെ വാഹനവും സ്‌കൂള്‍ ബസും കൂട്ടിയിടിച്ചു; തീര്‍ത്ഥാടകരിലൊരാള്‍ റോഡിലേക്ക് തെറിച്ചു വീണു

Kerala
  •  5 days ago
No Image

സ്ത്രീകള്‍ക്ക് മാസം 1000 രൂപ പെന്‍ഷന്‍ പദ്ധതി; തെരെഞ്ഞെടുപ്പിന് ശേഷമെന്ന് സര്‍ക്കാര്‍, കമ്മീഷന് വിശദീകരണം നല്‍കി

Kerala
  •  5 days ago
No Image

തുടരുന്ന അനാസ്ഥ; പെെലറ്റ് ക്ഷാമത്തിന് പുറമെ ബോംബ് ഭീഷണിയും; ദുരന്തമായി ഇൻഡി​ഗോ; ഇന്നലെ മുടങ്ങിയത് 300 സർവിസുകൾ

National
  •  5 days ago
No Image

ഡൽഹിയിലെ വായുമലിനീകരണം; ആശുപത്രികളിൽ റിപ്പോർട്ട് ചെയ്തത് രണ്ടു ലക്ഷം കേസുകൾ

National
  •  5 days ago
No Image

കോൺഗ്രസിന് അഗ്നിശുദ്ധി; ഇനി കണ്ണുകൾ സി.പി.എമ്മിലേക്ക്

Kerala
  •  5 days ago
No Image

കൊച്ചിയില്‍ പച്ചാളം പാലത്തിനു സമീപം റെയില്‍വേ പാളത്തില്‍ ആട്ടുകല്ല്; അട്ടിമറി ശ്രമമെന്ന് സംശയം

Kerala
  •  5 days ago
No Image

രാഹുൽ എപ്പിസോഡ് അവസാനിപ്പിച്ച ആശ്വാസത്തിൽ കോൺഗ്രസ്; പൊലിസ് അറസ്റ്റിന് മുൻപെ പുറത്താക്കൽ 

Kerala
  •  5 days ago