വടുതലയിൽ എംഡിഎംഎയുമായി നാല് കോഴിക്കോട് സ്വദേശികൾ പിടിയിൽ; റിസോർട്ടുകൾ കേന്ദ്രീകരിച്ച് വിൽപ്പന
കൊച്ചി: എറണാകുളം വടുതലയിലെ ഒരു സ്വകാര്യ അപ്പാർട്ട്‌മെന്റിൽ നടത്തിയ റെയ്ഡിൽ, ന്യൂജെൻ മയക്കുമരുന്നായ എംഡിഎംഎയുമായി നാല് യുവാക്കൾ എക്‌സൈസ് പിടിയിലായി. പിടിയിലായ നാലുപേരും കോഴിക്കോട് സ്വദേശികളാണ്.അറസ്റ്റിലായവർ മുഹമ്മദ് മിദ് ലാജ് (23),ഹേമന്ത് സുന്ദർ (24),മുഹമ്മദ് അർഷാദ്.ടി.പി (22),കാർത്തിക് (23) എന്നിവരാണ്.
എക്‌സൈസ് നടത്തിയ റെയ്ഡിൽ ഇവരിൽ നിന്ന് 70.47 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.വടുതലയിലെ സ്വകാര്യ അപ്പാർട്ട്‌മെന്റിൽ മുറിയെടുത്താണ് സംഘം മയക്കുമരുന്ന് വിൽപ്പന നടത്തിവന്നിരുന്നത്.ബെംഗളൂരുവിൽ നിന്നാണ് സംഘം രാസലഹരി എത്തിച്ചിരുന്നത്.എറണാകുളം, കാക്കനാട്, കൊച്ചി തുടങ്ങിയ സ്ഥലങ്ങളിലെ റിസോർട്ടുകളിലും അപ്പാർട്ട്‌മെന്റുകളിലും താമസിച്ച് യുവാക്കളെ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ വിൽപ്പന രീതി.
എറണാകുളം എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് & ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ പി. ശ്രീരാജിന്റെ നിർദ്ദേശപ്രകാരം, എക്‌സൈസ് ഇൻസ്‌പെക്ടർ കെ.പി. പ്രമോദും സംഘവുമാണ് റെയ്ഡ് നടത്തിയത്. സംഘത്തിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) ഒ. എൻ. അജയകുമാർ, പ്രിവന്റീവ് ഓഫീസർമാരായ സതീഷ് ബാബു, ആഷ്‌ലി, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ മോഹനൻ, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ സജിത എന്നിവരും ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."