HOME
DETAILS

സമുദ്ര അതിർത്തി ലംഘനം: 35 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്കൻ നാവികസേന

  
Web Desk
November 03, 2025 | 3:44 PM

sri lankan navy arrests 35 indian fishermen for maritime border violation

കൊളംബോ: സമുദ്രാതിർത്തി ലംഘിച്ചതിന്റെ പേരിൽ 35 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു. തമിഴ്നാട്, പുതുച്ചേരി സ്വദേശികളായ മത്സ്യത്തൊഴിലാളികളെയാണ് ഇന്റർനാഷണൽ മാരിടൈം ബൗണ്ടറി ലൈൻ (ഐഎംബിഎൽ) കടന്നതിന് രാമേശ്വരത്തിനടുത്ത് വെച്ച് പിടികൂടിയത്. ഇവരുടെ ബോട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്.

ഈ വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രമുഖ നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ് രംഗത്തെത്തി.

"തമിഴ്‌നാട്ടിൽ നിന്നും പുതുച്ചേരിയിൽ നിന്നുമുളള 35 മത്സ്യത്തൊഴിലാളി സഹോദരന്മാരെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തിരിക്കുകയാണ്. അവരുടെ ബോട്ടുകൾ പിടിച്ചെടുക്കുകയും ചെയ്തു. ഈ വാർത്ത ഹൃദയത്തിൽ ആഴത്തിലുളള വേദന ഉണ്ടാക്കുന്നതാണ്. അവരെ ഉടൻ മോചിപ്പിക്കുകയും പിടിച്ചുവെച്ച അവരുടെ ബോട്ടുകൾ തിരികെ നൽകുകയും വേണം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപടികൾ സ്വീകരിക്കണം," വിജയ് അഭ്യർത്ഥിച്ചു.

ഇത്തരം സംഭവങ്ങൾ പതിവാകുന്നത് ചൂണ്ടിക്കാട്ടി പിഎംകെ (പട്ടാളി മക്കൾ കച്ചി) നേതാവ് അൻപുമണി രാമദോസ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനോട് ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികളുടെ മോചനത്തിനായി കേന്ദ്രസർക്കാരിൽ കൂടുതൽ സമ്മർദം ചെലുത്തണം. ഇത്തരം സംഭവങ്ങളുണ്ടാകുമ്പോൾ കേന്ദ്രത്തിന് കത്തയച്ചാൽ മാത്രം പോരെന്നും, തമിഴ്‌നാട്ടുകാരായ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്യുന്നത് പതിവായിരിക്കുകയാണെന്നും അൻപുമണി രാമദോസ് പറഞ്ഞു.

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ശാശ്വത പരിഹാരം കാണാൻ നടപടികൾ സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രി മന്ത്രിമാരുമായും മത്സ്യത്തൊഴിലാളികളുടെ പ്രതിനിധികളുമായും യോഗം വിളിച്ച്, പ്രധാനമന്ത്രിയെ കണ്ട് വിഷയത്തിൽ ശാശ്വത പരിഹാരം കാണണം എന്നും അൻപുമണി രാമദോസ് കൂട്ടിച്ചേർത്തു.

വർഷങ്ങളായി തമിഴ്നാട്, പുതുച്ചേരി മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്യുന്നതും ആക്രമിക്കുന്നതും തുടരുന്ന സാഹചര്യത്തിൽ, ഈ വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ദീർഘകാല ഇടപെടലിനായുള്ള ആവശ്യം ശക്തമായിരിക്കുകയാണ്.

 

the sri lankan navy arrested 35 indian fishermen, mainly from tamil nadu and puducherry, for allegedly violating the international maritime boundary line (imbl) and fishing in sri lankan waters near the northern jaffna district. their boats were also seized.

the arrests have triggered strong condemnation and calls for immediate action from political leaders in tamil nadu, including actor and tvk chief vijay and pmk leader anbumani ramadoss, who urged the central and state governments to secure their immediate release and find a permanent diplomatic solution to the recurring issue.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തെ ശ്വാസം മുട്ടിച്ച് കേന്ദ്രം; ലഭിക്കാനുള്ളത് 12,000 കോടി; ധനമന്ത്രി ഡൽഹിയിലേക്ക്

Kerala
  •  8 days ago
No Image

വടകര സ്വദേശി റാസല്‍ഖൈമയില്‍ അന്തരിച്ചു

uae
  •  8 days ago
No Image

ശബരിമല സ്വർണക്കൊള്ള: ശക്തമായ നടപടികളുമായി ഇ.ഡി; 150 കോടിയുടെ സ്വത്ത് കണ്ടുകെട്ടാൻ നീക്കം

Kerala
  •  8 days ago
No Image

യു.എ.ഇയില്‍ ഇന്ന് മഴയും മൂടല്‍മഞ്ഞുമുള്ള കാലാവസ്ഥ

Weather
  •  8 days ago
No Image

നിയമസഭ തെരഞ്ഞെടുപ്പ്; എം.പിമാരുടെ ആ മോഹം നടക്കില്ല; മത്സരിക്കേണ്ടെന്ന് കോൺഗ്രസിൽ ധാരണയായെന്ന് വിവരം

Kerala
  •  8 days ago
No Image

ഒമാനില്‍ മലപ്പുറം സ്വദേശിയെ കണാതായതായി പരാതി

oman
  •  8 days ago
No Image

മമതയുടെ വിജയതന്ത്രങ്ങള്‍ മെനയുന്ന 'അദൃശ്യ കേന്ദ്രം'; ഐപാകിനെ തൊട്ടപ്പോള്‍ ഉടന്‍ മമത പാഞ്ഞെത്തി

National
  •  8 days ago
No Image

പിണക്കം മാറ്റി കൂടെ വന്നില്ല; വീട്ടമ്മയെ മകന്റെ മുന്നിൽ വെച്ച് ഭർത്താവ് പട്ടിക കൊണ്ട് അടിച്ചു കൊലപ്പെടുത്തി

National
  •  8 days ago
No Image

മുഖ്യമന്ത്രിയെ വിമർശിച്ചതിന് പാർട്ടി ശാസന; 'ഇടത് നിരീക്ഷക' കുപ്പായം അഴിച്ചുവെച്ച് അഡ്വ. ഹസ്ക്കർ; പരിഹാസവുമായി സോഷ്യൽ മീഡിയ കുറിപ്പ്

Kerala
  •  8 days ago
No Image

ആര്യങ്കാവ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് വിവാദത്തിൽ; യുഡിഎഫ് സ്ഥാനാർഥിയുടെ വിജയം ചോദ്യം ചെയ്ത് എൽഡിഎഫ് കോടതിയിൽ

Kerala
  •  8 days ago