HOME
DETAILS

വടുതലയിൽ എംഡിഎംഎയുമായി നാല് കോഴിക്കോട് സ്വദേശികൾ പിടിയിൽ; റിസോർട്ടുകൾ കേന്ദ്രീകരിച്ച് വിൽപ്പന

  
November 03, 2025 | 3:18 PM

four kozhikode men arrested in vaduthala with 70g mdma operated from flats and resorts

കൊച്ചി: എറണാകുളം വടുതലയിലെ ഒരു സ്വകാര്യ അപ്പാർട്ട്‌മെന്റിൽ നടത്തിയ റെയ്ഡിൽ, ന്യൂജെൻ മയക്കുമരുന്നായ എംഡിഎംഎയുമായി നാല് യുവാക്കൾ എക്‌സൈസ് പിടിയിലായി. പിടിയിലായ നാലുപേരും കോഴിക്കോട് സ്വദേശികളാണ്.അറസ്റ്റിലായവർ മുഹമ്മദ് മിദ് ലാജ് (23),ഹേമന്ത് സുന്ദർ (24),മുഹമ്മദ് അർഷാദ്.ടി.പി (22),കാർത്തിക് (23) എന്നിവരാണ്.

എക്‌സൈസ് നടത്തിയ റെയ്ഡിൽ ഇവരിൽ നിന്ന് 70.47 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.വടുതലയിലെ സ്വകാര്യ അപ്പാർട്ട്‌മെന്റിൽ മുറിയെടുത്താണ് സംഘം മയക്കുമരുന്ന് വിൽപ്പന നടത്തിവന്നിരുന്നത്.ബെംഗളൂരുവിൽ നിന്നാണ് സംഘം രാസലഹരി എത്തിച്ചിരുന്നത്.എറണാകുളം, കാക്കനാട്, കൊച്ചി തുടങ്ങിയ സ്ഥലങ്ങളിലെ റിസോർട്ടുകളിലും അപ്പാർട്ട്‌മെന്റുകളിലും താമസിച്ച് യുവാക്കളെ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ വിൽപ്പന രീതി.

എറണാകുളം എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് & ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ പി. ശ്രീരാജിന്റെ നിർദ്ദേശപ്രകാരം, എക്‌സൈസ് ഇൻസ്‌പെക്ടർ കെ.പി. പ്രമോദും സംഘവുമാണ് റെയ്ഡ് നടത്തിയത്. സംഘത്തിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) ഒ. എൻ. അജയകുമാർ, പ്രിവന്റീവ് ഓഫീസർമാരായ സതീഷ് ബാബു, ആഷ്‌ലി, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ മോഹനൻ, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ സജിത എന്നിവരും ഉണ്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്യലഹരിയിൽ മകന്റെ ക്രൂരമർദ്ദനം; മുൻ ന​ഗരസഭാ കൗൺസിലർ മരിച്ചു

crime
  •  7 days ago
No Image

ഇന്‍ഡിഗോ പ്രതിസന്ധി; യാത്രക്കാര്‍ക്കായി സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് റെയില്‍വേ; ബുക്കിങ് ആരംഭിച്ചു

Kerala
  •  7 days ago
No Image

മംഗളൂരുവിൽ വിദ്യാർഥികൾക്ക് എംഡിഎംഎ വിൽക്കാൻ ശ്രമിച്ച കേസ്; മലയാളികൾ ഉൾപ്പെടെ അഞ്ച് പ്രതികൾക്ക് തടവും, ഏഴ് ലക്ഷം പിഴയും

Kerala
  •  7 days ago
No Image

കടമക്കുടി നിങ്ങളെ മാറ്റിമറിക്കും'; കൊച്ചിയുടെ ദ്വീപ് സൗന്ദര്യത്തെ വാനോളം പുകഴ്ത്തി ആനന്ദ് മഹീന്ദ്രയുടെ ഥാർ യാത്ര

Kerala
  •  7 days ago
No Image

ഷെയർ ടാക്സി സേവനം അൽ മക്തൂം വിമാനത്താവളത്തിലേക്കും വേൾഡ് ട്രേഡ് സെന്ററിലേക്കും വ്യാപിപ്പിക്കാൻ ഒരുങ്ങി ദുബൈ ആർടിഎ

uae
  •  7 days ago
No Image

'പൂരം' കലക്കല്‍ മാതൃക; തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് ആരാധനാലയങ്ങള്‍ ആക്രമിക്കാന്‍ ബിജെപി ഗൂഢാലോചന നടത്തുന്നു; രാജിവെച്ച യുവ നേതാവിന്റെ വെളിപ്പെടുത്തല്‍

Kerala
  •  7 days ago
No Image

മെഡിസെപ് ആനുകൂല്യം നിഷേധിച്ച കേസ്: കിഴിശ്ശേരി സ്വദേശിനിക്ക് വൻ തുക നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  7 days ago
No Image

'എത്ര തിരഞ്ഞെടുപ്പുകളിൽ തോറ്റാലും ഞങ്ങൾ നിങ്ങളോടും നിങ്ങളുടെ പ്രത്യയശാസ്ത്രത്തോടും പോരാടും'; മോദിയെയും ബിജെപിയെയും കടന്നാക്രമിച്ച് പ്രിയങ്കാ ഗാന്ധി

National
  •  7 days ago
No Image

സ്ഥാനാർഥികളുടെ വിയോഗം: വിഴിഞ്ഞത്തും മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിലെയും തെരഞ്ഞെടുപ്പ് മാറ്റിവെച്ചു

Kerala
  •  7 days ago
No Image

ഗുരുതര നിയമലംഘനം; മിഡോഷ്യൻ സർവകലാശാലയുടെ അംഗീകാരം പിൻവലിച്ച് യുഎഇ മന്ത്രാലയം

uae
  •  7 days ago