HOME
DETAILS

കെട്ടിട നിർമ്മാണ അനുമതി വേണോ? 3 മരങ്ങൾ നടണം; ശ്രദ്ധേയമായ നീക്കവുമായി സഊദിയിലെ അൽ ഖസീം മുനിസിപ്പാലിറ്റി

  
November 03, 2025 | 4:20 PM

trees in front of the outer wall is a condition for obtaining a building permit for new houses

റിയാദ്: പുതിയ വീടുകളും പാർപ്പിട സമുച്ചയങ്ങളും നിമ്മിക്കാൻ കെട്ടിട നിർമ്മാണ ലൈസൻസ്പു ലഭിക്കണമെങ്കിൽ മരങ്ങൾ നടണമെന്ന ശ്രദ്ധേയമായ നടപടിയുമായി സഊദിയിലെ മുനിസിപ്പാലിറ്റി. കെട്ടിട നിർമ്മാണ ലൈസൻസ് ലഭിക്കാൻ കുറഞ്ഞത് മൂന്ന് മരങ്ങൾ നട്ടുപിടിപ്പിക്കണമെന്ന് വ്യവസ്ഥയാണ് പ്രാബല്യത്തിൽ വരുത്തിയത്. ഖസിം മേഖല സെക്രട്ടറി എഞ്ചിനീയർ മുഹമ്മദ് അൽ മജാലി മേഖലയിലെ മുനിസിപ്പാലിറ്റികളുടെ ഇത് സംബന്ധിച്ച സർക്കുലർ പുറപ്പെടുവിച്ചു. 

ബിൽഡിംഗ് പെർമിറ്റ് ലഭിക്കുന്നതിന് വീടിനു ചുറ്റും മരങ്ങൾ നടുന്നത് വ്യവസ്ഥയാണെന്നും ഈ വ്യവസ്ഥ പരിശോധിക്കുന്നതുവരെ ഒക്യുപ്പൻസി സർട്ടിഫിക്കറ്റ് നൽകില്ലെന്നും അദ്ദേഹം സർക്കുലറിൽ വിശദീകരിച്ചു. ബിൽഡിംഗ് പെർമിറ്റുകളിലും ഒക്യുപ്പൻസി സർട്ടിഫിക്കറ്റുകളിലും വനവൽക്കരണ വ്യവസ്ഥ ഒരു പ്രാഥമിക ആവശ്യകതയായി ഉൾപ്പെടുത്താൻ അംഗീകൃത എഞ്ചിനീയറിംഗ് ഓഫീസുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ 2021 മാര്‍ച്ചില്‍ ആരംഭിച്ച സഊദി ഗ്രീന്‍ ഇനിഷ്യേറ്റീവിന്റെ ഭാഗമായി നിരവധി പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുന്നതിനായി കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുക, വൃക്ഷലധാതികള്‍ വര്‍ധിപ്പിക്കുക, സമുദ്രത്തിലെയും കരയിലേയും പരിസ്ഥിതി വ്യവസ്ഥകളെ സംരക്ഷിക്കുക എന്നിവ ലക്ഷ്യമാക്കുന്ന സഊദിയുടെ വിഷന്‍ 2030 നോട് ചേർന്നാണ് സഊദി ഗ്രീന്‍ ഇനിഷ്യേറ്റീവ് നടപ്പിലാക്കുന്നത്.

സകാകയില്‍ നശിച്ചുകിടക്കുകയായിരുന്ന 7.5 ലക്ഷം ഹെക്ടര്‍ ഭൂമി അടുത്തിടെ പുനരുജ്ജീവിപ്പിച്ചതായി കിംഗ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് റോയല്‍ റിസര്‍വ് അതോറിറ്റി വ്യക്തമാക്കിയിരുന്നു. 130,700 ചതുരശ്ര കി.മീ വിസ്തൃതിയുള്ള റിസര്‍വില്‍ 3,992,200 തൈകള്‍ നട്ടുപിടിപ്പിച്ചതിന് പുറമെ വനങ്ങളുടെയും പുല്‍മേടുകളുടെയും സ്വാഭാവിക പുനരുജ്ജനനത്തെ ലക്ഷ്യമാക്കി യാരോ, ആര്‍ട്ടിമിഷ്യ, ഹാലോക്സിലോണ്‍ തുടങ്ങിയ7500 കിലോഗ്രാം വരുന്ന വിത്തുകളും വിതറിയിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം: പ്രതി പിടിയിൽ; അതിക്രമം യുവതി മൊബൈലിൽ പകർത്തി

crime
  •  8 days ago
No Image

രാഹുൽ മാങ്കൂട്ടത്തിൽ കാസർകോട് ഹൊസ്ദുർഗ് കോടതിയിൽ ഹാജരായേക്കും; കോടതിയിൽ വൻ പൊലിസ് സന്നാഹം

Kerala
  •  8 days ago
No Image

'കോടതിയുടെ അക്കൗണ്ടിലേക്ക് പണം മാറ്റണം'; വിഡിയോകോളിലെ 'സിബിഐ' തട്ടിപ്പിൽ നിന്ന് പൊലിസ് ഇടപെടലിൽ രക്ഷപ്പെട്ട് കണ്ണൂർ ഡോക്ടർ ദമ്പതികൾ

crime
  •  8 days ago
No Image

​ഗസ്സയെ ചേർത്തുപിടിച്ച് യുഎഇ: ഈദുൽ ഇത്തിഹാദിനോട് അനുബന്ധിച്ച് സമൂഹവിവാഹം നടത്തി; പുതുജീവിതം ആരംഭിച്ച് 54 ഫലസ്തീനി ദമ്പതികൾ

uae
  •  8 days ago
No Image

സീനിയർ വിദ്യാർത്ഥിയുടെ മർദ്ദനത്തിൽ ജൂനിയർ വിദ്യാർത്ഥിക്ക് ​ഗുരുതര പരിക്ക്; കണ്ണിന് താഴെയുള്ള എല്ലിന് പൊട്ടൽ, നാല് വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ

Kerala
  •  8 days ago
No Image

രാഹുലിന്റെ പേഴ്‌സണ്‍ സ്റ്റാഫും ഡ്രൈവറും അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍

Kerala
  •  8 days ago
No Image

കൃത്രിമക്കാൽ നൽകാമെന്ന് മമ്മൂട്ടി; 'നടക്കു'മെന്ന ഉറപ്പിൽ സന്ധ്യ തിരികെ നാട്ടിലേക്ക്

Kerala
  •  8 days ago
No Image

ഇൻഡിഗോ എയർലൈൻസ് പ്രതിസന്ധി: 3 ദിവസം കൊണ്ട് റദ്ദാക്കിയത് 325-ൽ അധികം സർവീസുകൾ; വലഞ്ഞ് യാത്രക്കാർ

uae
  •  8 days ago
No Image

രാഹുല്‍  ഹൈക്കോടതിയെ സമീപിക്കും; മുന്‍കൂര്‍ ജാമ്യത്തിന് അപ്പീല്‍ നല്‍കും

Kerala
  •  8 days ago
No Image

ദുബൈയിലെ ജ്വല്ലറി വിപണി കീഴടക്കാൻ 14 കാരറ്റ് സ്വർണ്ണം: കുറഞ്ഞ വില, ഉയർന്ന സാധ്യത; ലക്ഷ്യം വജ്രാഭരണ പ്രിയർ

uae
  •  8 days ago